മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Sunday, September 4, 2011

ഓണത്തിന്റെ ഗാനസമ്മാനം ഒരു ആൽബമായി ബ്ലോഗിലും


ഒരു കൂട്ടം സംഗീത പ്രതിഭകളെ അണിനിരത്തിക്കൊണ്ട് ഈണം പതിവുപോലെ നിങ്ങളുടെ മുൻപിലേക്ക് ഒരു പിടി ഓണപ്പാട്ടുകളുമായി എത്തുകയാണ്. കഴിഞ്ഞ വർഷത്തെ ഗാനങ്ങൾ ആസ്വദിച്ച, അഭിപ്രായങ്ങൾ അറിയിച്ച എല്ലാ മലയാള സംഗീത സ്നേഹികൾക്കും ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടേ. അവകാശവാദങ്ങളൊന്നും തന്നെയില്ല. പതിവുപോലെ ഇത്തവണയും അഭിപ്രായങ്ങൾ നിങ്ങൾക്കു വിടുന്നു...ഈ സരംഭം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ പങ്കു വയ്ക്കൂ..അത് മാത്രമായിരിക്കാം ഇതിന്റെ പിന്നണിയിൽ അണിനിരന്ന കലാകാരന്മാർക്കുള്ള ഓണസമ്മാനം.

ഈണത്തിന്റെ ഈ ഓണം ആൽബം ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധാന രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ശ്രീ ജോൺസൻ മാഷിനുള്ള ഞങ്ങളുടെ ആദരാഞ്ജലികൂടിയാണ്.

സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു  പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന കുറേ മൂളിപ്പാട്ടുകാരെയും തന്റെ ബ്ലോഗിൽ കിട്ടുന്ന സമയത്തിന് വല്ലതും കുത്തിക്കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മയുടെ നാലാം ഗാനസമാഹാരം ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി ഇവിടെ കാഴ്ചവയ്ക്കാനായതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. മുഖ്യധാരയിൽ നിന്നും അടർന്നുമാറി ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തിനു മാത്രമായി ഒരു സമാന്തര സംഗീതധാരയ്ക്ക് നെറ്റ് ലോകത്ത് തുടക്കം കുറിക്കാനായതിലും അത് തുടർന്നുകൊണ്ടു പോകാൻ കഴിയുന്നതിലും അത്യധികമായ അഭിമാനവുമുണ്ട്. അതേ പോലെ ഞങ്ങൾ  ഈവർഷവും അണിയിച്ചൊരുക്കിയ ഈ ഗാനസമാഹാരത്തിലെ ഗാനങ്ങൾ സശ്രദ്ധം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുഗായകർക്കായി എം3ഡിബി അണിയിച്ചൊരുക്കിയ കുഞ്ഞൻ റേഡിയോ വഴിയാണ് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഈ ആൽബം പ്രക്ഷേപണം ചെയ്യപ്പെടുന്നത്.

ഒരോ പാട്ടും വിശദമായി കേൾക്കാൻ  സന്ദർശിക്കു http://onam.eenam.com/.


No comments: