മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Friday, March 4, 2011

സൈബർ തട്ടിപ്പുകാരാ ഇതിലേ..ഇതിലേ..


ഈ പോസ്റ്റ് ഒറ്റനോട്ടത്തിൽ 
1. യഥാർത്ഥത്തിൽ കോപ്പിയടിച്ചത്  തങ്ങളാണെന്നിരിക്കേ തിരിച്ച് ഒരു ആരോപണം കൊണ്ടു വന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുക.
2.ഇതേ ആരോപണമുന്നയിച്ച് എം3ഡിബിയുടെ ഉദ്ഘാടനച്ചടങ്ങുകളെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുക.
3. www.m3db.com
 ന്റെ  മറ്റ് ഡൊമൈനുകളെല്ലാം www.m3db.info, www.m3db.net ,www.m3db.org , www.m3db.us സ്വന്തം പേരിൽ ക്രിമിനൽ ബുദ്ധിയോടെ രജിസ്റ്റർ ചെയ്ത് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം സൈറ്റായ മലയാളസംഗീതം.ഇൻഫോയിലേക്ക് തിരിച്ചു വിടുക.


ആമുഖം
www.malayalamsongslyrics.com അഥവാ MSL എന്താണെന്ന് ഗാനസാഹിത്യപ്രേമികളോട് വിവരിക്കേണ്ട ആവശ്യമേയില്ല. കഴിഞ്ഞ 7 വർഷമായി ലോകത്തെമ്പാടുമുള്ള മലയാളികളായ ഗാനസാഹിത്യപ്രേമികള്‍ക്ക് ഈ പേർ മറക്കുവാനും കഴിയില്ല. അതിന്റെ മുഖ്യമായ കാരണം മലയാള ഗാന സാഹിത്യ ശേഖരമായി ആദ്യമായി ആരംഭിച്ചതായിരുന്നു എം.എസ്.എൽ എന്ന ഈ സംരംഭം എന്നത് കൊണ്ട് തന്നെയാണ്. 2010ൽ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വമ്പൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട്  www.m3db.com എന്ന പുതിയ സൈറ്റ് ഉദയം ചെയ്തു.എന്നാൽ ഇന്ന് ചില ആക്രമണങ്ങൾക്കും അപവാദങ്ങൾക്കും തെറ്റിദ്ധാരണാജനകമായ പ്രചാരങ്ങൾക്കും  വശംവദമായിരിക്കുകയാണ് M3db. ഞങ്ങളുടെ നിലനിൽ‌പ്പിനെത്തന്നെ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ..നെറ്റ് ലോകത്ത് ഞങ്ങളൂടെ സൈറ്റ് നിർബ്ബാധം പിൻ തുടരുന്ന ലക്ഷക്കണക്കിനു വായനക്കാർക്കു വേണ്ടി ചില സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ നിർബ്ബന്ധിതരായിരിക്കയാണ് ഞങ്ങൾ. ഒരു ആവലാതിയുടെ ലാഞ്ഛനയില്ലാതെ നിങ്ങൾക്കു വേണ്ടി ഉള്ളു തുറക്കുകയാണ്.  

കഥാസാരം
2004 ന്റെ തുടക്കം. ഇന്റെർനെറ്റിൽ സംഗീതപ്രേമികൾ mp3 പാട്ടുകൾക്കപ്പുറം സംഘടിതമായി പ്രവർത്തിക്കുക എന്ന ആശയത്തിന്റെ തുടക്കം അപ്പോഴാണ്‌.അന്ന് ഓൺലൈൻ മെസ്സഞ്ചർ സംഘങ്ങളിൽ മലയാളഗാനങ്ങൾ പാടി നടന്നിരുന്ന നാട്ടിലും വിദേശങ്ങളിലുമുള്ള കുറേ സംഗീതപ്രേമികൾ പാടാൻ വരികൾ തേടി പലയിടത്തും അന്വേഷിച്ചലഞ്ഞിരുന്നു.അങ്ങനെ ലഭ്യമായ പാട്ടുകളുടെ വരികൾ ശേഖരിച്ച് ഇന്റെർനെറ്റിൽ സൂക്ഷിക്കുവാൻ അവർ തീരുമാനിച്ചു.

പാട്ടുകൾ കേൾക്കാനും ചർച്ചകൾക്കുമായിരുന്ന മലയാളവേദി.കോം,ഡൗൺലോഡ് ചെയ്യാനുള്ള കൂൾഗൂസ്, കൂൾറ്റോട് എന്നിങ്ങനെയുള്ള ചില വെബ്ബ്സൈറ്റുകളല്ലാതെ  മലയാള ഗാനസാഹിത്യശേഖരത്തിനായി ഇക്കാലയളവിലൊന്നും സമാനമായ മറ്റ് സംരംഭങ്ങളൊന്നും ഇന്റർനെറ്റില്‍ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള, ഇന്റര്‍നെറ്റുമായി ബന്ധമുള്ള സംഗീതപ്രേമികൾ കഷ്ടപ്പെട്ട് പഴയ പാട്ടുപുസ്തകങ്ങളിൽ നിന്നും അറിയാവുന്ന ഗാനശേഖകരുടെ കൈകളിൽ നിന്നും തങ്ങളുടെ കൈവശമുള്ള mp3 / ഓഡിയോ കാസറ്റുകൾ ഫോർവേഡും റീവൈന്റും ചെയ്ത് സങ്കീര്‍ണ്ണമായ സ്വരങ്ങൾ ഉൾപ്പടെയുള്ള പാട്ടുകൾ കേട്ട് പകർത്തിയും മറ്റും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. ധാരാളം ആളുകൾ ഈ സംരംഭത്തിനായി വരികള്‍ സംഭാവന ചെയ്തു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഗാനസാഹിത്യശേഖരമെന്ന നിലയിലേക്ക് മലയാളം സോങ്ങ്സ് ലിറിക്സ് ഡോട് കോം എന്ന എം.എസ്.എൽ വളർന്നു.ഡാറ്റാബേസിൽ മാത്രമൊതുങ്ങാതെയുള്ള വ്യത്യസ്തത എം3യുടെ സമ്പൂർണ്ണ ചരിത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇവിടെ വായിക്കുക.
ഉദ്ദേശം രണ്ട് വർഷങ്ങൾക്കുശേഷം ശേഷം  2006ന്റെ പകുതിയോടെയാണ് മലയാളഗാനങ്ങളുടെ വിവരശേഖരത്തിനായി മലയാളസംഗീതം.ഇൻഫോ എന്ന മറ്റൊരു വെബ്ബ്സൈറ്റ് വേറെ ഒരാൾ തുടങ്ങുന്നത്  .

സമ്പൂർണ്ണ വിവര ശേഖരം എന്ന ഉദ്യമം കണ്ടപ്പോൾ അതിയായ സന്തോഷം ഉണ്ടായെങ്കിലും തുടര്‍ന്നുള്ള രണ്ട് വർഷങ്ങളില്‍ അതിന്റെ നേതൃത്വം/അണിയറപ്രവര്‍ത്തകര്‍ ചെയ്തത് എം എസ് എല്ലിൽ ഏകദേശം 5000ത്തിനു മുകളിലുണ്ടായിരുന്ന സാഹിത്യശേഖരത്തിന്റെ 80% ത്തോളം കണ്ടന്റുകൾ അനുമതിയില്ലാതെ പകര്‍ത്തി കൊണ്ട് പോവുക എന്നതായിരുന്നു. തുടക്കത്തിൽ  തന്നെ വിവിധ വ്യക്തികള്‍ മുഖേന ഈ വിവരം അതിന്റെ ശില്‍പ്പികളെ അറിയിച്ചിരുന്നെങ്കിലും 2008ന്റെ തുടക്കത്തോടെ 'മലയാളം സോങ്ങ്സ് ലിറിക്സ്' വെബ്ബ്സൈറ്റിന്റെ” ഏറിയ പങ്കും എല്ലാ ഇന്റർനെറ്റ് വെബ്ബ് മര്യാദകളും മറന്നുകൊണ്ട് പൂർണ്ണമായി പകര്‍ത്തി എന്നറിഞ്ഞപ്പോൾ അവിടുത്തെ അഡ്മിനിസ്ട്രെറ്റര്‍ക്ക് കത്തയച്ചു. നിരുപാധികം ക്ഷമ ചോദിച്ചുകൊണ്ടുള്ള മാന്യമായ മറുപടിയും ലഭിച്ചു. തുടർന്നുണ്ടായ ഒത്ത് തീർപ്പ് വ്യവസ്ഥകളിൽ പകര്‍ത്തിയ വരികള്‍ എടുത്ത് മാറ്റാമെന്നും അല്ലെങ്കിൽ എം എസ് എൽ വെബ്ബ്സൈറ്റിലേക്ക് ലിങ്ക് ചെയ്തു കൊള്ളാമെന്നും ഉണ്ടായിരുന്നു. കുറച്ച് കാലം ആ രീതികള്‍ തുടര്‍ന്നു. പക്ഷേ ഇന്ന് അതൊന്നുംതന്നെ കാണാനില്ലെന്ന് മാത്രമല്ല, ഇന്ന് കോപ്പിയടിക്കപ്പെട്ടവർ തങ്ങളാണെന്ന് വരുത്താനും ശ്രമിക്കുന്നു.
ഈ ഡോക്കുമെന്റിൽ എല്ലാം തെളിവുകളോടെ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്.

ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ച ഇന്റലക്ച്വൽ പ്രോപ്പര്‍ട്ടി അല്ലാത്ത വിവരങ്ങൾ ആരെങ്കിലും പകര്‍ത്തുകയും വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ പരാതി പറയുന്നത് ഒരു മാതിരി അലമ്പ് ഏര്‍പ്പാടാണെന്ന് വ്യക്തമായി അറിയാമായിരുന്നതുകൊണ്ട് തന്നെ കോപ്പിയടിക്കപ്പെട്ടെങ്കിലും മലയാളസംഗീതം.ഇൻഫോ എന്ന വെബ്ബ്സൈറ്റിൽ നിന്നും വ്യത്യസ്ഥമായി എന്ത് ചെയ്യുവാന്‍ കഴിയും എന്നതായിരുന്നു എം എസ് എല്ലിന്റെ അണിയറപ്രവർത്തകരുടെ ചിന്ത. അങ്ങനെയാണ് ഗാനശേഖരത്തിന്റെ യുണീക്കോഡ് വേർഷൻ വരുന്നത്, അതിനോടൊപ്പം തന്നെ ഈണം, പുതുഗായകർക്കായുള്ള ഗാനസദസ്സ് ,പുതുഗായകർക്കുള്ള കുഞ്ഞൻ റേഡിയോ എന്നിവ രൂപം കൊള്ളുന്നത്.

അവിചാരിതം അഥവാ കഥയിലെ വെട്ടിതിരിയലുകൾ
ഇപ്പോഴിത് പറയാനുണ്ടായ വെളിപാടിന്റെ പ്രസക്തി m3db എന്ന വെബ്ബ്സൈറ്റ് തുടങ്ങുന്നിടത്താണ്,അപ്രതീക്ഷിതമായ ചില ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ്.കേവലമൊരു ഗാനസാഹിത്യശേഖരണത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ സംരംഭമെന്ന് തോന്നിയതിനാലാണ് മലയാള ചലച്ചിത്രങ്ങളുടെ വിശാലമായ വിവരശേഖരണത്തിലേക്ക് നമ്മള്‍ തിരിയുന്നത്.മലയാളസിനിമകളേപ്പറ്റി വികലമായോ/ശുഷ്കമായോ വിവരങ്ങൾ നൽകുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്,അടിസ്ഥാന വിവരങ്ങൾ പോലും കൊടുക്കാതെയുള്ള മറ്റ് സംരംഭങ്ങൾ, ഇവയെയൊക്കെ വ്യക്തമായി പഠിച്ചുകൊണ്ടാണ് ഇന്റർനെറ്റിലെ അനേകം സിനിമാപ്രേമികളെ അണിനിരത്തി ഒരു സമ്പൂർണ്ണമലയാളം ഡാറ്റാബേസ് എന്ന ചിന്തക്ക് രൂപം കൊടുക്കുന്നത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഏകദേശം 40പതോളം ചെറുവിവരങ്ങളടങ്ങിയ തരത്തിൽ സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിക്കുവാൻ ആവശ്യമായ പഠനത്തിനു ശേഷം  2010,ജൂലൈ 28നു  അത്തരമൊരു സംഘം ഗൂഗിൾ ഗ്രൂപ്പിൽ രൂപം കൊണ്ടു.അതിന്റെ വിശദാംശങ്ങൾ ഇവിടെ നോക്കുക.

ഒപ്പം തന്നെ ‘ഈണം’ എന്ന സ്വതന്ത്ര ആൽബത്തിന്റെ വരുംകാ‍ല ആൽബങ്ങളും സമാന സ്വഭാവമുള്ളതും കുറഞ്ഞ പ്രയത്നത്തിൽ ഗാനങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുമായ ‘നാദ’വും ഇതിനോടൊപ്പം സംയോജിപ്പിച്ചു കൊണ്ട് ഒരു സമ്പൂർണ്ണ സിനിമാ - സംഗീത ഡാറ്റാബേസ് പോർട്ടൽ എന്ന ചിന്തയും ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന എം3ഡിബി ) മുന്നോട്ടു വന്നു. 2010 ഡിസംബറിൽ പാലക്കാടുള്ള “മൃണ്മയി“ എന്ന ഭവനത്തിൽ വച്ച് സംഗീത സംവിധായകൻ ശ്രീ ജോൺസൺ, ചലച്ചിത്ര സംവിധായകൻ ശ്രീ പി. ടി. കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്നാണ് എം.ത്രീ.ഡി.ബി എന്ന വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. പ്രസ്തുത പരിപാടിയോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിന്റെ റിപ്പോർട്ടുകൾ പോലും പത്രമാധ്യമങ്ങളിലും ചാനലുകളിലും വരികയും എന്നാൽ ജോൺസന്മാസ്റ്ററേപ്പോലെ,പിടി കുഞ്ഞുമുഹമ്മദിനേപ്പോലെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് റിപ്പോർട്ട് ചെയ്യാമെന്നേറ്റ പത്രപ്രവർത്തകര്‍ ആരും തന്നെ സംഭവദിവസം അവിടെ എത്താതെയുമിരുന്നതിനാൽ സ്വാഭാവികമായും തുടർ അന്വേഷണങ്ങളുണ്ടായി. അങ്ങിനെയാണ് പത്രപ്രവര്‍ത്തകര്‍ എത്തിച്ചേരാതിരുന്നത്/അല്ലെങ്കിൽ പകുതിവഴിയിൽ തിരികെ മടങ്ങിയത് ഒരാൾ നടത്തിയ ചരടുവലി മൂലമാണെന്ന് മനസ്സിലാകുന്നത്. പാലക്കാടുള്ള പ്രമുഖനായൊരു സാംസ്കാരിക നായകനെ നമ്മുടെ വെബ്ബ്സൈറ്റ് മറ്റൊന്നിന്റെ പകര്‍പ്പ്‌ മാത്രമാണെന്നും ഇതിന്റെ പിന്നിലുള്ളവരെല്ലാം നല്ലയിനം ഫ്രോഡുകളാണെന്നും തെറ്റിദ്ധരിപ്പിച്ച് മീഡിയയെ മുഴുവനായി ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്യുകയുമായിരുന്നു.ഒരു ഭവനത്തിൽ വച്ചായിരുന്നു ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നതിനാൽ അവിടെയുള്ളവരെ ബാധിക്കുന്ന തരത്തില്‍പ്പോലും അധിക്ഷേപങ്ങളും ആരോപണങ്ങളും അതിനോടൊപ്പം ഉയർന്നു വന്നു എന്നതും ഏറെ ദുഃഖകരമായ വസ്തുത ആയിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടും പൊതുവേദിയിൽ അതിനു മറുപടിയായുള്ള  ശക്തമായ പ്രതികരണത്തിൽ നിന്ന് വിട്ടു നിന്നത്  ഇത് തുറന്നുപറയുമ്പോള്‍ മലയാളസംഗീതം.ഇൻഫോ എന്ന സംരംഭത്തിൽ ഇതൊന്നുമറിയാതെ പങ്കാളികളായിരിക്കുന്ന ബഹുമാന്യരായ പല സംഗീതപ്രേമികൾക്കും അത് മാനസികമായി വേദനയാകുമോയെന്നു ശങ്കിച്ചതുകൊണ്ട് മാത്രമാണ്.അതിലുപരിയായി ഒരു വിഴുപ്പലക്കൽ എന്ന നിലയിലേക്ക് ഇത്തരമൊരു സംരംഭങ്ങളെ വലിച്ചിഴക്കരുതെന്ന് കരുതിയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യാദൃശ്ചികമായി കണ്ടെത്തിയ ചില വിവരങ്ങൾ എം3ഡിബി എന്ന വെബ്സൈറ്റിന്റെ നിലനില്‍പ്പിനേത്തന്നെ ചോദ്യം ചെയ്യുന്നതാവുന്നത് കൊണ്ട് ഇത് പരസ്യപ്പെടുത്താൻ എം3ഡിബിയുടെ അംഗങ്ങൾ നിർബന്ധിതരാവുകയാണ്.മുകളില്‍ പരാമര്‍ശിക്കപ്പെട്ട മലയാളസംഗീത.ഇൻഫോയുടെ സാരഥി ഇന്നും കാട്ടിക്കൂട്ടുന്ന അതീവ ഗൌരവമേറിയതും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതുമായ ചില വഞ്ചനകളെ ഇന്റര്‍നെറ്റ്‌ ലോകത്തെ മലയാളിക്കൂട്ടത്തെ അറിയിക്കുവാൻ ഞങ്ങൽ ബാദ്ധ്യസ്ഥരാണെന്നു കരുതുന്നു,

തുടരുന്ന കഥ, വിരിയുന്ന തെളിവുകൾ
യുണീക്കോഡ് മലയാളത്തെയും സിനിമാ-സംഗീത സംരംഭങ്ങളേയും സ്നേഹിക്കുന്നരോടുള്ള അറിയിപ്പ് കൂടിയായി താഴെയുള്ള വിവരങ്ങൾ കണക്കാക്കുക.ഞങ്ങളുടെ സൈറ്റിന്റെ വിലാസം www.m3db.com എന്നാണെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. m3db എന്ന  സൈറ്റിന്റെ നാമം,അതിന്റെ ലോഗോ എന്നിവ ട്രേഡ്മാർക് രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 2010 ഒക്ടോബർ 8 നാണ് m3db എന്ന ഡൊമേൻ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഈ താഴെയുള്ള വിലാസങ്ങളിൽ ഓരോന്നിലും ഒന്നു ക്ലിക് ചെയ്തു നോക്കൂ.


നിങ്ങളെങ്ങോട്ടാണ് പോകുന്നത്? ഇനി ഇതിന്റെ രജിസ്റ്റ്രേഷൻ ആരുടെ പേരിലെന്ന് അറിയേണ്ടേ? എന്നാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് അറിയേണ്ടേ? ഇതാ നോക്കുക.
ഈ ക്രിമിനൽ ബുദ്ധിയുടേയും സൈബർ ക്രൈമിന്റെയും വ്യക്തമായ കൂടുതൽ വിശദാംശങ്ങൾ ഇവിടെയുണ്ട്
ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത്? 2010 ഡിസംബർ 2ന് m3db.com എന്ന വെബ്ബ്സൈറ്റിനേപ്പറ്റിയുള്ള ഔദ്യോഗികമായുള്ള അറിയിപ്പ് ഗൂഗിൾ ബസ്സിൽ  വന്ന ശേഷം ഡിസം.4, 5 തീയതികളിലായി അതിന്റെ ശേഷിക്കുന്ന ഡൊമേനുകൾ ഈ വ്യക്തി തന്റെ പേരിലാക്കിയിരിക്കുന്നു !!!. അതിനോടൊപ്പം തന്നെ കഴിഞ്ഞ ഏഴ് വർഷങ്ങളിലായി തങ്ങൾ ഇത്തരമൊരു പ്രോജക്റ്റ് ഉണ്ടാക്കിയുട്ടുണ്ടെന്ന് ഒരു ഓൺലൈൻ പരസ്യവുമിറക്കിയിരുന്നു.അതിലുപരിയായി ഏറെ കഷ്ടപ്പെട്ട്, കഠിനാദ്ധ്വാനം ചെയ്ത്, പണം ചിലവാക്കി, സംഗീത-ചലച്ചിത്ര ലോകത്തെ പ്രമുഖരെ അണിനിരത്തി സൌജന്യമായ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ സ്വന്തം പേരിലാക്കാൻ വെറും ചില്ലറ മുടക്കി അനുബന്ധ ഡൊമേനുകൾ സ്വന്തമാക്കി വെബ്ബ്ട്രാഫിക്ക് വഴിതിരിച്ചു സ്വന്തം സൈറ്റിലേക്ക് വിടുകയും വിവരങ്ങൾ മോഷ്ടിച്ച് അവിടെക്കൊണ്ടിടുകയും ചെയ്യുന്നത് കുറ്റകരവും ധാർമ്മികതയ്ക്ക് എതിരുമാണ്. കഴിഞ്ഞ 7 വർഷക്കാലമായി ആരെന്നുപോലുമറിയാത്ത സാധാരണക്കാരുൾപ്പടെയുള്ള അനേകമാളുകൾ ശേഖരിച്ച, ഒരു കണക്കിൽ നെറ്റിന്റെ “പൊതുമുതൽ” എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സംരംഭത്തിനെയാണ് ഇത്തരം നാണം കെട്ട അഭ്യാസങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ജന്മസിദ്ധമായി ക്രിയേറ്റിവിറ്റിക്ക് അവശ്യം വേണ്ട ജീനുകള്‍ പോലുമില്ലാത്തവർ ആരാന്റെ സന്തതികൾ തന്റേതാണെന്ന് അവകാശപ്പെടുകയും യഥാർത്ഥ പിതൃത്വത്തെ അവഹേളിക്കുകയും ചെയ്യുന്നതിന്റെ ഉത്തമോദാഹരണമാണിത്.  www.malayalasangeetham.info എന്ന വെബ്ബ്സൈറ്റ് സാ‍രഥിക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു  www.malayalamsongslyrics.com ൽ നിന്ന് വരികൾ മോഷ്ടിച്ചപ്പോഴും  ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന പലരേയും വിശാലമായ ഒരു കാഴ്ച്ചപ്പാടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശേഖരം വിപുലമാക്കാൻ കൊണ്ടുപോയപ്പോഴും വൈരനിര്യാതനബുദ്ധിയോടെ പ്രവർത്തിച്ചിട്ടില്ല M3DB.ഇന്ന് ഈ വൻ ചൂഷണത്തിനു തടയിടേണ്ടിയിരിക്കുന്നു.ഒരു കൂട്ടം നിസ്വാർത്ഥസേവനക്കാരുടെ ഒരു മഹാപ്രയത്നത്തെ ഇത്തരത്തിൽ ഗൂഢമായി തന്റെ തൊഴുത്തിലേക്ക് വഴിതിരിക്കപ്പെടുത്തിയത് വഴി മലയാള സംഗീത -ചലച്ചിത്രലോകത്തെയും അതിന്റെ അനുവാചകരേയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചുളുവിൽ പ്രശസ്തി എത്തിപ്പിടിക്കാൻ വിലകുറഞ്ഞ വേലകൾ കാട്ടിക്കൂട്ടുകയുമാണ് ഈ വ്യക്തി ചെയ്യുന്നത്.


നിർദ്ദോഷമായ ചില ചരിത്രരേഖകൾ.
മലയാളസംഗീതം.ഇൻഫോ എന്ന വെബ്ബിന് ഇന്റർനെറ്റിലും മറ്റും 2004 മുതൽ തന്നെ നിലനില്‍പ്പുണ്ടെന്ന് കാണിക്കാൻ  ചെയ്ത നിർദ്ദോഷമായ ചില വേലകൾ നോക്കുക.2004 ൽ ആദ്യ ബ്ലോഗ് പോസ്റ്റിട്ടുവെന്നാണ് തീയതി കാണിക്കുന്നത് http://malayalasangeetham.blogspot.com/2004/08/blog-post_9909.html .സാധാരണക്കാർ അത് വിശ്വസിക്കുകയും ചെയ്യും. എന്നാൽ അതിലെ അറ്റാച്മെന്റും ഉള്ളടക്കവും ഒന്നു ശ്രദ്ധിച്ചുനോക്കൂ. അത് 2008-ലേതാണ്..2008ലെ ചിത്രഭൂമിയിൽ വന്ന കണ്ടന്റാണത് !! .2004-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗിൽ 2008 ൽ നടക്കുന്ന കാര്യത്തെക്കുറിച്ച് പ്രവചിക്കാൻ അസാധാരണ ബുദ്ധിയും ഹിമാലയൻ ദീർഘ വീക്ഷണവും വേണ്ടി വരും!. തന്നെയുമല്ല ആ ബ്ലോഗിന്റെ അഡ്മിൻ പോലും 2008ലാണു ബ്ലോഗിംഗ് അക്കൗണ്ട് തുടങ്ങുന്നത്. ഇനി ഇതെങ്ങനെയാണ് ചെയ്തതെന്ന് ഉദാഹരിക്കാനായി ഒരു ബ്ലോഗ് തുടങ്ങി ബ്ലോഗിങ്ങ് സമ്പ്രദായം നിലവിൽ വരുന്നതിനുമുൻപുള്ള ഒരു തീയതി കൊടുത്തിരിക്കുന്നത് ഈ ലിങ്കിൽ ശ്രദ്ധിക്കുക http://jijotomy.blogspot.com/2001/01/blog-post.html. അപ്പോൾ ഇത്രയേ ഉള്ളൂ കാര്യം!!  ചരിത്രം തന്റെ കയ്യിലാണെന്നും മറ്റുള്ള സംരംഭങ്ങളൊക്കെ ഇതിന്റെ കോപ്പിയോ മറ്റൊ ആണെന്ന് ഇത്തരം വേലകൾ കാട്ടി ഇന്റർനെറ്റിനു പുറത്തുള്ള ആളുകളേയും ഒരു പരിധിവരെ ഇന്റർനെറ്റിന്റെ അടിസ്ഥാന ഉപഭോക്താക്കളേയും തെറ്റിദ്ധരിപ്പിക്കുക. 
സ്വന്തം  വെബ്ബ്സൈറ്റിന്റെ പേരില്‍ വിവിധ ഡൊമേനുകൾ ശേഷിക്കുമ്പോഴും അത് വാങ്ങാതെ മറ്റ് എളിയ സരംഭങ്ങളെ മുളയിലേ നുള്ളണം എന്ന ഉദ്ദേശത്തോടെ അവരുടെ പേരില്‍ ശേഷിക്കുന്ന ഡൊമേനുകള്‍ പലതും വാങ്ങി വായനക്കാരെ വഴിതിരിച്ച് വിടുന്ന തന്ത്രങ്ങൾക്കെതിരേ ലോകത്തെല്ലായിടത്തും നിയമ പരിരക്ഷ ഉണ്ടെന്നറിയുക. അവസാനമായി ഒരു വാക്കുകൂടി പറയാനുണ്ട്. മലയാളസംഗീതം.ഇൻഫോ എന്ന സംരംഭത്തെക്കുറിച്ചും അതിലെ നൂറുകണക്കിന് അംഗങ്ങളെക്കുറിച്ചും അതിയായ ആദരവും സ്നേഹവും നമ്മൾക്കുണ്ട്.അവരെ ഒരുതരത്തിലും അധിക്ഷേപിക്കാൻ ഉദ്ദേശവുമില്ല. മലയാള ഗാനസാഹിത്യശാഖയ്ക്ക് അവർ നൽകുന്ന വിലയേറിയ സംഭാവനകളെ നമ്മൾ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു. ഇപ്പോൾ നമ്മൾക്കെതിരേ ഉണ്ടായതുപോലെ ഒരു തരത്തിലുമുള്ള തരംതാഴ്ന്ന നടപടികളും ആ സംരംഭത്തിനോ അതിലെ നിസ്വാർത്ഥ പ്രവർത്തകർക്കോ എതിരേ നമ്മൾ കൈക്കൊണ്ടിട്ടില്ല, കൊള്ളുകയുമില്ല. അതിനാൽ തന്നെ ഇത് രണ്ടു സമാന സ്വഭാവമുള്ള സംരംഭങ്ങൾ തമ്മിലുള്ള ഒരു യുദ്ധമാക്കി മാറ്റാൻ ഞങ്ങൾക്ക് താൽ‌പ്പര്യമില്ല.കാരണം ഒരു ഡാറ്റാബേസിന്റെ ചട്ടക്കൂടുകളിൽ മാത്രമൊതുങ്ങുന്നതല്ല എം3 എന്നത് കൊണ്ട് തന്നെ.എന്നാൽ ഇത്തരം നെറികേടുകൾ കാട്ടുവാനാണ് അത്തരം ഒരു വലിയ ശേഖരത്തെ ഉപയോഗിക്കുന്നതെങ്കിൽ അതിനിയും പരസ്യമാക്കാതെ കഴിയില്ല. ആയതിനാൽ www.malayalasangeetham.info  എന്ന സംരംഭത്തിന്റെ അമരക്കാരനോട് അവസാനമായി പറയാനുള്ളത് മേൽ‌പ്പറഞ്ഞ ഡൊമേനുകൾ എത്രയും പെട്ടെന്ന് തന്നെ റദ്ദാക്കുകയും അത് താങ്കളുടെ സൈറ്റിലേക്ക് വഴിതിരിച്ച് വിടുന്നത് നിർത്തുകയും ചെയ്യുക എന്നതാണ്. ഇത്തരം തരംതാണ പ്രകടനം നടത്തുന്ന ഒരാളിൽ നിന്നും ഒരു പരസ്യ ക്ഷമാപണം നമ്മൾ പ്രതീക്ഷിക്കുന്നില്ല. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ.

വാൽക്കഷ്ണം
ആദ്യം ജോൺസൻ മാഷിനെ,പി ടി കുഞ്ഞുമുഹമ്മദിനെ, പിന്നീട് മലയാളസംഗീതം.ഇൻഫോയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രമുഖരായ ഉപദേശകരെ, ഇത്തരം കുറ്റകൃത്യങ്ങളോ മറ്റൊന്നുമറിയാതെ ആ സൈറ്റിന്റെ ഫോറത്തിലും മറ്റും അംഗങ്ങളായി ഇരിക്കുന്നവരെ, ആത്മാർത്ഥമായി ഒരു ഡാറ്റാബേസ് ഉണ്ടാക്കണം എന്നുപറഞ്ഞ് കൂടെ നിന്ന സുഹൃത്തുക്കളെ ഒക്കെയും ഇത്തരം ചില പ്രവർത്തികൾ കൊണ്ട് ഇരുട്ടിലാക്കി അപമാനിക്കുമ്പോൾ മലയാളസംഗീതത്തിന്റെ വളർച്ചയാണോ അതോ മറ്റു വല്ല ഉദ്ദേശങ്ങളുമാണോ ഇവർ മുന്നോട്ട് വയ്ക്കുന്നത് എന്നത് വ്യക്തമാക്കിയാൽ നന്നായിരുന്നു.

എന്ന്,
M3DB Team

117 comments:

simy nazareth said...

wow! this ajay cheramath seems a real fraud

പാമരന്‍ said...

കിരണേ, എംഎസ്‌എല്ലിനും എം3ഡീബിയ്ക്കും പുറകിലുള്ള നിസ്വാര്‍ത്ഥ പ്രയത്നവും വിയര്‍പ്പും തിരിച്ചറിയുന്ന വലിയൊരു ബ്ളോഗര്‍ സമൂഹം ഇവിടുണ്ട്‌. സധൈര്യം മുന്നോട്ട്‌. കള്ളനാണയങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയപ്പെടുകതന്നെ ചെയ്യും.

Rahul Soman said...

The true samaritans always face such tests. People just want instant glory and for them the easiest way is to steal or commit some other crime. Its a really saddening fact that someone spend so much of his time to do such atrocities where as he could have used it to do something which had a lot more quality. Education was always meant to reform the society. Some people how much ever you educate will never shed their basic nature.

viniambi said...

This is truly shocking!!!....Education alone can't make a man...well, up-bringing surely does. The kind of cyber-squatting mentioned is truly a shame. These are criminal instincts which along the course of time could develop into something destructive and all the more one single man's deed could spoil a whole society. Shame on that guy who did all this immature fallacies.
M3DB team ....keep on your good work !!!We are all with you let the devils go to gallows..

Aravind MI said...

This is totally fraud,and i think that MSI will realise it soon,am praying to GOD "Get Well Soon" MSI....m3db ക്ക് എതിരേ DoS attack നടക്കുന്നോ എന്ന് കൂട് സംശയികെണ്ടിയിരിക്കുന്നു.....

Kumar Neelakandan © (Kumar NM) said...

എം ത്രി ഡി ബി.കോം ഒഴികെയുള്ള മറ്റു ഡൊമൈനുകൾ ഒക്കെയും ബുക്ക് ചെയ്ത് സ്വന്തം സൈറ്റായ മലയാള സംഗീതം.ഇൻഫോ ലേക്ക് ട്രാഫിക് തിരിച്ചു വിട്ടു എങ്കിൽ അത് എം ത്രി ഡി ബിയുടെ ആക്സപ്റ്റൻസിനേ മലയാള സംഗീതം.ഇൻഫോ ചൂഷണം ചെയ്യുന്നതായിട്ടാണ്. അതു തന്നെയാണ് എം ത്രി ഡി ബി യുടേ വിജയം.

എന്നാലും ഈ പ്രവർത്തികൾ ഇത്തിരി കടന്നുപ്പൊയി എന്ന് മലയാളം സംഗീതം.ഇൻഫോയിലെ ചിന്തിക്കാൻ കഴിയുന്ന മറ്റു അംഗങ്ങൾക്ക് എങ്കിലും തോന്നുന്നില്ലേ??

Unknown said...

ഗടി കൊള്ളാലോ. വല്ലവന്റെയും കുട്ടിക്ക് മിട്ടായി വാങ്ങി കൊടുത്തിട്ട് അപ്പാ എന്ന് വിളിപ്പിക്കാന്‍ നോക്കണ പോലെ ഉണ്ട്. ഇത് കുറച്ചു കടന്ന പ്രവര്‍ത്തി ആയിപ്പോയി. നിയമനടപടികള്‍ സാധ്യമെന്കില്‍ വേണ്ടത് തന്നേ.

മുസ്തഫ|musthapha said...

tracking

പി. കെ. ആര്‍. കുമാര്‍ said...

ho... njettikkunna vaartha!!! ethrayum pettannu ithinu oru pomvazhi undaakkanam!!!

Unknown said...

tracking

വികടശിരോമണി said...

ആരോഗ്യകരമായി മത്സരിയ്ക്കാൻ സൈബർലോകം ആയിരം സാദ്ധ്യതകൾ തുറന്നിടുന്നു. ഇനിയും ആരും കടന്നു ചെന്നിട്ടില്ലാത്ത അനേകം മേഖലകൾ. മലയാളസംഗീതം. ഇൻ‌ഫോയിലെ പ്രതിഭാധനരായ അംഗങ്ങൾക്ക് സാദ്ധ്യമാവാത്തതല്ല അതൊന്നും. പക്ഷേ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കുടിയ്ക്കാൻ ഇറങ്ങുന്ന ഇത്തരം അനാഫിലിസ് കൊതുകുകൾ ഏതു മികച്ച സൈറ്റിന്റേയും നാണം കെടുത്തും. എം ത്രി ഡി ബി യോ മലയാളസംഗീതം. ഇൻഫോയോ ഒന്നും ഒന്നിന്റെയും അവസാനവാക്കാണെന്നു തോന്നുന്നില്ല. അവരവർക്കു കഴിയുന്നത് ചെയ്യാനുള്ള സ്ഥലവും കഴിവുകളും എല്ലാവർക്കും ഉണ്ട്. പക്ഷേ ഇത്തരം പല രജിസ്‌ട്രെഷനിൽ ജനിച്ച പണികൾ കൊണ്ട് അളാവാൻ തുടങ്ങുന്ന വ്യക്തികളെ മറ്റുള്ളവർ തിരിച്ചറിയണം എന്നു മാത്രം.

അഭിലാഷങ്ങള്‍ said...

M3DB.COM ന്റെ ഒഫിഷ്യൽ ബസ്സിൽ അടക്കം പല ബസ്സുകളിലും ഈ ഞെട്ടിക്കുന്ന കാര്യങ്ങളെപറ്റി ആളുകൾ സംസാരിക്കുന്നത് കണ്ടു. ഡീറ്റേലായി വായിച്ചാൽ ഏതൊരുവായനക്കാരനും സംഭവത്തിന്റെ മുഴുവൻ രൂപവും മനസ്സിലാവുന്ന തരത്തിൽ തെളിവുകൾ സഹിതം ഇത്രയും വിശദമായി, ഭംഗിയായി ഈ ഒഫിഷ്യൽ ബ്ലോഗിൽ പൊതുജന സമക്ഷം അവതരിപ്പിച്ചത് വളരെ നന്നായി. ക്ഷമയുടെ ഏറ്റവും അറ്റത്ത് എത്തിയതിനു ശേഷമായിരുന്നു ഇത്തരത്തിൽ M3DB.COM ഒഫിഷ്യലായി പ്രതികരിച്ചത് ഒരോ ലിങ്കിലും പോയി കാര്യങ്ങൾ വിശദമായി വായിച്ചപ്പോ മനസ്സിലായി.

പൂർണ്ണതെളിവുകളോടെ നിരത്തിയ M3DB യുടെ ചരിത്രം പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

ഒരുകാര്യമേ പറയാനുള്ളൂ. വർഷങ്ങൾക്ക് മുൻപ് തന്നെ നടത്തിയ ഇത്തരം കോപ്പിയടികളും, ലേറ്റസ്റ്റായി നടന്ന ഗൂഡാലോചനകളും, സൈബർ നെറികേടുകളും കാണുമ്പോൾ അങ്ങിനെ ചെയ്യുന്നത് ഏതൊരു പ്രസ്ഥാനമായലും ശരി, അതിന്റെ അമരക്കാരോട് ഒന്നേ പറയാനുള്ളൂ... “സ്മാർട്ട്നസ്സ് നല്ലതാണ്, പക്ഷെ അനാവശ്യകാര്യങ്ങളിൽ ഓവർസ്മാർട്ട്നെസ്സ് കാണിക്കുന്നതാണ് അപകടം. നിസ്വാർഥമായി.. യാതൊരു വിധ ലാഭേച്ഛയുമില്ലാതെ മലയാള സംഗീതത്തിന്റെ വളർച്ചക്കായി ഒരു കൂട്ടം ആളുകൾ പൊതുജനത്തിനു മുൻപേ തുറന്നുവച്ച ഒരു വെബ് സൈറ്റിനെതിരായ ഒരോ ചുവടുവെപ്പും പുതുസമൂഹത്തോട് ചെയ്യുന്ന ക്രൂരതയായേ വിശേഷിപ്പിക്കാനാകൂ...!”

ഇതൊക്കെ കാണുമ്പോ ശരിക്കും കഷ്ടം തോന്നുന്നു.... :(

അന്തിക്കാടന്‍ said...

നിയമത്തിന്റെ വഴിയിലൂടെ ഇത്തരം ഫ്രോഡുകളെ നിലക്കു നിര്‍ത്തേണ്ടത് തീര്‍ത്തും ആവശ്യം തന്നെ....

ദയവായി വേണ്ടത് ചെയ്യുക ...

ബൈജു (Baiju) said...

മോഷണം ഒരു കലയാണെന്ന് അദ്ദേഹം എവിടെയെങ്കിലും വായിച്ചിട്ടുണ്ടാവും. എന്നാലൊരു കലാകാരനായേക്കം എന്നു കരുതിയാവും ഇതൊക്കെ ചെയ്തു കൂട്ടുന്നത്. ചുളുവിൽ പ്രശസ്തി സമ്പാദിക്കാം എന്നു കരുതുന്നത് നല്ല സുന്ദരവിഡ്ഡികൾ മാത്രം ചെയ്യുന്ന പണിയാണ്‌, വങ്കത്തമാണ്‌.

കഷ്ടം, ഇയാളുടെ കൂടെ പ്രവർത്തിക്കുന്ന നല്ല കുറേ ആൾക്കാർ സ്വയമറിയാതെ ഈ കള്ളത്തരങ്ങൾക്കു സാക്ഷ്യം വഹിച്ചുവല്ലോ.

ഈ പകൽ മാന്യനായ സംഗീതോദ്ധാരകന്റെ പൃഷ്ഠത്തിനിട്ടൊന്ന് നിയമപരമായും കീച്ചേണ്ടതുണ്ട്.

ഈ ഭൂമിയിൽ ഞാൻ, ഞാൻ മാത്രം മതി എന്ന ആഗ്രഹചിന്തയിൽ കഴിയുന്നവരെല്ലാം ഭൂഭാരമാണ്‌. ഭൂമി സ്നേഹത്തോടെ, അഭിമാനത്തോടെ തന്റെ ആഭരണങ്ങളായി എടുത്തുകാട്ടാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്കിടയിലെ വെറും കളകളാണ്‌ അത്തരക്കാർ. കാലം നല്ലതും ചീത്തയും തിരിച്ചറിയുകതന്നെ ചെയ്യും. അമ്പലപ്പുഴ ബസ്റ്റാന്റിൽ വിൽക്കുന്നത് ചെട്ടിപ്പായസമാണെന്നും, അത് അമ്പലപ്പുഴപ്പായസമല്ലെന്നും തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. അല്ല, നാം ഇപ്പോൾതന്നെ അതു തിരിച്ചറിഞ്ഞു കഴിഞ്ഞല്ലോ.

വ്യക്തമായ കർമ്മപദ്ധതികളിലൂടെ എംത്രീഡിബി മുന്നോട്ടുതന്നെ പോകണം. അതു തന്നെയാണ്‌ ഇത്തരം ഓലപ്പടക്കങ്ങൾക്കുള്ള ആത്യന്തികമായ മറുപടി.

Roshan said...

iyaalithokke cheyyatte.. kure domain eduthu redirect cheithathu kondu oru chukkum sambhavikkilla. kurachu pere thetti dharippichaal athu thetti dharana mathrame avoo.. kurachu nalekkithiri prasasthi kittumaayirikkum. athokke illandaavumbol valum churutti irikkanathu kanaam.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇപ്പോളെങ്കിലും ഈ പോസ്റ്റ് വന്നത് നന്നായി....തെറ്റുകള്‍ ആര്‍ക്കും പറ്റാം..അത് തിരിച്ചറിയുന്നവര്‍ മനുഷ്യര്‍..എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ക്രിമിനലുകള്‍ മാത്രമാണ്..അത്തരം ക്രിമിനലുകളെ തുറന്നു കാണിക്കേണ്ടതുണ്ട്

എത്രയും വേഗം സൈബര്‍ നിയമത്തിന്റെ മാര്‍ഗം തേടേണ്ടതാണ്.

ജിജ സുബ്രഹ്മണ്യൻ said...

:-)

Sandhya said...

ബുദ്ധിയും പ്ലാനിങ്ങും നല്ല കാര്യങ്ങൾക്കായിട്ട് ഉപയൊഗിച്ചൂകൂടെ ? മലയാളസംഗീതത്തിനു വേണ്ടീ നിസ്വാർത്ഥമായി ചെയ്യുന്ന ഈ സൈറ്റിനോട് വേണോ ഇതൊക്കെ?

Ashly said...

ട്രാക്ക്‌

vijayakumarblathur said...

സധൈര്യം മുന്നോട്ട്

Manikandan said...

ഇപ്പോഴെങ്കിലും ഇതെല്ലാം പറഞ്ഞത് നന്നായി. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയായി മനസ്സിലാക്കി എം എസ് ഐ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു. ഇല്ലാത്തപക്ഷം നിയമനടപടികളുമായി എം3 മുന്നോട്ട് പോകണം എന്നതാണ് എന്റെ അഭിപ്രായം.

rpa said...

ഈ അജയ് ചങ്ക്രമത് എന്നു പറയണ പുള്ളി ഇതാേണാ.

http://www.linkedin.com/in/chankramath

ൈഎ.ൈഎ.ടി, ക്സൈലിങ്സിലെ സീനിയറ് മാനേജറ് എന്തിനീ ചെറ്റത്തരം ചെയ്യണം ?. എന്തെങ്കിലും വ്യക്തി വൈരാഗ്യം നിങ്ങള് തമ്മിലുണ്ടോ ?. കിരണുമായി വേണമെന്നില്ല, നിങ്ങടെ ടീമിലെ മറ്റാരുമായെങ്കിലും ?

ഇതു ചെയ്തത് കാശിനല്ല എന്നുറപ്പാണ്. മുമ്മൂന്നു മാസം കൂടുമ്പോള് കിട്ടുന്ന നൂറു േഡാളറ് വേേണാ ചങ്ക്രമത്തിനു ജീവിക്കാന്. ?

vijay said...

രണ്ടു മൂന്നു വര്‍ഷമായി എം എസ് ഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. m3db യുടെ പിന്നണിയിലുള്ള പലരും ഇവിടെ കുറെ കാലം ഉണ്ടായിരുന്നവരുമാണ്. അതുകൊണ്ടുതന്നെ എം എസ് ഐ യെ ക്കുറിച്ച് നന്നായി അറിയാവുന്നവരുമാണ്. എങ്കിലും വ്യക്തിപരമായ പല ആരോപണങ്ങളും അജയ് മേനോന്‍ എന്ന വ്യക്തിയുടെ പേരില്‍ ഉണ്ടായി.. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കപ്പെട്ട ആള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കുക എന്നുള്ളതാണ് മര്യാദ.. രണ്ടു വശവും കേട്ടതിനു ശേഷം മാത്രം ഒരു തീരുമാനത്തിലെത്തുക.. അജയ് ഈ ആരോപണത്തിന് എഴുതിയ മറുപടി ഇവിടെ ചേര്‍ക്കുന്നു...
http://malayalasangeetham.blogspot.com/2011/03/blog-post_05.html

Kiranz..!! said...

@ ആർ പി എ
നൂറ് ഡോളറിന്റെ കണക്കെന്താണെന്ന് വിശദമാക്കാമോ ?
അജയ് മേനോൻ എന്ന വ്യക്തിയോട് ആദരവുണ്ട്,അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളോട് ബഹുമാനവുമുണ്ട്.എന്നാൽ ചില കാര്യങ്ങളെ,പ്രത്യേകിച്ചും എം3ഡിബി എന്ന സംരംഭത്തിനെതിരേ തുടക്കം മുതൽ അദ്ദേഹം വ്യക്തിപരമായി ചെയ്ത് കൂട്ടുന്ന ഒരോ പ്രവർത്തിയേയും വ്യക്തമായ തെളിവുകളോടെ പരാമർശിച്ചിരിക്കുകയാണ് മുകളിൽ.ആ പ്രതികരണത്തിന് വികാരത്തിന്റെ അംശം വളരെ കുറവാണു താനും.അജയ് എന്ന വ്യക്തിയിലുപരിയായി പല കാര്യങ്ങളുടേയും സത്യാവസ്ഥ അറിയാത്ത അതിന്റെ മറ്റു പ്രവർത്തകരെ ഇക്കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് മാത്രമാണ് അജയ് ചെയ്ത കാര്യങ്ങളെ മാത്രം ഇവിടെ പരാമർശിക്കുന്നത്.

@വിജയ്
1.തെറ്റുകളെ ന്യായീകരിക്കുന്നത് സൗമ്യമായോ നല്ല ഭാഷയിലോ ആവുന്നത് കൊണ്ട് തെറ്റുകൾ അല്ലാതാവുന്നില്ല.അത് കൊണ്ട് തന്നെ വളരേയേറേ ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനും പണ്ടത്തെ പോലെ കഴിയും.
2.മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വ്യക്തമായി തെളിവുകളോടെ സമർപ്പിച്ചിട്ടുള്ളതാണ്.അതിനൊന്
നും വ്യക്തമായ ഒരു മറുപടിയും അജയുടെ വിശദീകരണത്തിൽ ഇല്ല.
3.“മലയാളസംഗീതം ഹൈജാക്ക് ചെയ്യാതിരിക്കാന്‍ മലയാളസംഗീതത്തിന്റെ മറ്റ് ഡൊമൈനുകളാണ് ബുക്ക് ചെയ്യേണ്ടത്.അല്ല്ലാതെ എം3യുടെ ഡൊമൈനുകളല്ല ബ്ലോക്ക് ചെയ്യേണ്ടത്.തന്നെയുമല്ല അതെല്ലാം മലയാളസംഗീതത്തിലേക്ക് ഫോർവേർഡും ചെയ്യുന്ന ഭീകരതയെ ഡൊമൈൻ ക്യാമ്പിംഗ് അല്ലെങ്കിൽ സൈബർ സ്ക്വാടിംഗ് എന്ന് വിളിക്കും.അതിന് നിയമത്തിന്റെ ഭാഷയിൽത്തന്നെ മറുപടി കൊടുത്തോളാം”.
4. എത്ര ചെറിയ സംരംഭമായാലും ഒരു വെബ്ബിന്റെ കണ്ടന്റ് മുഴുവനായി കോപ്പി ചെയ്ത് പോകുന്നത് അഡ്മിന് പലപ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിട്ടും കോപ്പിയടി തുടർന്നതും ഒക്കെ പണ്ടേ ക്ഷമിച്ചതും മറന്നതുമായ കാര്യങ്ങളാണ്.എന്നാൽ കോപ്പിയടിക്കാരാണ് എം3ഡിബി എന്ന് പലയിടവും പലരേയും ഒരു രഹസ്യ കാമ്പയിൻ പോലെ അറിയിക്കുകയും ചെയ്തപ്പോഴാണ് വളരെ വിശദമായ തെളിവുകളോടെ മുൻപെന്നപോലെ ഇപ്പോഴും പ്രതികരിക്കുന്നത്. ഇക്കാര്യം പറഞ്ഞ് കൊണ്ട് മീഡിയയേവരെ എം3ഡിബിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് അകറ്റി നിർത്തുക എന്നത് അജയ് മേനോന് നിഷേധിക്കുവാൻ മാത്രമേ കഴിയൂ. ഇന്റലക്ച്വൽ കണ്ടന്റല്ലാത്ത എന്തിനേയും വെറുമൊരു കോപ്പിയടി വിവാദമായി ഉയർത്തിക്കാട്ടാൻ മാത്രം മണ്ടന്മാരല്ല ഇതിന്റെ അണിയറപ്രവർത്തകരെന്ന് താങ്കളും ഇക്കാര്യങ്ങളൊക്കെ കൃത്യമായി ഇനിയും മനസിലാക്കാൻ ശ്രമിക്കാത്ത മറ്റു പ്രവർത്തകരും അറിയുക.ഒരു സൈഡ് മാത്രം വായിക്കപ്പെടുകയും കാണുന്നതുമായ അന്ധത വലിച്ചെറിയുക തന്നെ വേണം.
5. ഈണം,നാദം തുടങ്ങിയ സ്വതന്ത്രസംഗീത സംരംഭങ്ങൾ,പുതുഗായകർക്കുള്ള റേഡിയോ എന്നിവയുൾപ്പെടുന്ന എം3ഡിബിയുടെ ഒരു മേഖല മാത്രമാണ് അതിന്റെ ഡാറ്റാബേസ് എന്നുള്ളത്.ഇതൊക്കെ വ്യക്തമായും അറിയാവുന്നതാണെങ്കിലും ഡാറ്റാബേസിന്റെ വ്യാപ്തി പറഞ്ഞു കൊണ്ട് ഈ സംരംഭത്തെ അടിച്ചമർത്തുക,എന്നിട്ട് നല്ല വാക്കുകളിൽ തേനിൽ പുരട്ടിയുള്ള വിശദീകരണവും.വിജയ് ഒരു പ്രസ്ഥാനത്തിനു വേണ്ടി ഇങ്ങനൊക്കെ ചെയ്യുമോ ?

Kumar Neelakandan © (Kumar NM) said...

വിജയ് എന്ന മാന്യ സുഹൃത്ത് ആ വിശദീകരണ ലിങ്ക് ഇവിടെ കൊണ്ടു വന്നു വച്ചതുകൊണ്ടു മാത്രം ചിലതു ചോദിക്കാതെ വയ്യ, ആരുടേയും പ്രവൃത്തികൾ എടുത്ത് അവരെ കുരുക്കാനല്ല, മറിച്ച് ഒപ്പമുള്ളവർ ആ പ്രവൃത്തികളെ എങ്ങിനെ കാണൂന്നു എന്നറിയാൻ മാത്രം. ഉത്തരം പറയാൻ താല്പര്യമില്ല എങ്കിൽ ആ വിശദീകരണം നിങ്ങളൊക്കെ വായിച്ച് സന്തോഷിച്ചാൽ മതി :)

1. മലയാള സംഗീതം.ഇൻഫോ യുടെ സൈറ്റ് എം ത്രി ഡി ബി ഹൈജാക്ക് ചെയ്യാതിരിക്കാൻ എന്ന ലേബലിൽ എം ത്രി ഡി ബിയുടെ മറ്റു ഡൊമൈനുകൾ ബുക്ക് ചെയ്ത് സ്വന്തം സൈറ്റിലേക്ക് ട്രാഫിക് തിരിച്ചുവിട്ട അജയ് മേനോന്റെ മഹത്‌ പ്രവൃത്തിയെ നിങ്ങളൊക്കെ എങ്ങിനെ ന്യായികരിക്കുന്നു എന്നറിയാൻ താല്പര്യമുണ്ട്.

2. ഈ ട്രാഫിക് തിരിച്ചു വിടലിലൂടെ എം ത്രി ഡി ബിയുടെ ആക്സപ്റ്റൻസിനെ ചൂഷണം ചെയ്യലല്ലേ നടന്നത്? അങ്ങിനെ അല്ല എങ്കിൽ എന്തിനായിരുന്നു ഈ തിരിച്ചു വിടൽ?

3. മലയാളസംഗീതം.ഇൻഫോയുടെ സൈറ്റ് ഹൈ ജാക്ക് ചെയ്യാതിരിക്കാനാണെങ്കിൽ അതിന്റെ മറ്റു ഡൊമൈനുകളല്ലേ ബുക്ക് ചെയ്യേണ്ടത്? അതിപ്പോഴും ഹൈജാക്ക് ചെയ്യപ്പെടാനായി കാത്തിരിക്കുകയല്ലേ?

4. 2004 ൽ തുടങ്ങിയതാണ് എന്ന് കാണിക്കാൻ വേണ്ടി മാത്രം എന്തിനാണ് അന്നത്തെ ഡേറ്റിൽ എന്തിനാണ് 2008 ലെ ചിത്രഭൂമിയിലെ കണ്ടന്റ് പബ്ലീഷ് ചെയ്ത തറവേല കാണിച്ചത്?

ഇതെല്ലാം നിങ്ങളൊക്കെ കയ്യടിച്ച് അംഗീകരിക്കുന്നുണ്ടോ??

എങ്കിൽ ഒരു കാര്യം മാത്രം അല്പം വിഷമത്തോടെ പറയാതിരിക്കാൻ വയ്യ, ‘ആരാധനയാകാം പക്ഷെ അന്ധമായി പോകരുത്’

Aravind MI said...

ajay ariyan,njanoru domain re sellaranu

malayalasangeetham.co.in Available!
malayalasangeetham.biz Available!
malayalasangeetham.net.in Available!
malayalasangeetham.org.in Available!
malayalasangeetham.ind.in Available!
malayalasangeetham.gen.in Available!
malayalasangeetham.name Available!

eni ethilum kooduthal thalparyamulla domainsum
available anu

m3db.co.in Available!
m3db.biz Available!
m3db.net.in Available!
m3db.org.in Available!
m3db.ind.in Available!
m3db.gen.in Available!
m3db.name Available!

അചിന്ത്യ said...

ഇവിടെ ആദ്യത്തെ പ്രശ്നം എന്റെ വീട്ടിൽ വെച്ചു നടന്ന എംത്രീഡിബി ഉല്ഘാടനചടങ്ങ് മോഷ്ടാക്കളുടെ ഒരു കൂട്ടായ്മയാണെന്നും അത് ബഹിഷ്കരിക്കണമെന്നും പാലക്കാട്ടുള്ള മാധ്യമങ്ങളോട് ആവശ്യപ്പെട്ടതാണ്‌. സംഭവം നടന്ന് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ്‌ പാലക്കാട്ടുകാരനായ ഒരു സുഹൃത്ത്, കൃത്യമായി പറഞ്ഞാൽ ഇൻസ്റ്റ്രുമെന്റേഷൻ ഇൽ പ്രവർത്തിക്കുന്ന ശ്രീ രാധാകൃഷ്ണൻ (ഇപ്പോഴദ്ദേഹം എംത്രീഡീബിയിലെ അംഗമാണ്‌) എന്നെ വിളിച്ചു പറഞ്ഞു തലേ ദിവസം താൻ പാലക്കാട്ടെ ഒരു പൗരപ്രമുഖനുമായി സംസാരിക്കാനിടയായി എന്നും അപ്പോൾ നിങ്ങളുടെ വീട്ടിൽ നടന്ന ചടങ്ങ് ഒരു ഫ്രോഡ് കൂട്ടായ്മയുടെ ആഘോഷമാണെന്നും അത് അവിടെത്തന്നെ അവസാനിപ്പിക്കാൻ വേണ്ടത് താൻ ചെയ്തിട്ടുണ്ടെന്നും തന്നോട് പറഞ്ഞ വിവരം.
ഈ പരിപാടി കുളമാക്കാൻ കാരണമായി എന്നു പറയപ്പെട്ട ആ സാംസ്കരികപ്രവർത്തകനെ ഞാൻ നേരിട്ടു വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ഡേയ്റ്റ മുഴുവൻ അപ്പുറത്തു നിന്നും കട്ടതാണല്ലോ. അങ്ങനെയാണല്ലോ അജയ് എന്നോടു പറഞ്ഞത്. അങ്ങനെയിപ്പോ അവരുടെ സൈറ്റിലെ വിവരങ്ങളെടുത്ത് ഒരു പുതിയ സൈറ്റ് ഇവിടെ ആവശ്യമില്ലല്ലോ എന്നാണ്‌.ശ്രീ അജയ് മേനോന്റെ അച്ഛനും പ്രസ്തുത സാംസ്കരികപ്രവർത്തകനും അടുത്ത സുഹൃത്തുക്കളാണെന്നു കൂടി ഇതിനിടയിൽ പറഞ്ഞുകൊള്ളട്ടെ.
ങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് അജയ് മേനോൻ ആണയിട്ടു പറയുന്നു.എന്നാൽ പിന്നെ അദ്ദേഹത്തെക്കുറിച്ച് നുണ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ ആ സാംസ്കാരികപ്രവർത്തകനാണെന്നാണോ അജയ് പറയുന്നത്?


ഞങ്ങളുടേ സൈറ്റിന്റെ ഒരു ഭാഗം മാത്രമാണ്‌ ഡേയ്റ്റാ കളക്ഷൻ. ഇവിടെലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള കുറേ റ്റാലന്റഡായ കലാകാരന്മാർ തങ്ങളുടേ കഴിവുകൾ നിരന്തരം തെളിയിച്ചു കൊണ്ട് പാട്ടുകൾ എഴുതുകയും, അവയ്ക്ക് ഈണം നല്കുകയും പാടുകയും ചെയ്യുന്നു. മണിക്കൂറും ഞങ്ങളുടെ ഗായകർ പാടിയ പാട്ടുകൾ ഒരു ഇന്റർനെറ്റ് റേഡിയോ വഴി സമ്പ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നു.
ഇതെല്ലാം അറിയാതെയാണല്ലോ ഒരൊറ്റ വാക്കിൽ താങ്കൾ ഞങ്ങളെ മോഷ്ടാക്കളെന്ന് എഴുതിത്തള്ളിയത് എന്നു പറയാനേ അപ്പോളെനിക്കായുള്ളൂ.
ഡേയ്റ്റാമോഷണം എന്ന വിഷയം വിശദീകരിക്കപ്പെടേണ്ടി വന്നത് അങ്ങിനെയാണ്‌.


വിജയ്, എം ത്രീഡീബിയുടെ പിന്നണീയിലുള്ള പലരും ഇപ്പ്പ്പോഴും എം എസ് ഐയിൽ ഡേയ്റ്റ എന്റർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.:)


എം എസ് ഐ യെ രക്ഷിക്കാൻ എംത്രീഡീബി യുടെ ഡൊമെയിനുകൾ ബ്ലോക് ചെയ്യുക?


ഹഹ ഇത് തന്നെയാണ്‌ പ്രശ്നം.എമ്മെസ്സൈയെ രക്ഷിക്കാൻ എം എസ് ഐയെ ശക്തമാക്കാതെ എം ത്രീ ഡീ ബി യെ എന്തിനു ബ്ലോക് ചെയ്യുന്നു എന്ന് സുഹൃത്തിനോട് നേരിട്ടു ചോദിക്കൂ. ഞങ്ങൾക്കും ഉത്തരം അറിയില്ലാ.
നന്ദി
ഉമ

ബൈജു (Baiju) said...

പണ്ടത്തെ എട്ടുകാലി മമ്മൂഞ്ഞ്, നാട്ടിലെവിടെയെങ്കിലും ഗർഭമുണ്ടായാൽ "അതിന്റാള്‌ ഞമ്മളാ" എന്നു പറയും.

അഭിനവ ഹൈടെക് എട്ടുകാലി മമ്മൂഞ്ഞ്, എം.3.ഡിബിയിലേക്കുവരുന്ന ട്രാഫിക് സ്വന്തം സൈറ്റിലേക്കു തിരിച്ചുവിട്ട് "ഞമ്മടെ പൊരേലേക്കു ബാ" എന്നു ക്ഷണിക്കുന്നു, കഷ്ടം!

vmk said...

2004 ൽ തുടങ്ങിയതാണ് എന്ന് കാണിക്കാൻ വേണ്ടി മാത്രം എന്തിനാണ് അന്നത്തെ ഡേറ്റിൽ എന്തിനാണ് 2008 ലെ ചിത്രഭൂമിയിലെ കണ്ടന്റ് പബ്ലീഷ് ചെയ്ത തറവേല കാണിച്ചത്?

മുകളിൽ പരാമർശിച്ച തെറ്റിന്റെ ഉടമ ഞാനാണ്. ചിത്രഭൂമിയിലെ ലേഖനം മാറ്റി ബ്ലോഗിൽ ആക്കാൻ സഹായിച്ചപ്പോൾ ചിത്രഭൂമിയിൽ കണ്ട തീയ്യതി ലേബലിൽ പോസ്റ്റ് ചെയ്താൽ ഭാവിയിൽ തിരയുന്നവർക്ക് എളുപ്പമാകും എന്നു കരുതി ഞാൻ ആ തീയ്യതി അവിടെ ഇട്ടു. അജയ് ഇതു ചെയ്തു എന്ന് ആരോപിക്കുന്നതു് അസത്യമാണ്. ഇത് ചെയ്യുമ്പോൾ എം.എസ്.ഐ. എന്നു മുതൽ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കുന്ന കാര്യമൊന്നും ഞാൻ ആലോചിച്ചില്ല.

വി എം കെ

Kumar Neelakandan © (Kumar NM) said...

“ചിത്രഭൂമിയിലെ ലേഖനം മാറ്റി ബ്ലോഗിൽ ആക്കാൻ സഹായിച്ചപ്പോൾ ചിത്രഭൂമിയിൽ കണ്ട തീയ്യതി ലേബലിൽ പോസ്റ്റ് ചെയ്താൽ ഭാവിയിൽ തിരയുന്നവർക്ക് എളുപ്പമാകും എന്നു കരുതി ഞാൻ ആ തീയ്യതി അവിടെ ഇട്ടു.“

ബഹുമാനപ്പെട്ട വി എം കെ മുകളിൽ പറഞ്ഞത് ദയവായി ഒന്നു വ്യ്കതമാക്കാമോ??

2004 ഇൽ പോസ്റ്റ് ചെയ്തിരിക്കുന്നത് 2008 ലെ ചിത്രഭൂമീ കണ്ടന്റ് ആണ്. വി എം കെ പറഞ്ഞതുപോലെ ചിത്രഭൂമിയിൽ കണ്ട തീയതിയല്ല ലേബലിലും പോസ്റ്റിനും. അങ്ങിനെ എങ്കിൽ അത് 2008 എന്നു തന്നെ ആകണമായിരുന്നില്ലേ? പകരം അതിപ്പോൾ 2004 എന്ന ഡേറ്റിലല്ലേ പബ്ലീഷ് ചെയ്തിരിക്കുന്നത്?

Kiranz..!! said...

മലയാളസംഗീതം ബ്ലോഗിൽ അജയുടേതായി വന്ന ചില ബാലിശമായ വാദമുഖങ്ങൾക്ക് മറുപടി പറയാതെ വയ്യ.ഒരോ ആരോപണങ്ങളും അതിനുള്ള ക്ലാരിഫിക്കേഷനും നോക്കുക

1.എം എം ഡി ബി എന്ന കണ്‍സെപറ്റ് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഏഴ് വര്‍ഷം മുന്‍പ് ഞങ്ങള്‍ കുറച്ച് സിനിമാസ്നേഹികള്‍ തുടങ്ങിയതാണത്.

തികച്ചും തെറ്റായ ഒരു അവകാശവാദമാണത്.മലയാളസംഗീതം.infoപാട്ടുകൾ ചേർക്കുമ്പോൾ ഒരോ മൂവിയുടെയും സംവിധായകൻ,പ്രൊഡക്ഷൻ,ബാനർ എന്നിവ ചേർത്തത് കണ്ടിട്ടുണ്ട്.മൂന്നോ നാലോ ഫീൽഡുകളിൽ ഒതുങ്ങുന്നതാണ് എം3 തുടങ്ങി വച്ച ഒരോ സിനിമയുടേയും ഏകദേശം 40-50 ചെറുവിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡാറ്റാബേസ് എന്നത് ശുദ്ധ അസംബന്ധമാണ്.ഇത് വിശദീകരിച്ചു കൊണ്ട് പരസ്യമായി ഒരു ബസ്സിട്ടപ്പോൾ വന്ന് അഭിനന്ദനം അറിയിച്ച ആളാണ് അജയ്. ഇവിടെ നോക്കുക.കാര്യങ്ങളൊക്കെ വ്യക്തമായി മനസിലാക്കിയിട്ടും ഇപ്പോഴും ഈ വാദമുഖം ഉയർത്തുന്നത് കൂടെയുള്ളവരേക്കൂടി തെറ്റിദ്ധരിപ്പിക്കാനാണ്. ഇനി ഈ വെബ്സൈറ്റുകൾ എല്ലാവരും സന്ദർശിക്കുക http://waybackmachine.org അല്ലെങ്കിൽ web.archive.org.ഇന്റർനെറ്റിലെ ഓരോ വെബ്ബും ഒരോ മാസവും വർഷവും ആർക്കൈവ് ചെയ്യുന്ന ഒരു വെബ്സൈറ്റാണത്.2008ലും 2009ലും എങ്ങനെയാണോ എം എസ് ഐ കാണിച്ചിരിക്കുന്നത് എന്ന് താഴെയുള്ള ലിങ്കുകൾ പരിശോധിക്കുക.മലയാളസംഗീതത്തിന്റെ MMDBയേപ്പറ്റി ഒരു പരാമർശവും എങ്ങും തന്നെയില്ല.അസത്യമായത് ദയവായി പറയാതിരിക്കുക.സ്വന്തം ടീമിലെ അംഗങ്ങൾ പോലും ഒരു പക്ഷേ ഇത് വിശ്വസിച്ചു എന്ന് വരികയില്ല.
MSI @ 2008 http://replay.waybackmachine.org/20080113202447/http://malayalasangeetham.info/secure/MalayalaSangeetham/php/masterIndex.php
MSI @ 2009 http://replay.waybackmachine.org/20090417083233/http://www.malayalasangeetham.info/secure/MalayalaSangeetham/php/masterIndex.php?

2.അതിനെ കുറിച്ച് നല്ല ബോധവാന്മാരായിരുന്ന എം എസ് ഐയിലേയും എം 3 ഡി ബിയിലേയും അംഗങ്ങളായ വികാസ് സി എന്‍, സ്വപ്നാടകന്‍ , കിരണ്‍, ഉമ തുടങ്ങിയ അംഗങ്ങൾ എല്ലാം അറിയാമെന്നിരിക്കേ അവര്‍ എം 3 ഡി ബി എന്ന സൈറ്റ് റെജിസ്റ്റര്‍ ചെയ്തു. അത് ചെയ്തത് എം എം ഡി ബിയെ നശിപ്പിക്കാനായിരുന്നില്ലേ ?

കഷ്ടം.ഇത് നോക്കുക. ഇപ്പോൾ എം എസ് ഐയുടെ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ജയമോഹൻ പാട്ടുപുസ്തകത്തിലും സിനിമാഡിബിയിലും അംഗമായിരുന്ന സമയത്ത് ഈ പ്രോജക്റ്റിനു വേണ്ടി സഹായങ്ങൾ ചെയ്തു കൊണ്ടിരുന്നപ്പോൾ എഴുതിയ കമന്റാണ് താഴെക്കാണുന്നത്.എം എം ഡിബി എന്നൊരു സംഭവം നിലവിലുണ്ടായിരുന്നെങ്കിൽ ജയമോഹൻ ഇത്തരമൊരു സംരംഭത്തെ അറിയിക്കുമായിരുന്നു. അല്ലാതെ പ്രോത്സാഹിപ്പിക്കില്ലായിരുന്നു.താങ്കളുടെ തന്നെ അഡ്മിനോട് വിശദമായി ചോദിച്ച് മനസിലാക്കുക.

Kiranz..!! said...

3.എം 3 ഡി ബി എന്നത് എം എം ഡി ബിയുടെ രണ്ടാമത്തെ എം തിരിച്ചിട്ടാല്‍ ഉള്ളത് പോലെയാണ് ചെയ്തിരിക്കുന്നത്. ഇതെല്ലാം കാണിച്ച് എം 3 ഡി ബി യുടെ ഭാരവാഹികള്‍ക്ക് മെയിലയച്ചു. അതവര്‍ മുഴുവനായും ഇഗ്നോര്‍ ചെയ്തു.

1.ഏറ്റവും ബാലിശമായ വാദമുഖമാണത്. Malayalam Movie & Music database എന്നതിന്റെ മൂന്ന് M ചേരുന്നതാണ് M3 എന്ന് കൊച്ചു കുട്ടികൾക്ക് വരെയും അറിയാം.ഇത് നിർദ്ദേശിച്ചത് എം3ഡിബിയുടേയും ഈണത്തിലേയും അംഗമായ ബൈജു ആണ്.

2.ഇനി ഇത് സൂചിപ്പിച്ചു കൊണ്ട് ഏത് ഭാരവാഹിക്കാണ് താങ്കൾ കത്തയച്ചത് ? ഇതിന്റെ പ്രധാന നടത്തിപ്പുകാരിൽ ഒരാൾക്ക് പോലും അത്തരമൊരു പരാതിയോ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല ഇത് ഇപ്പോൾ കെട്ടിച്ചമച്ച ഒരു കഥയായും തോന്നുന്നു.

4.ഡിസംബര്‍ 19ആം തീയതിക്ക് മുന്‍പ് എം 3 ഡി ബിയില്‍ ഒരു കണ്ടന്റുമില്ലായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ എം 3 ഡി ബി വരുന്നതിന് 2 ആഴ്ച മുന്‍പ് ഡിസംബര്‍ 4 ആം തീയതി എം എം ഡി ബി എന്ന പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഞങ്ങള്‍ ചില സംഗീതസ്നേഹികള്‍ നടത്തിവരുന്ന സംരംഭത്തെ സംരക്ഷിക്കാനായി ഡൊമേന്‍ റെജിസ്റ്റര്‍ ചെയ്തത് എങ്ങനെ ഒരു കുറ്റകൃത്യമാവും ?

ഒരു വെബ് സൈറ്റ് ലോഞ്ച് ചെയ്യുകയോ ഉദ്ഘാടനം നടത്തുന്നതിനു മുമ്പായോ അതിലെ കണ്ടന്റുകൾ കാണിക്കണമെന്ന് പറയുന്നതിലെ സാംഗത്യം മനസിലാവുന്നില്ല.എന്നാൽ പിന്നെ ഔദ്യോഗികമായ ഉദ്ഘാടനച്ചടങ്ങ് എന്തിനാണ് ?

5.സ്വന്തം പ്രോജക്റ്റുകള്‍ സംരക്ഷിക്കേണ്ടത് നമ്മളെല്ല്ലാവരുടേയും കടമയാണ്. അത് തന്നെയേ ഞങ്ങളും ചെയ്തുള്ളൂ.

പുതിയതായി ഉയർന്നുവന്ന ഒരു സംരംഭത്തെ സ്വാഗതം ചെയ്ത് കൊണ്ടാവണം സ്വന്തം വെബ്ബിനെയും സംരക്ഷിക്കേണ്ടത്.അതാണ് മാന്യന്മാർക്ക് പറ്റിയ നടപടി.അല്ലാതെ പുറമേ നല്ല വാക്കുകൾ പറയും പിന്നിൽക്കൂടി ക്രിമിനൽ ബുദ്ധി പ്രവർത്തിപ്പിക്കുകയും അല്ല വേണ്ടത്. പുതിയതായി വന്ന മറ്റ് ഡൊമൈനുകളെല്ലാം ക്രിമിനൽ ബുദ്ധിയോടെ സ്വന്തം പേരിൽ ബുക്ക് ചെയ്ത് സ്വന്തം സൈറ്റിലേക്ക് വഴി തിരിച്ചു വിടുകയല്ല സ്വന്തം വെബ് സംരംക്ഷണത്തിന് ന്യായീകരണം എന്ന വങ്കത്തരം പറയാൻ.

Kiranz..!! said...

6.ഡിസംബര്‍ 18ആം തീയതി എം 3 ഡി ബി. ഇന്‍ഫോ എന്ന പോലത്തെ സൈറ്റില്‍ പൊതുജനം കണ്ടന്റ് വായിച്ചിരുന്നു. മലയാളസംഗീതത്തിലെ കണ്ടന്റ്. അന്നും എം 3 ഡി ബി.കോം തുറന്നിരുന്നില്ലല്ലോ ?

ഡിസംബർ 20തിനായിരുന്നു എം3 ഉദ്ഘാടനം എന്ന് മുൻപ് പറഞ്ഞിരുന്നു. അന്ന് മുതലേ വഞ്ചന ചെയ്തു എന്നറിഞ്ഞിരുന്നെങ്കിൽ അന്ന് തന്നെ പത്രമാധ്യമങ്ങൾക്ക് കൂടി ഇത്തരം ചതിയും വഞ്ചനയും തുറന്നു കാട്ടുമായിരുന്നു.സാരമില്ല ഇനിയും സമയമുണ്ട്.

RR said...

ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക എന്ന് കേട്ടിട്ടേ ഉള്ളു... മറ്റേ വിശദീകരണം വായിച്ചപ്പോ കണ്ടു.

Essem said...

I have known MMDB since 2005-06. Used it for reference, to get details about songs. From then onwards, it has built itself with the help of its dedicated members.

Why should such an established site feel threatened by the presence of other sites that started recently? There's absolutely no logic in it!

Success never comes out of accusing or maligning others. It is more about establishing yourself in a different manner, without resorting to malpractices.

Kiranz..!! said...

The is the exact question that we are asking my friend ? Why a popular site feel threatened on another effort and blocking all of its domains with a crime intelligence ?

By the way,where was your MMDB since 2005..can you show some existence anywhere with a proper log stating that its from 2005 ?

viniambi said...

Success never comes out of accusing or maligning others. It is more about establishing yourself in a different manner, without resorting to malpractices.

Essem said it....

But then what could be inferred from
1. www.m3db.net,
2. www.m3db.info,
3. www.m3db.us,
4. www.m3db.org
and all the more being redirected to the "well established" sites...points to ponder!!!
Its something like Sreenivasan competing with his own brother in Vadakkunokkiyanthram learning jokes to please his wife...thats how you call it..competition...Cant we have something more creative competition. A more matured one.

Essem said...

I don't know about any log. I know that site from my personal experience, and that's good enough for me. Do I need to furnish technical data for everything that I go through in life?

I don't have a birth certificate. Does that mean I don't exist?

Essem said...

http://movieraga.indulekha.com/2009/05/11/malayala-sangeetham-info/

m3db team said...

പ്രിയ എസ്സെം അജയ് പറയുന്ന എം എസ് ഐയും അതിൽ പുതുതായിത്തുടങ്ങിയ മലയാളം മൂവി ഡാറ്റാബേസ് എന്ന എം എം ഡിബിയും രണ്ടും രണ്ടാണെന്ന് മനസിലാക്കാതെയാണോ താങ്കൾ ഇവിടെ ഈ കമന്റുകൾ ഇടുന്നതെന്ന് സംശയമുണ്ട്.

Essem said...

രണ്ടും രണ്ടാണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണു് ഞാൻ കമന്റിയത്.

Aravind MI said...

@Essem evide evidaya MMDB a kurichu paranjirikunne....

"http://movieraga.indulekha.com/2009/05/11/malayala-sangeetham-info/"

above link thanne thelivanu MMDB M3DB kku munpe undayirunilla ennathu..

see that image of malayalasangeetham.info

more thelivukal

1)MSI @ 2008(January 1) http://replay.waybackmachine.org/20080113202447/http://malayalasangeetham.info/secure/MalayalaSangeetham/php/masterIndex.php

2)MSI @ 2009(April 23)http://replay.waybackmachine.org/20090417083233/http://www.malayalasangeetham.info/secure/MalayalaSangeetham/php/masterIndex.php?

Akhilam said...

കിരണ്‍ എന്നെ പറ്റി പരാമര്‍ശിച്ച സ്ഥിതിക്ക് കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയട്ടെ
ഇവിടുത്തെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും മറുപടി പറയാന്‍ അജയ് ഉണ്ട്
എന്റെ കാര്യം പറയാം
എം എസ് ഐ എന്നത് ഒരു വലിയ പ്രസ്ഥാനം ആണ്
അവിടെ ഓരോത്തര്‍ക്കും ഓരോ ജോലി ആണ് , അല്ലാതെ എല്ലാം കൂടെ ഒരാളുടെ തലയില്‍ അല്ല
ഞാന്‍ പാട്ടുപുസ്തകത്തില്‍ വന്ന ശേഷം അത് കൃത്യമായി അജയിനെ അറിയിച്ചിരുന്നു
എന്നാല്‍ ഒരിക്കലും അവിടെ പോകരുത് എന്ന് അജയ് എന്നോട് പറഞ്ഞിട്ടില്ല
അവിടെ ഞാന്‍ നുറുങ്ങുകള്‍ എഴുതിയത് പോലും അജയ് അറിഞ്ഞിരുന്നു . ഞാന്‍ എന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍
കൈ കടത്താന്‍ അജയ് ഒരിക്കലും ശ്രമിച്ചിരുന്നില്ല . ഞാന്‍ അന്ന് ഗ്രൂപിന്റെ കാര്യങ്ങള്‍ മാത്രം ആണ് നോക്കിയിരുന്നത്
സൈറ്റില്‍ ഇങ്ങനെ ഒരു കാര്യം നടക്കുന്നത് എന്നോട് പറയേണ്ട കാര്യം അജയിനില്ല , കാരണം അധികാരം പല തലങ്ങളില്‍ ആണ്
എനിക്ക് ഗ്രൂപ്പില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നോക്കിയാല്‍ മതി. അത് കൊണ്ടു , ഞാന്‍ അറിഞ്ഞില്ല എന്നാല്‍ അങ്ങനെ ഒന്ന് ഇല്ല എന്നല്ല അര്‍ഥം
അമേരിക്കയുടെ തൊഴില്‍ മന്ത്രിയുടെ പേരോ നാളോ എനിക്കറിയില്ല , അത് കൊണ്ടു അങ്ങനെ ഒരാള്‍ അവിടെ എല്ലാ എന്നര്‍ത്ഥം ഉണ്ടോ ?
എല്ലാം വിളമ്പി ഇവിടെ ഒരു കുളം കുഴിക്കാനോ, പറയുന്നത് എല്ലാരും മനസ്സിലാക്കും എന്ന മിഥ്യ ധാരണയോ എനിക്കില്ല
കിരണിനു ആ ശ്രമത്തില്‍ ഞാന്‍ സഹായം ചെയ്തിരുന്നു എന്നത് സത്യം . അതൊരിക്കലും എം എസ് ഐ എന്ന പ്രസ്ഥാനത്തെ തകര്‍ത്തു പുതിയ ഒരെണ്ണം ഉണ്ടാക്കി കളയാം എന്ന വ്യാമോഹം കൊണ്ടല്ല, അജയ് അറിയാതെയും അല്ല അതൊന്നും (ഈ പറഞ്ഞ പ്രശ്നങ്ങള്‍ ശരിക്കും ഉണ്ടെങ്കില്‍ അന്ന് അജയ് എന്നോട് പോകണ്ട എന്ന് പറഞ്ഞേനെ)
മലയാള സിനിമയും സംഗീതവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രം ആയിരുന്നു
അന്നും ഇന്നും എന്റെ മനസ്സില്‍ ഞാന്‍ സഹോദരനെ പോലെ കാണുന്ന കിരണ്‍ എന്ത് കൊണ്ടു ഇടയ്ക്കു എന്നെ അനഭിമതന്‍ ആയി കണ്ടത് ചിലപ്പോള്‍ അത് കൊണ്ടാകാം
ഇനി എന്റെ നേരെ വടി എടുക്കാന്‍ ഉള്ളവര്‍ക്ക് എടുക്കാം , അടിക്കണമെങ്കില്‍ അടിക്കാം , പക്ഷെ നൂറു പേര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞാലും സൂര്യന്‍ കിഴക്ക് തന്നെ ഉദിക്കും
തല്‍കാലം നിര്‍ത്തട്ടെ കൂട്ടരേ , ഇനി ഇത് വായിക്കാന്‍ മിനക്കെടണ്ട, മറുപടി ഇടാന്‍ തുടങ്ങാം എന്ന് കരുതിയാല്‍ ഞാന്‍ എന്ത് ചെയ്യാന്‍

Essem said...

Fine. Keep on closing your eyes and saying it's dark, if it gives you comfort!

m3db team said...

വസ്തുതകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ കഴിവുണ്ടെങ്കിൽ അവതരിപ്പിക്കുക സഹോദരാ.വളരെ ഗുരുതരമായ പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ ദയവായി ഫിലോസഫി ഒഴിവാക്കുക.

Aravind MI said...

suhruthukkale simple ayi orukaryam chodichotte,enikku MSI odu,M3DB odum virodam onnum ella..ore oru karyam ariyanam(njanu ee cyber worldil nadakkunnathu konda),

ethinayirunnu

1. www.m3db.net,
2. www.m3db.info,
3. www.m3db.us,
4. www.m3db.org

ennee domainukal MSI vangiyathu.......?????

Kalesh Kumar said...

Shame Shame Ajay Chankara math....

ബൈജു (Baiju) said...

"Fine. Keep on closing your eyes and saying it's dark, if it gives you comfort!"


അദ്ദേഹമിതു നിലക്കണ്ണാടിയുടെ മുന്നിൽ നിന്നു പറഞ്ഞതാവും.

Danz said...

അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് മറുപടി പറയുകയും തന്റെ കൂട്ടാളികളെ അത് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഐ.ഐ.ടി ബുദ്ധി കൊള്ളാം. എന്നാൽ വളരെ ഗൌരവതരമായ ഒരു വിഷയത്തെ വെറുമൊരു ലിറിക്സ് കോപ്പിയടിയിൽ മാത്രം ഒതുക്കുന്നത് ശരിയല്ലല്ലോ സുഹൃത്തുക്കളേ. ഇവിടെ വിഷയം വേറെയാണ്. എന്തിന് m3db യുടെ ഡൊമേനുകൾ m3db.com എന്ന സൈറ്റ് ഡിസം.20 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും എന്ന് നെറ്റിൽ ഔദ്യോഗികമായി പബ്ലീഷ് ചെയ്ത ഡിസം.2 ന് ശേഷം ഡിസം 4, 5 തീയതികളിൽ ഈ പറയുന്ന വ്യക്തി തന്റെ പേരിൽ ബുക്കു ചെയ്യുകയും അത് സ്വന്തം ഉടമസ്ഥതയിലുള്ള സൈറ്റിലേക്ക് വഴിതിരിച്ചു വയ്ക്കുകയും ചെയ്തു എന്നാണിവിടുത്തെ മുഖ്യ ചോദ്യം. അതിന് കൃത്യവും വ്യക്തവുമായ ഉത്തരം നൽകാതെ ലിറിക്സ് കോപ്പിയിങ്ങിനെക്കുറിച്ച് മാത്രം ഗീർവ്വാണം അടിക്കുന്നവർ ഒന്നുകിൽ ഈ വ്യക്തിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആ വ്യക്തിയോട് അമിത വിധേയത്വം പ്രകടിപ്പിക്കുന്നു എന്നല്ലേ അർത്ഥമാക്കേണ്ടത്. വല്ലവന്റേയും പ്രശസ്തിയെ വഴിതിരിച്ച് സ്വന്തം സൈറ്റിനെ ഉദ്ധരിക്കാതെ ഇനിയും തുറക്കപ്പെട്ടിട്ടില്ലാത്ത സംഗീതമേഖലയിലെ അനന്ത സാദ്ധ്യതകൾ ആവിഷ്കരിച്ച് നടപ്പാക്കി തങ്ങളുടെ സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാനുള്ള ശ്രമങ്ങളല്ലേ നടത്തേണ്ടത്? അതല്ലേ ശരിയായ ക്രിയേറ്റിവിറ്റി?

വിജയ് കൊണ്ടുവന്നിട്ട ലിങ്കിലെ അജയ് മേനോന്റെ എക്പ്ലനേഷൻസ് കൊള്ളാം. നിങ്ങൾക്കൊക്കെ വായിച്ച് നിർവൃതിയടയാൻ അത് ധാരാളമായിരിക്കും. പക്ഷേ, അതിന് വ്യക്തമായ ന്യായീകരണങ്ങളെവിടെ സുഹൃത്തേ?

കുറേപ്പേർ കുത്തിയിരുന്ന് പാട്ടുകൾ കേട്ട് വരികളെഴുതിയെടുത്ത് സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നത് ചുളുവിൽ കോപ്പി ചെയ്ത് കൊണ്ടു പോയി അവിടെ പ്രതിഷ്ഠിക്കുന്ന ത്യാഗം ഞങ്ങൾ കാര്യമാക്കിയില്ല!

എം.ത്രീ.ഡി.ബി എന്നതിലെ കണ്ടന്റ് മുഴുവൻ എം.എസ്.ഐയ്യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പലരേയും തെറ്റിദ്ധരിപ്പിച്ചതും ഞങ്ങൾ കാര്യമാക്കിയില്ല!!

എം.ത്രീ.ഡി.ബിക്കാർ മുഴുവൻ ആഭാസന്മാരും മോഷ്ടാക്കളും തട്ടിപ്പുകാരും ആണെന്ന വിലകുറഞ്ഞ ആരോപണങ്ങളും ഈ സൈറ്റിന്റെ ഉദ്ഘാടനം കലക്കാനുള്ള ശ്രമവും കാര്യമാക്കിയില്ല….!!! പക്ഷേ….,

അവസാനം m3db.net, m3db.info, m3db.us, m3db.org എന്നീ സൈറ്റുകൾ സ്വന്തം പേരിലാക്കുകയും അത് malayalasangeetham.info യിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തത് കാര്യമാക്കേണ്ടിവന്നു പ്രിയ സുഹൃത്തുക്കളേ, അല്ലാതെ ലിറിക്സ് കോപ്പി ചെയ്ത് കൊണ്ട് പോയതുകൊണ്ട് മാത്രമല്ല. ക്ഷമയും സമയവുമുള്ള ആർക്കും ഒരു ലിറിക്സ് ഡാറ്റാബേസ് തുടങ്ങാം. ഒരു കുത്തക എന്ന നിലയിൽ അതിൽ ആർക്കും ഒരവകാശവാദവും ഉന്നയിക്കാൻ കഴിയില്ലെന്ന അറിയാത്ത മൂഢന്മാരൊന്നുമല്ല m3db യിൽ പ്രവർത്തിക്കുന്നത്. കുത്തിയിരുന്ന് എഴുതാൻ മെനക്കെടാതെ വള്ളിപുള്ളി വിസർഗ്ഗം വിടാതെ നിലവിൽ ഉള്ളതിൽ നിന്നും കോപ്പിചെയ്യുകയുമാകാം ആർക്കും. ധാർമ്മികത എന്നതല്ലാതെ നിയമപരമായ ഒരു സാധുതയും ഇതിലില്ല എന്നും വ്യക്തമായറിയാം. പക്ഷേ m3db എന്നത് കേവലം ഒരു ലിറിക്സ് ഡാറ്റാബേസ് മാത്രമല്ല; ഒരു സിനിമാ ഡാറ്റാബേസുമാത്രവുമല്ല. സംഗീത പഠനവും വിമർശനങ്ങളും വിജ്ഞാനവും ഉന്നത നിലവാരത്തിൽ ലഭ്യമായ ഒരു മേഖലയാണ്, ‘ഈണം’ പോലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭം (ഇനി ഈ ‘ആദ്യ’ എന്നുപയോഗിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പു വല്ലതുമുണ്ടാകുമോ ആവോ?! 7 ആം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെ ഒരു ആശയം പുള്ളി തുടങ്ങിവച്ചതാണെന്ന് നാളെ സൈറ്റിന്റെ ഡേറ്റൊക്കെ തിരുത്തി സ്ഥാപിക്കാനറിയുന്ന കക്ഷിയല്ലേ!!!) ആവിഷകരിച്ച ഒരു തട്ടകമാണ്. “നാദ”മെന്ന ലൈവായി തുടർന്നു കൊണ്ടുപോകുന്ന സ്വതന്ത്ര സംഗീത സൃഷ്ടി ആവിഷ്കരിച്ച മണ്ഡലമാണ്. കുഞ്ഞൻ എന്ന ഓൺലൈൻ റേഡിയോയിലൂടെ വിപ്ലവം സൃഷ്ടിച്ച അരങ്ങാണ്. ശാസ്ത്രീയ കൃതികളെ പരിചയപ്പെടുത്തുന്ന, സിനിമാ ഗാന ചരിത്രം പങ്കുവയ്ക്കുന്ന, കലാകാരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്ന അങ്ങനെ അനേകമനേകം വ്യത്യസ്ത പംക്തികൾ കൈകാര്യം ചെയ്യുന്ന ഒരു വലിയ വേദികയാണ്. ആ സൂര്യനെ നോക്കി ശ്വാനന്മാർ ഓരിയിടുകയാണ് എന്നു തന്നെയാ‍ണ് സത്യം!!!

സമാന സ്വഭാവമുള്ള സംരംഭങ്ങൾ തമ്മിൽ (സേവനമായാലും അല്ലെങ്കിലും) ഒരു മത്സരമുള്ളത് നന്നാണ്. അനുവാചകർക്ക് കൂടുതൽ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ലഭിക്കാൻ അതിടയാക്കും. പക്ഷേ, അതിനിടയിൽ ഇത്തരം കുരുട്ടുപണികൾ കാണിക്കരുത്. സിനിമയെക്കുറിച്ച് വെറും അഞ്ചോ ആറോ ഫീൽഡുമാത്രം കൈകാര്യം ചെയ്യുന്ന mmdb യും നാൽപതും അൻപതും ഫീൽഡുകൾ കൈകാര്യം ചെയ്യുന്ന m3db യും തുല്യമാണെന്നോ മൂഢവിശ്വാസം? ഞങ്ങളുടെ മാത്രം സംരംഭങ്ങളായ ‘ഈണ’ത്തിനും ‘നാദ’ത്തിനും എന്താണ് അവിടെ പകരം വയ്ക്കാനുള്ളത്? ധാരാളം സംഗീതജ്ഞരും ഗായകരും ഒക്കെയുള്ള വലിയൊരു ഗ്രൂപ്പല്ലേ, ഇതുപോലെയുള്ള പ്രസക്തങ്ങളും വൈവിദ്ധ്യമാർന്നതുമായ സംരംഭങ്ങൾ ആവിഷ്കരിച്ച് ഒപ്പം മത്സരിക്കുന്നതല്ലേ ആരോഗ്യപരമായ മത്സരം? അല്ലാതെ……..!!! :))))

അഭിലാഷങ്ങള്‍ said...

ഞാനും മുകളിൽ Vmk Sir പറഞ്ഞത് വായിച്ച് ഒരു നിമിഷം കൺഫ്യൂഷനായിപ്പോയി.

ആ ചിത്രഭൂമി പോസ്റ്റ് മാത്രമല്ല.... ചുമ്മാ ഒന്ന് ഓടിച്ച് നോക്കിയപ്പോ കണ്ട വേറെ ഒരു എക്സാമ്പിൾ:

[ഇതാ ഈ ലിങ്ക് നോക്കൂ ] അല്പം കൂടി വ്യക്തത ഉണ്ട്. ഇത്തവണ മാതൃഭൂമി ആണ്. 2008 ജൂലയ് 27 ലെ മാതൃഭൂമി മാഗസിന്റെ സ്കാൻഡ് പേജാണ്. ഇത് പോസ്റ്റ് ചെയിതിരിക്കുന്ന ഡേറ്റ് ഒന്നു നോക്കൂ, Monday, August 2, 2004 ! അപ്പോൾ മാഗസിനിൽ ഉണ്ടായിരുന്ന ഡേറ്റ് അവിടെ വ്യക്തമായി ഉണ്ടായിരുന്നല്ലോ... പിന്നെ എങ്ങിനെയാണ് 2008 ൽ ഒരു പ്രിന്റ് മീഡിയായിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ 2004 ൽ അവിശ്വസനീയമാം വിധം ബ്ലോഗിൽ പബ്ലിഷ് ചെയ്തത്!!!!

Vmk Sir, അങ്ങയോടുള്ള എല്ലാ ബഹുമാനവും മനസ്സിൽ വച്ചുകൊണ്ട് തന്നെ, യഥാർത്ഥ സംഗതികൾ ഒന്ന് ചൂണ്ടികാണിച്ചു എന്നേയുള്ളൂ. ഇതൊന്നും ഒരു ഇഷ്യുവായി ഞാനുൾപ്പെടെയുള്ള വായനക്കാർക്കു തോന്നുകയില്ലായിരുന്നു.. പക്ഷെ അത് മുകളിൽ ‘അചിന്ത്യ’ കമന്റിൽ സൂചിപ്പിച്ചത് പോലുള്ള അനാവശ്യമായി കുറേ ഇല്ലാത്ത ആരോപണങ്ങളും, നെറികേടുകളും msi യുടെ അമരക്കാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല എങ്കിൽ....!! ഈ വിഷയത്തിൽ താങ്കളെപ്പോലുള്ള മുതിർന്ന ആളുകളേക്കൂടി അഭിപ്രായം പറയുമ്പോൾ ആഗ്രഹിക്കാതെയാണെങ്കിൽ പോലും സാന്ദർഭീകമായി വലിച്ചിഴച്ചു പോകുന്നു എന്നതിൽ അതിയായ ഖേദമുണ്ട്. ക്ഷമ ചോദിക്കുന്നു.

Kiranz..!! said...

ജയമോഹൻ..അസത്യങ്ങൾ പ്രചരിപ്പിക്കുന്നതിന് തടയിടാൻ വസ്തുകൾ കൃത്യമായറിയാവുന്ന താങ്കൾക്കെങ്കിലും കഴിവുണ്ടാകുമെന്ന് കരുതിയാണ് താങ്കളുടെ പേര് അവിടെ പരാമർശിച്ചത്.എം3യുടെ സിനിമാഡിബി എന്ന സംരംഭം എം എസ് ഐ ചെയ്തിരുന്നത് പോലെ രണ്ടൊ മൂന്നോ സിനിമാ ഫീൽഡുകളിൽ മാത്രമൊതുങ്ങുന്നതല്ല എന്ന് വ്യക്തമായി ബോധ്യം വന്ന ആൾ എന്ന നിലക്ക് തന്നെ.സമ്പൂർണ്ണ സിനിമാഡാറ്റാബേസിനുവേണ്ടി കുറഞ്ഞത് അൻപതോളം ഫീൽഡുകൾ എണ്ണിത്തിട്ടപ്പെടുത്തിയ ചർച്ചാവേദികളിലൊക്കെ സജീവമായി നിന്നയാൾ.ഇത്തരം ഒരു രഹസ്യപ്രോജക്റ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ആരോടും പറയാതെ അപ്രത്യക്ഷനാകുന്നു.നാലോ അഞ്ചോ മെയിലുകൾക്കും മറുപടിയില്ല.ഒടുവിൽ തിരക്കാണ് എന്ന് പറയുന്നു.ഇപ്പോഴും പാട്ടുപുസ്തകത്തിൽ അംഗത്വമുള്ള താങ്കൾ,എനിക്ക് വ്യക്തിപരമായ സൗഹൃദ സംഭാഷണങ്ങൾ അയക്കുന്ന താങ്കൾ സ്വയം അനഭിമതൻ ആയി പ്രഖ്യാപിക്കുന്നു.എം എസൈയോടുള്ള താങ്കളുടെ ആത്മാർത്ഥത മനസിലാകുന്നു.അഡ്മിൻ എന്ന ചുമതലയും.പക്ഷേ മേല്‍പ്പറഞ്ഞ സത്യം പുറത്ത് പറയാൻ ഇതൊന്നും കാരണമല്ല എന്നുള്ളതും മനസിലാക്കുക.എം3ഡിബിക്കെതിരെ നിലവിൽ വന്നിട്ടുള്ള ഗുരുതരമായ പ്രശ്നങ്ങളെ പഠിച്ച് സുഹൃത്തിനെ വ്യക്തമായി പറഞ്ഞ് മനസിലാക്കുവാൻ ശ്രമിക്കുക.ആശംസകൾ.

ജിജ സുബ്രഹ്മണ്യൻ said...

ലിറിക്സ് കോപ്പിയുടെ കാര്യം പറയുമ്പോൾ ഒരു കാര്യം എനിക്ക് പറയാതെ വയ്യ.ഞാൻ എം എസ് ഐയിലും, എം3ഡിബിയിലെയും ഒരു മെമ്പർ ആണ്.ഞാൻ രണ്ടു സൈറ്റിലും പാട്ടുകൾ ചേർത്തിട്ടും ഉണ്ട്. എന്നെപ്പോലെ തന്നെ രണ്ടു സൈറ്റിലും പാട്ടു ചേർത്തവർ കാണും.എം എസ് ഐ യിൽ ഞങ്ങൾ ചേർക്കുന്ന പാട്ടുകൾ അംഗീകരിക്കുന്ന ഒരു ചുമതല മാത്രമാണു അജയ് മേനോൻ ചെയ്യുന്നത്.അതു കൊണ്ട് അദ്ദേഹം കോപ്പിയടിക്കാരൻ ആണെന്ന് അർഥമാക്കേണ്ടതുണ്ടോ ? എനിക്ക് മനസ്സിലായിടത്തോളം അങ്ങേയറ്റം മാന്യത പെരുമാറ്റത്തിൽ കാത്തു സൂക്ഷിക്കുന്ന ആളാണു അജയ് മേനോൻ.

MSI തുടങ്ങുന്ന കാലത്ത് MSL നു ലിറിക്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു ഞാൻ കേട്ടിട്ടുള്ളത്.ഞാൻ ഉൾപ്പെടെയുള്ളവർ MSL ല്‍ നിന്നും പാട്ടുകളുടെ വരികള്‍ ഇവിടെ പകര്‍ത്തിയെഴുതി എന്നത് സത്യമാണ് . അത് തിരിച്ചും ചെയ്തിട്ടുണ്ട്.ധാരാളം സമയം ചിലവാക്കിയാണു എം.എസ്.ഐ. യും എം എസ് എല്ലും പോലെയുള്ള സംരംഭങ്ങളിൽ ഞാൻ പങ്കാളിയായത്.പക്ഷേ ഇപ്പോൽ ഇത്തരം ഒരു വിവാദം അനാവശ്യമായിരുന്നു എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇങ്ങനെ ഒരു പോസ്റ്റ് കൊണ്ട് രണ്ടു സൈറ്റിനും ആവശ്യത്തിനു പബ്ലിസിറ്റി ആയതിൽ സന്തോഷവും ഉണ്ട് !!

Danz said...

സങ്കുചിതമായ ചിന്താഗതികളല്ല പരിവർത്തകർക്കുണ്ടായിരിക്കേണ്ടത്. ഒരു മേഖലയിൽ സേവനം ലക്ഷ്യമാക്കുമ്പോൾ പാലിക്കേണ്ട ചില ധാർമ്മികതയുണ്ട്. അത് അവർക്ക് നഷ്ടമായിരിക്കുന്നു എന്നേ കരുതേണ്ടതുള്ളൂ. ഇതുവരെയും ശ്രീ അജയ് മേനോൻ ചെയ്ത കാര്യങ്ങളുടെ അധാർമ്മിക വശത്തെക്കുറിച്ച് അവിടെയുള്ളവർക്കു തന്നെ ശരിയായി മനസ്സിലായിട്ടില്ല! അവർ കരുതുന്നത് അവരുടെ സാരഥി ചെയ്തത് ഏതോ മഹദ്കൃത്യമാണെന്നാണ്. ആ ഒരു പ്രസ്ഥാനത്തേയും ആ പ്രസ്ഥാനത്തിനു പിന്നിലുള്ള ഉദ്ദേശശുദ്ധിയേയും കുറിച്ചുള്ള മതിപ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് അതിലെ ചില അംഗങ്ങൾ എഴുന്നെള്ളിക്കുന്ന മണ്ടത്തരങ്ങൾ..!!!! ഉത്തരം മുട്ടുമ്പോൾ ഉഡായിപ്പുകൾ പറഞ്ഞ് തടിതപ്പുന്നതല്ല ശൂരത്വം. ചോദിക്കുന്ന ചോദ്യങ്ങൾക്കും ഞങ്ങളുടെ സംശയങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ തരൂ. അല്ലാതെ ഇതെല്ലാം MSI യുടെ പ്രശസ്തി കണ്ട് അസൂയപ്പെട്ട് ചെയ്യുന്നതാണെന്ന അഴകൊഴമ്പൻ ന്യായങ്ങൾ പറയാതിരിക്കൂ. അങ്ങനെ ഭയന്നിട്ടാണല്ലോ MSI ഞങ്ങളുടെ M3DB യുടെ പേരിന്റെ അവശേഷിക്കുന്ന ഡൊമേൻ കൂട്ടത്തോടെ വാങ്ങി അങ്ങോട്ട് ചാലുകീറി വച്ചിരിക്കുന്നത്..!!!



വ്യക്തമായ കർമ്മപദ്ധതിയോടെ മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനമാണ് m3db. ഒന്നോ രണ്ടോ സംരംഭങ്ങൾ മാത്രമല്ല അതിൽ അണിനിരത്തിയിരിക്കുന്നത്. മലയാള സംഗീത – സിനിമാ ലോകത്തിന്റെ മുഴുവൻ ധാരകളേയും സമന്വയിപ്പിക്കുന്ന യത്നമാണ് അതിൽ നടക്കുന്നത്. അവിടെ വന്ന് ലിറിക്സ് ലിറിക്സ് എന്ന് മാത്രമല്ലാതെ എന്തുണ്ട് സ്വന്തമെന്ന നിലയിൽ നിങ്ങൾക്ക് പറയുവാൻ. MSL ൽ നിന്നും ലിറിക്സ് കോപ്പി ചെയ്തുകൊണ്ടുപോയി എന്നത് ഒന്ന് പരാമർശിക്കുകയല്ലാതെ അതല്ലായിരുന്നല്ലോ ഞങ്ങളുടെ വിഷയവും ഞങ്ങളുന്നയിച്ച വാദങ്ങളും.



ഏതായാലും ശ്രീ അജയ് കാണിച്ച തെറ്റ് നെറ്റ്ലോകത്ത് എല്ലാർക്കും ബോദ്ധ്യം വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ചിലർ പേരിലും അല്ലാതെയും വന്ന് പറഞ്ഞ് പോയ ഒന്നു രണ്ടു വളിപ്പൻ ന്യായീകരണങ്ങളല്ലാതെ നെറ്റ് ലോകത്ത് അറിയപ്പെടുന്ന ഏതെങ്കിലും ഒരാൾ പോലും അദ്ദേഹത്തെ ന്യായീകരിച്ചുകണ്ടില്ല എന്നത് തന്നെ അവരുടെ പ്രവൃത്തിയുടെ അധാർമ്മികത എത്രത്തോളം ആഴമുള്ളതാണെന്ന് ഏവരും മനസ്സിലാക്കുന്നു എന്നല്ലേ? ഇത്തരം പ്രവർത്തികൾ അദ്ദേഹത്തിനും സഹായികൾക്കും ഭൂഷണമാണെങ്കിൽ എടുത്തണിഞ്ഞുകൊള്ളുക എന്നേ പറയാനുള്ളൂ.

Roshan said...

some comments here sound more like an Ajay Menon fan mail. Even after stating the facts people can't even look past their ever loving affection for a fraud. I don't know any of you. Honestly, I only joined M3DB quiet recently. But I do know quiet very well about how websites work.

The thing about buying an array of domains related to M3DB and redirecting it to their own website is what internet scammers do. You might have seen that happening a lot in the spam mails (a lot of them with PayPal) where they give you a similar link with a different domain extension. it is a crime. plain and simple. even if this ajay menon is such a saint, he should know that this kind of activity is morally wrong.

Second, logs don't lie. Kiran has said quiet clearly about the domain registration data and data from waybackmachine. they don't lie. Love him all you want.. but realize that there is no rational explanation for your actions.

Roshan said...

and for those who are still skeptic about when all these started here is your proof

http://web.archive.org/web/*/malayalasangeetham.info

http://web.archive.org/web/*/malayalamsongslyrics.com

Kiranz..!! said...

പലയിടത്തും പറയുന്നതൊന്നും വിശ്വസിക്കണ്ട ജീജ.ഇവിടെ എന്തെങ്കിലും തെളിവുകളോടെ പരാമർശിച്ചിട്ടുണ്ടോ എന്ന് നോക്കുക.

എല്ലാ ആദരവോടെയും.

m3db team said...

അജയ് മേനോന്റെ എം എം ഡിബി എന്നുണ്ടായി എന്ന സംശയത്തിനുള്ള മറുപടി ഈ ലിങ്കിൽ ഉണ്ട് https://profiles.google.com/u/0/110779996088298921586/posts/SVuY2Npuv1Y

Jubith Kariyath said...

What is the harm in registering the domains ? what is wrong in doing so ? 4 ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു divert ചെയ്താല്‍ തകര്‍ന്നു പോകുന്നതാണോ m3db ?

"വ്യക്തമായ കർമ്മപദ്ധതിയോടെ മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനമാണ് m3db." - prove this.

talk less and work more !!

ശുഭം.

viniambi said...

പ്രിയ സുഹുർത്ത് ജുബിത്ത്..
..കമന്റിനു റിപ്ലയ് ഇടണ്ടാന്നു ആദ്യം തോന്നി..പിന്നെ തോന്നി പറയാമെന്ന്.
What is the harm in registering the domains ?- ഒരു പ്രശ്നൊമില്ല...
what is wrong in doing so ? - വീണ്ടൂം ഒരു പ്രശ്നോമില്ല
4 ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു divert ചെയ്താല്‍ തകര്‍ന്നു പോകുന്നതാണോ m3db ? -ആരു പറഞ്ഞു തകർന്നു പോകുമെന്നു. അങ്ങനെ ആരും പറഞ്ഞു കേട്ടില്ലല്ലോ...

വ്യക്തമായ കർമ്മപദ്ധതിയോടെ മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനമാണ് m3db." - prove this. - പ്രൂവിക്കൊണ്ടിരിക്കുന്നു....

talk less and work more !!- അവിടെ പ്രശ്നമാണു...കാരണം "bacteria"..:))
ജുബിത്ത് എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നില്ല....

let me phrase the question for you

"There is no harm in registering the domains.What is wrong in doing so?...but why did he register it in m3db name?...is that name worrying him too much...he shouldn't have done that..i have some consensus..it wont fit in my brain. Why would he register some domains in m3db name and redirect it to MSI??Why Why Why??"


എന്ത ജുബിത്തെ പ്രബുധത എന്നുള്ളതു നമുക്കൊക്കെ ആവശ്യമല്ലെ???

Kiranz..!! said...

സിനിമാ ഡാറ്റാബേസ് എന്നത് എം3യുടെ ഒരു ചെറിയ വിഭാഗം മാത്രമാണ്.സംഗീതത്തിലൂടെയും സിനിമയിലൂടെയുമുള്ള പ്രായോഗികവും ക്രിയാത്മകവുമായ മറ്റ് പല കാര്യങ്ങളുമാണ് എം3യുടെ ഫോക്കസുകൾ.അത് കാലം താനേ തെളിയിച്ചു കൊള്ളും.എന്തായാലും എം എസൈയുടെ പ്രതിനിധിയായി ജൂബിത്ത് വന്ന് പ്രൂവെന്നൊക്കെ പറഞ്ഞ സ്ഥിതിക്ക് തൽക്കാലം താഴെയുള്ളതിരിക്കട്ടെ.യുണീക്കോഡ് മലയാളത്തിൽ പുത്യേതായിത്തുടങ്ങിയ ഒരു ഡാറ്റാബേസിന്റെ ഗൂഗിൾ സേർച്ച് റിസൾട്ടുകളാണ്.ബുദ്ധിയും വിവേകവും ആർക്കും ഇനിയും അടിയറ വച്ചിട്ടില്ലെങ്കിൽ സ്വന്തമായി മനസിലാക്കിക്കോളുക.

വയലാർ,
ദേവരാജൻ,
പി ഭാസ്ക്കരൻ,
കെ ജെ യേശുദാസ്,
ഒ എൻ വി
ജി വേണുഗോപാൽ
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
കൈതപ്രം ദാമോദരൻ നമ്പൂതിരി
ശ്രീകുമാരൻ തമ്പി

Danz said...

@Jubith അത് എന്റെ ആ കമന്റിലും അതിനുമുകളിൽ കൊടുത്ത കമന്റിലും വ്യക്തമായി കൊടുത്തിട്ടുണ്ടല്ലോ ജുബിത്തേ. അതൊന്നും വായിച്ചു നോക്കിയില്ലേ? ഏതെല്ലാം കാര്യങ്ങളിലാണ് M3DB, MSI ൽ നിന്ന് വ്യത്യസ്തമായിരിക്കുന്നതെന്ന് അതിൽ നിന്നുമറിയാം. പിന്നെ ഇത്തരം ചോദ്യങ്ങൾ ശ്രീ അജയ് മേനോനോട് ചോദിക്കുന്നതാകും കുറേക്കൂടി നല്ലത്. ഞങ്ങളും അങ്ങനെ കുറേ ചോദ്യങ്ങൾ ചോദിച്ചിട്ടിരിക്കുകയാണ്. അദ്ദേഹം ഉത്തരവുമായി എത്തുന്നതും കാത്ത്….. അതുവരെ പ്ലീസ് talk less and work more…. ;)))

Kumar Neelakandan © (Kumar NM) said...

ജുബിത്ത്,
ഡൊമൈനുകൾ ബുക്ക് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ അത് നല്ല ഉദ്ദേശത്തിലല്ല എങ്കിൽ അവിടെ ഒരു തെറ്റു കടന്നു കൂടും, ആരു ചെയ്താലും.
വെറും സംഗീത / സിനിമാ ഡാറ്റാസ് മാത്രമല്ലാതെ, നാദം, ഈണം എന്നിങ്ങനെയുള്ള വ്യത്യസ്തമായ സംരഭങ്ങളും, ഒത്തിരിപേർ ഒരു സമയം കേട്ടുകൊണ്ടിരിക്കുന്ന കുഞ്ഞൻ റേഡിയോ എന്ന പുത്തൻ ആശയവുമൊക്കെ ചേർന്ന എം ത്രി ഡി ബി എന്ന പോർട്ടലിന്റെ മറ്റു ഡൊമൈനുകൾ ബുക്ക് ചെയ്ത് ആ ട്രാഫിക്കിനെ മലയാള സംഗീതം.ഇൻഫോയിലേക്ക് തിരിച്ചു വിട്ടതിൽ ജൂബിത്ത് എന്ന സുഹൃത്തിനെങ്കിലും ഒരു തെറ്റു തോന്നുന്നില്ലേ? തോന്നുന്നില്ല എങ്കിൽ എന്തുകൊണ്ട് എന്നെങ്കിലും ഒന്നു ചിന്തിച്ചൂടെ?
എല്ലാറ്റിലുമുപരിയായി ഒരു ചെറിയ കാര്യം ചിന്തിക്കൂ.. ഇന്നലെ വന്നതെന്ന് നിങ്ങളൊക്കെ പറഞ്ഞുകൂട്ടുന്ന എം ത്രി ഡി ബിയുടെ ചെലവിൽ ട്രാഫിക് കൂട്ടേണ്ട ഗതികേട് ഈ പറയുന്ന മലയാളസംഗീതം.ഇൻഫോ എന്ന സൈറ്റിനുണ്ടായിരുന്നോ?

work less and earn more എന്നൊരു രീതിയായി പോയില്ലേ സുഹൃത്തേ അത്???

SJoseph said...

I'm an admin in the MSI site. I've never met Ajay. I was using MSI much before I knew about Ajay or became an admin.

Just wanted to congratulate the M3DB team...

1. You have garnered a great deal of publicity about your site in the last few days. It may have taken just a "wee" bit longer otherwise.

2. You have allowed total strangers to abuse and threaten Ajay and his family in more ways than one(who I gather was one of your erstwhile friends). I shudder at what would be the fate of your enemies.

3. You have cast aspersions by association on an entity(MSI/MMDB) which benefits a lot more people on a daily basis than any of you can ever comprehend.

4. You have brought down a decent person who sacrificed a lot personally and financially in the last many years for MSI/MMDB. A person who has spent his own money on a yearly basis so that an average malayalam music lover would reap the benefits of MSI/MMDB. I repeat, a non-profit venture.
(Spare me your rejoinder. I'm pretty sure you have umpteen valid reasons to refute this)

5. You have even got back the domains in question. Now we are waiting for M3DB to take the malayalam movies world by storm. Please don't disappoint us.

I hope each one of you are very proud of what you have accomplished

Sunny

Sunish Menon said...

@അഭിലാഷങ്ങള്‍,

For your kind info, if such a thing happens, I don't think infosys will open a blog, and threaten Asim Premji, and welcome all nasty comments against Asim Premji. Moreover, legally, infosys cannot do anything against wipro.

But that is not the issue here. പിന്നെ, കിരണിന്റെ ഈ ബ്ലോഗിലെ മാന്യതയെ ഞാന്‍ അംഗീകരിക്കുന്നു. അതിന് മാന്യമായ ഒരു മറുപടിയും പരിഹാരവും MSI യില്‍ നിന്നും ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ ഇവിടുത്തെ പല കമന്റുകളും, ശ്രീ അജയ് മേനോന്‍ എന്ന വ്യക്തിക്കെതിരെ നടക്കുന്ന അക്രമങ്ങളും പിന്‍വലിക്കാന്‍ കിരണിന് സാധിക്കുമോ? തെളിവുകള്‍ നിരത്തി കാര്യങ്ങള്‍ പറയുന്നതും, ചുമ്മാ അതും ഇതും പറയുന്നതും രണ്ടും രണ്ടാണ്. വെറുതേ ബാങ്ക് കൊള്ളക്കാരന്‍ എന്നൊക്കെ മുദ്രകുത്തി, പല അനാവശ്യങ്ങളും അസംബന്ധങ്ങളും തെറികളും ഇ-മെയില്‍ അയക്കുന്നവരോട് എന്ത് open discussion ആണ് അഭിലാഷങ്ങള്‍ പ്രതീക്ഷിക്കുന്നത്? കിരണ്‍ നിരത്തുന്ന പോലുള്ള തെളിവുകള്‍ ഇവന്‍മാര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമോ?

devoose said...

ഇരുപതു വര്‍ഷമായി ജോലി ചെയ്യുന്ന അമേരിക്കന്‍ കമ്പനിയില്‍ ഈ മലയാളം ബ്ലോഗിന്റെ പി ഡി എഫ് എടുത്ത് അയച്ചു കൊടുത്ത ആ സ്നേഹിതനും നല്ല ഒരു കയ്യടി. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളും യാതൊരു മറയുമില്ലാതെ ഇന്റര്‍നെറ്റില്‍ കൊടുക്കുന്ന അജയ് മേനോനെ അതില്‍ നിന്നും വിവരങ്ങള്‍ തിരഞ്ഞെടുത്ത് ഭീഷണിപ്പെടുത്തുന്നു, തെറി വിളിക്കുന്നു, ജോലി തെറിപ്പിക്കാന്‍ നോക്കുന്നു. അതും അനോണിമസ് ഐഡികളില്‍ . കിരണ്‍ , കിരണിന്റെ സഹയാത്രികര്‍ തനിത്തങ്കങ്ങള്‍ തന്നെ. കിരണ്‍ സൂക്ഷിച്ചോളൂ. ഇന്നു ഞാന്‍ നാളെ നീ.

സംഗീതസ്നേഹത്തിന്റെ പേരിലാണ് ഈ ചേരിപ്പോരെങ്കില്‍ സംഗീതത്തിനെ ദൈവം രക്ഷിക്കട്ടെ.

Roshan said...

Ha! what an interesting turn of the events. All of a sudden MSI became the victim didn't they ? well played, MSI. You still haven't given a reasonable reply to any of the issues or allegations raised against you but you still go on and on about trivial things like how great Ajay Menon is and how Wipro would have behaved. oh btw, call all your political friends too.. and start a hunger strike demanding justice.. lol what a bunch of idiots.

Sunish Menon said...

രോഷം കൊള്ളാതെ രോഷാ :-)

reply ഒക്കെ വേണ്ടവര്‍ക്ക് കിട്ടും, വേദി അറിഞ്ഞ് പ്രസംഗിക്കണം എന്ന് മനസ്സിലാക്കുന്നവരും ഉണ്ട് MSI യില്‍. ഇതൊക്കെ ഡിജിറ്റല്‍ രേഖകള്‍ ആണ് രോഷാ, നമ്മള്‍ പറയുന്നതിന് എല്ലാം തെളിവുകള്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. "Idiots" എന്നൊക്കെ നാളെ രോഷന് പിന്‍വലിക്കാന്‍ സാധിക്കാതെ വരും രോഷാ :-)

വികടശിരോമണി said...

മലയാളസംഗീതം. ഇൻഫോയുടെ വക്താക്കൾ പറയുന്ന ചില കാര്യങ്ങൾ വ്യക്തമാകുന്നില്ല.

അനോനി ഐഡികളിൽ നിന്ന് അജയ് മേനോന്റെ ജോലി തെറിപ്പിക്കാൻ നോക്കുന്നു, തെറി വിളിയ്ക്കുന്നു, ഭീഷണിപ്പെടുത്തുന്നു എന്നൊക്കെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ എന്തു സാംഗത്യമാണുള്ളത്? അത്തരം കാര്യങ്ങൽ ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. നിയമപരമായി ആണ് അതിനേ നേരിടേണ്ടത്. സൈബർ സെൽ എന്നൊരു സംഭവം ഉള്ളത് അറിയില്ലേ? ആരുചെയ്താലും കണ്ടുപിടിയ്ക്കാൻ നാട്ടിൽ വഴികളുണ്ട്. അതിനു പകരം “ഇന്നു ഞാൻ നാളെ നീ” എന്നൊക്കെ ഇവിടെ വന്ന് കമന്റുന്നതിൽ ആണ് ഭീഷണിയുണ്ട് എന്നു തിരിച്ചു പറഞ്ഞാലോ?

Sunish Menon said...

അപ്പോള്‍ സൈബര്‍ സ്ക്വാറ്റിങ്ങ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല :-) ഡൊമൈന്‍ നെയിമുകള്‍ റെജിസ്റ്റര്‍ ചെയ്താല്‍ നിയമപരമായി അല്ല അതിനെ നേരിടേണ്ടത്. സൈബര്‍ സെല്‍ എന്നൊരു സംഭവം അനോനി ഐഡി മാത്രമെ കണ്ട് പിടിക്കൂ :-) അങ്ങിനെയാണോ ശിരോമണീ? :-)

Danz said...

@devoos അജയ് മേനോനെതിരെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പബ്ലിക്കായിട്ടു തന്നെയേ പറഞ്ഞിട്ടുള്ളൂ. പിന്നെ ഞങ്ങളുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമായ എല്ലാ കൃത്യങ്ങളും നടത്തിയത് മുഴുവൻ ശ്രീ അജയ് മേനോൻ എന്ന വ്യക്തി മാത്രമായതുകൊണ്ട് ഇതൊന്നുമറിയാത്ത MSI എന്ന പ്രസ്ഥാനത്തോടോ അതിലെ സജീവ പ്രവർത്തകരോടോ ഞങ്ങൾക്ക് യാതൊരു വിരോധവും ഇല്ല, അത്യന്തം ബഹുമാനമേയുള്ളൂ. അതിൽ പ്രവർത്തിക്കുന്ന പലരേയും വ്യക്തിപരമായി അറിയുകയും ചെയ്യാം. പിന്നെ താങ്കൾ ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അതായത്, ഭീഷണിപ്പെടുത്തൽ, തെറിവിളി, അനോനിമസ് ഐഡികളിൽ നിന്നും ജോലിതെറിപ്പിക്കാൻ നോക്കൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കെതിരെ വധഭീഷണി എന്നീ അത്യന്തം ഗുരുതരമായ കുറ്റകൃത്യങ്ങൾ കിരണും ഉമയും ശിങ്കിടികളും കൂടി ചെയ്യുന്നു എന്ന ഈ പരിദേവനം ഒരു 8-10 വർഷം മുൻപ് ചെലവാകുമായിരുന്നു; പക്ഷേ, ഇപ്പോ കാലം ഒരുപാടുപുരോഗമിച്ചു. നമ്മുടെ നാട്ടിലായാലും അതിലുപരി അമേരിക്കയിലായാലും ഇതിനെതിരേ കർശനമായ നിയമം ഉണ്ടെന്നിരിക്കേ ആരയച്ചു, എവിടുന്നയച്ചു, എങ്ങനയച്ചു, എപ്പോളയച്ചു, എന്തിനയച്ചു എന്നിങ്ങനെ അയച്ചവന്റെ ഐപ്പിയും ഐപ്പിയുടെ ഐപ്പിയും ഫോൺ നമ്പരുമുൾപ്പെടെ തൂക്കിയെടുക്കാൻ കഴിയുന്ന ഈ ആധുനിക സാങ്കേതികവിദ്യയുടെ കാലയളവിൽ ഇതൊക്കെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിനെതിരെ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്നുമാത്രമല്ല അത് തെളിയിക്കപ്പെടേണ്ടതും മെലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കേണ്ടതുമാണ്. അതല്ല, ഇതൊരു രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണെങ്കിൽ അതും ഒന്നറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിനുശേഷം പോരേ ഇത്തരം കൊടും കുറ്റങ്ങൾ ഞങ്ങളുടെ തലയിൽകെട്ടിവയ്ക്കുന്നത്

Kumar Neelakandan © (Kumar NM) said...

അജയ് മേനോൻ എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തി, തെറിവിളിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ കണ്ടു. അങ്ങിനെ ആരെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ അങ്ങേയറ്റം അപലപിക്കേണ്ട കാര്യവും പ്രതികരിക്കേണ്ട കാര്യവുമാണ്. അത് വെറും ഊഹത്തിന്റെ പുറത്ത് ഉമയുടേയും കിരണിന്റേയും സുഹൃത്തുക്കൾ എന്ന് പറഞ്ഞ് രണ്ടുപേരെയും അവര്രുടെ സുഹൃത്തുക്കളേയും സംശയത്തിന്റെ നിഴലിൽ നിർത്താതെ പരാതി കൊടുക്കുകയാണ് വേണ്ടത്.
കേരളത്തിലെ സൈബർ സെൽ പലപല കേസുകളായി തെളിയിച്ച് ജനങ്ങളുടെ ഇടയിൽ തന്നെ നല്ല പേരു സൃഷ്ടിച്ചവരാണ്. വന്ന മെയിലാണെങ്കിൽ അതിന്റെ ഉറവിടം ഒക്കെ അവർ നിമിഷം കൊണ്ടു പൊക്കി എടുത്തു തരും.
ഫോൺ ആണെങ്കിൽ അതിന്റെ ഉറവിടവും അത്രവേഗം തന്നെ പുറത്തുവരും. അതിലേക്കുള്ള വഴികളാൺ ആലോചിക്കേണ്ടത്.
ഈ ഒരു ഇഷ്യു മുതലെടുത്ത് ഇനി ആരെങ്കിലും അങ്ങിനെ വല്ലോം ചെയ്തിട്ടുണ്ട് എങ്കിൽ അയാളെ തിരിച്ചറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. കാരണം ഞങ്ങളൊക്കെ ഇവർ രണ്ടുപേരുടേയും സുഹൃത്തുക്കളാണ്.
അതുകൊണ്ട് തന്നെ ഇത് അജയ് മേനോനോടുള്ള അപേക്ഷയാണ്.
അങ്ങിനെ അല്ല എങ്കിൽ അസത്യമായ ആ ആരോപണം ദയവായി പിൻ‌വലിക്കണം. ഇവിടെ ദേവൂസ് എന്ന ഒരാൾ പറഞ്ഞകാര്യങ്ങൾ ആ ആരോപണത്തിനു ഒരു ഡിജിറ്റൽ തെളിവായിട്ട് തന്നെ മുകളിലുണ്ട്.

വികടശിരോമണി said...

സംഗീതസ്നേഹം, ചേരിപ്പോര്, ദൈവം രക്ഷിയ്ക്കൽ എന്നൊക്കെ പറഞ്ഞു നടത്തുന്ന വൈകാരികമായ ആത്മഗതങ്ങൾ യുക്തിയുക്തമായ ചോദ്യങ്ങൾക്കുള്ള മറുപടി അല്ല.

മലയാളസംഗീതം. ഇൻഫോ സംഗീത സ്നേഹികൾ ചെയ്യുന്ന പണിയല്ല ചെയ്തുകൂട്ടിയത് എന്ന് തെളിവുകൾ സഹിതം പൊസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. കാൽ‌പ്പനിമായ ഭാഷയിൽ കമന്റിയാൽ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

ബാങ്ക് കൊള്ളയടിക്കാരൻ എന്ന മുദ്ര ഒക്കെ എപ്പോഴാണ് എം ത്രി ഡി ബി ടീം അജയിനു കൊടുത്തത് എന്നു വ്യക്തമാക്കണം.

കാട്ടിൽ മുയലിനെ കണ്ടില്ലെങ്കിൽ കുറേ വെടിവെച്ചിട്ട് മുയലുവരുമ്പൊൾ വന്നുകൊണ്ടോളും എന്ന് കണക്കിന് കുറേ ആരോപണങ്ങളും നാലാംകിട കാൽ‌പ്പനിക ആതമഗതങ്ങളും കൊണ്ട് സത്യത്തെ മറച്ചുവെയ്ക്കാം എന്നു മോഹിയ്ക്കരുത്.

വികടശിരോമണി said...

സുനീഷ്,
സൈബര്‍ സ്ക്വാറ്റിങ്ങ് എന്ന ആരോപണത്തിന് വ്യക്തമായ തെളിവുകൾ നൽകിക്കൊണ്ടാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇനിയും കണ്ണുകാണുന്നില്ലെങ്കിൽ നല്ല ഒരു കണ്ണുഡോക്ടറെ കണ്ട ശേഷം ഈ പോസ്റ്റ് ഒന്നുകൂടി വന്നു നോക്കുക. അനോനി ഐഡി എന്ന ആരോപണത്തിന്റെ തെളിവുകൾ നൽകിയ സ്ഥലം എവിടെ ആണെന്ന് അല്ലെങ്കിൽ താങ്കൾ ഒന്നു കാണിച്ചുതരിക. രണ്ടിനേയും സമീകരിയ്ക്കരുത്. ഒന്ന് വ്യക്തമായ തെളിവുകളൊടെ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന കാര്യം. ഏതു കുറ്റകൃത്യത്തെയും പൊതുജനത്തിനു മുന്നിൽ മാന്യമായ ഭാഷയിൽ തുറന്നുകാട്ടാം. പക്ഷേ, അനോനി ഐഡി എന്ന ആരോപണത്തിന്റെ ഒരു തെളിവും എവിടെയും പബ്ലിഷ് ചെയ്തു കാണാനില്ല. ഇതു രണ്ടും ഒറെ പോലെ തോന്നുന്ന സുനീഷിന് നല്ലനമസ്കാരം.

Jubith Kariyath said...

"നിയമപരമായി ആണ് അതിനേ നേരിടേണ്ടത്. സൈബർ സെൽ എന്നൊരു സംഭവം ഉള്ളത് അറിയില്ലേ? "
അപ്പോള്‍ ഇതൊക്കെ അറിയാം അല്ലെ ? ഡൊമൈന്‍ കാര്യത്തിലും ഇത് തന്നെ ചെയ്യാമായിരുന്നു. Why didn't you talk to him personally before posting the blog? why didn't you opt to move legally? അജയ് എന്ന വ്യക്തിയെ മനപൂര്‍വം തേജോവധം ചെയ്യുക എന്ന ഒരു ഉദേശ്യം മാത്രമായിരുന്നു ലക്‌ഷ്യം എന്ന് മനസ്സിലായി.
Enough is enough. Can i request the m3db team to remove this blog forever as the issue is solved. At least you should show the courtesy to remove this blog.

Sunish Menon said...

ഇതിനൊക്കെ തെളിവുകളും ഐപ്പിയും ഐപ്പിയുടെ ഐപ്പിയും ഒക്കെ ഉണ്ട് സുഹൃത്തെ :-)

@നീലകണ്ഠന്‍ചേട്ടാ,

"ഈ ഒരു ഇഷ്യു മുതലെടുത്ത് ഇനി ആരെങ്കിലും അങ്ങിനെ വല്ലോം ചെയ്തിട്ടുണ്ട് എങ്കിൽ അയാളെ തിരിച്ചറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്." - ഈ ഇഷ്യു മുതലെടുക്കല്‍ മാത്രം അല്ല, ഈ ഇഷ്യു മൊത്തത്തില്‍ ഉണ്ടാക്കിയത് ആരാണെന്നും, എന്തിനാണെന്നും ഒക്കെ തെളിയിച്ചാല്‍ പിന്‍വലിക്കാന്‍ കഴിയാത്ത അബദ്ധങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കേണ്ടതല്ലെ? വെറും ഒരു "sorry" യില്‍ തീര്‍ക്കാവുന്നതും മാന്യമായതും ആയ കമന്റുകള്‍ ആണോ നിങ്ങള്‍ മൂന്നു പേര്‍ ഒഴികെയുള്ളവര്‍ ഇവിടെ നടത്തിയത് എന്ന് മുകളിലുള്ള കമന്റുകളും ബസ്സില്‍ പ്രചരിക്കുന്ന കമന്റുകളും വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കു.

@വികടശിരോമണി,

എന്റെ കമന്റ് വ്യക്തമാക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു. അങ്ങിനെയല്ല ഞാന്‍ ഉദ്ദേശിച്ചത്. താങ്കള്‍ പറഞ്ഞു, ഭീഷണിപ്പെടുത്തല്‍ ഇവിടെ അല്ല പറയേണ്ടത്, നിയമപരമായി ആണ് നേരിടേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചതാണ് അങ്ങിനെയാണെങ്കില്‍ സൈബര്‍ സ്ക്വാറ്റിങ്ങും അങ്ങിനെ അല്ലെ, ബ്ലോഗില്‍ അല്ലല്ലൊ പറയേണ്ടത്, നിയമപരമായി അല്ലെ നേരിടേണ്ടത് എന്നു. അത്രയേ ഉള്ളു. നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കുറേ ചെളിവാരി എറിഞ്ഞിട്ട് കാര്യമില്ല, വ്യക്തമായ തെളിവുകളുമായി ഉടന്‍ ഞങ്ങള്‍ വരുന്നതാണ്, പക്ഷെ നിങ്ങളുടെ ശിങ്കിടികളുടെ പെരുമാറ്റം മാന്യമായ രീതിയില്‍ ആയിട്ടാണെങ്കില്‍. കുറഞ്ഞ പക്ഷം ഇവിടെ approve ചെയ്യുന്ന കമന്റുകളെങ്കിലും മാന്യവും വസ്തുനിഷ്ഠവും ആണെങ്കില്‍. നിങ്ങളുടെ പെരുമാറ്റരീതി കൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്ന് ഇതെല്ലാം പറയുന്നത് എന്നുകൂടി മനസ്സിലാക്കുക.

കണ്ണ് ഡോക്ടറെ ഞാന്‍ കഴിഞ്ഞ മാസം കാണിച്ചതാ വികടാ :-) ഉമചേച്ചി കാണിക്കുന്ന അതേ ഡോക്ടറെ, പാലക്കാട് :-)

Kumar Neelakandan © (Kumar NM) said...

ജുബിത്ത്,
സൈബർ സെൽ എന്നൊരു സംഭവത്തെ കുറിച്ച് സൂചിപ്പിച്ചത് അജയ് മേനോനെതിനെ ഭീഷണിയും ഒക്കെ ചെയ്തത് ആരെന്നു കണ്ടു പിടിക്കാൻ വേണ്ടിയുള്ള മാർഗ്ഗമായിട്ടായിരുന്നു.
ഡൊമൈന്റെ വിഷയത്തിൽ സൈബർ സെല്ലിന്റെ ആവശ്യം വരാതിരുന്നത് അത് ചെയ്തത് ആരെന്ന് നെറ്റിൽ തന്നെ അറിയാമെന്നുള്ളതു കൊണ്ടും. ആളിനെ തിരിച്ചറിഞ്ഞപ്പോൾ ഒരു കേസിനു പോകാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് അടുത്ത ചോദ്യം എങ്കിൽ സ്വയം ഒരു നിമിഷം ചിന്തിച്ചാൽ നിങ്ങളുടെ മനസിലും വരുന്ന ഉത്തരം തന്നെയെ എല്ലാവർക്കും പറയാനുണ്ടാവൂ. അതെന്തായാലും ‘പേടിച്ചിട്ട്’ എന്നൊരു ഉത്തരമാവില്ലല്ലോ.

Danz said...

@ വി.ശി. ഇവർക്കിതുവരെയും കാര്യങ്ങളുടെ ധാർമ്മിക വശവും അധാർമ്മിക വശവും ഏതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും രസകരം. ഞങ്ങൾ ഇതിനുമുൻപ് ഒരിക്കലും ഒരിടത്തും MSI യെക്കുറിച്ചോ അതിന്റെ സാരഥിയെക്കുറിച്ചോ അതിലെ ഏതെങ്കിലും അംഗങ്ങളെക്കുറിച്ചോ ഒരനാവശ്യം പോലും ‘പാട്ടുപുസ്തകം’ ഗൂഗിൾ ഗ്രൂപ്പിലോ ഞങ്ങളുടെ സൈറ്റിലോ ബ്ലോഗിലോ കൊടുക്കുകയുണ്ടായില്ല. അദ്ദേഹം ഇടപെട്ട് M3DB ക്കെതിരേ പല ആക്രമണവും നടത്തിയിട്ടും. ഈ മുകളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്ന പല MSI പ്രവർത്തകരേയും ആദ്യം കാണുകതന്നെയാണ്.

വധഭീഷണി മുതലായ ഭീഷണികൾ…. അതിന്റെയും വസ്തുതകൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരോപണം ഞങ്ങൾക്കെതിരെ ആണല്ലോ, അപ്പോൾ അതറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അല്ലാതെ ഞങ്ങളിങ്ങനെ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കും നിങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുക എന്ന ലൈൻ ശരിയല്ല. ഇത് ബ്ലോഗ് സമൂഹത്തിൽ മുഴുവൻ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുന്ന ഒരാരോപണമാണ്. അതിന്റെ വാസ്തവം എന്തെന്ന് MSI ക്കാരെപ്പോലെ ഞങ്ങൾക്കും അറിയാൻ അതിയായി ആഗ്രഹമുണ്ട്….

വികടശിരോമണി said...

വ്യക്തമായ തെളിവുകളില്ലാതെ, വായുവിൽ നിന്നെന്നോണം ആരോപണങ്ങളുന്നയിക്കുകയായിരുന്നെങ്കിൽ, ജുബിത്ത് പറഞ്ഞ ‘തേജോവധം’ എന്ന വാക്കിന് അർത്ഥമുണ്ടാകുമായിരുന്നു. ഇവിടെ അങ്ങനെയല്ല അവസ്ഥ. വ്യക്തമായ തെളിവുകൾ നിരത്തി ആണ് ആരോപണം ഉന്നയിച്ചത്. അതിൽ ആരെയും വ്യക്തിപരമായി തേജോവധം ചെയ്യുന്നില്ല.
എന്നാൽ തിരിച്ച്,കിരണിന്റെ “സഹയാത്രികരായ തനിത്തങ്കൾ” ചെയ്തതായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉള്ള തെളിവുകൾ എവിടെയും നൽകിയതായി കാണുന്നില്ല. അതിന് ‘തേജോവധം’എന്ന് നിലവിലുള്ള പരിതസ്ഥിതിയിൽ ചേരുകയും ചെയ്യും.
പിന്നെ, നിയമപരമായി നേരിടാഞ്ഞതിന് വൈയക്തികമായ തേജോവധമല്ല ഉദ്ദേശം. അത്തരം ഒരു ഭയവും എം ത്രി ഡി ബി പ്രവർത്തകർക്ക് ഇല്ല. ശൈശവം പിന്നിടുന്ന യൂണിക്കോഡ് സൈബർ സംസ്കാരത്തിന് ഒരിക്കലും ചേരാത്ത ഇത്തരം നടപടികൾ പൊതുസമൂഹത്തിനു മുന്നിൽ വെയ്ക്കേണ്ടത് ആവശ്യമെന്നു തോന്നിയതു കൊണ്ടാണ് ഇതു ചെയ്തത്.

Jubith Kariyath said...

@kumar - please be specific. nothing comes to my mind. why you didn't go legally against the domain registering ? once can easily assume the effort take to prepare all the documents and proofs you published in this blog. I bet half the time is not required to move legally ? why it was done. as i told nothing comes to my mind. you may please tell the reason.

Kumar Neelakandan © (Kumar NM) said...

@ സുനീഷ് മേനോൻ ചേട്ടാ
“ഈ ഇഷ്യു മൊത്തത്തില്‍ ഉണ്ടാക്കിയത് ആരാണെന്നും, എന്തിനാണെന്നും ഒക്കെ തെളിയിച്ചാല്‍“
നിങ്ങൾ ഇത്രയും പറഞ്ഞത് വായിച്ചപ്പോൾ ഇത്തിരി സംശയം, അപ്പോൾ ഈ പോസ്റ്റ് മുഴുവൻ വായിച്ചില്ലേ? ഈ ഇഷ്യു ഉണ്ടാക്കിയ ആളിനെ മനസിലായില്ലേ? അത് ഇതിൽ തെളിഞ്ഞുവന്നില്ലേ?? :((

Jubith Kariyath said...

i don't understand when you talk about going legally , why the factor of fear is mentioned ? first kumar and now vikadasiromani also state that it was not because of fear.

Kumar Neelakandan © (Kumar NM) said...

ജുബിത്ത്,
സ്വതന്ത്രമായ ചിന്താശേഷിവരെ നഷ്ടപ്പെട്ടു പോയി എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്? എന്തൊ എനിക്ക് അങ്ങിനെ ഉള്ളവരോട് കൂടുതൽ സംസാരിക്കാൻ തോന്നണില്ല, കാരണം ഞാനത് പറഞ്ഞാൽ നിങ്ങൾക്ക് അത് മനസിലായി എന്നു വരില്ല എന്നതുകൊണ്ടുതന്നെ. അത് വ്യക്തി പരമായി എന്റെ പരാജയമായിട്ട് കൂട്ടിയാൽ മതി.

Jubith Kariyath said...

@kumar, i was expecting this answer only. thanks.

വികടശിരോമണി said...

സുനീഷ്, സംഗതി ഉമേച്ചി കണ്ട ഡോക്ടറെ ആണ് താങ്കൾ കണ്ടതെങ്കിലും എനിയ്ക്കാ ഡോക്ടറിൽ വിശ്വാസം വരുന്നില്ല ഇപ്പോഴും:))

“പക്ഷെ നിങ്ങളുടെ ശിങ്കിടികളുടെ പെരുമാറ്റം മാന്യമായ രീതിയില്‍ ആയിട്ടാണെങ്കില്‍. കുറഞ്ഞ പക്ഷം ഇവിടെ approve ചെയ്യുന്ന കമന്റുകളെങ്കിലും മാന്യവും വസ്തുനിഷ്ഠവും ആണെങ്കില്‍. നിങ്ങളുടെ പെരുമാറ്റരീതി കൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്ന് ഇതെല്ലാം പറയുന്നത് എന്നുകൂടി മനസ്സിലാക്കുക“

1)നിങ്ങളുടെ ശിങ്കിടികൾ എന്ന പ്രയോഗം മനസ്സിലായില്ല. എം ത്രി ഡി ബിയ്ക്ക് അങ്ങനെ ഒരു ശിങ്കിടിക്കൂട്ടം എന്റെ അറിവിൽ ഇല്ല. സഹപ്രവർത്തകരേയുള്ളൂ. ഇനി എം ത്രി ഡി ബിയുടെ ശിങ്കിടികൾ എന്ന അവകാശവാദവുമായി ആരെങ്കിലും ആരെയെങ്കിലും തെറി പറഞ്ഞ് മെയിലയക്കുകയോ, പി ദി എഫ് അയക്കുകയോ, മറ്റെന്തെങ്കിലും അനാശാസ്യങ്ങൾ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമപരമായി ശിക്ഷിക്കപ്പെടേണ്ടവരാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല.

2) ഇവിടെ പബ്ലിഷ് ചെയ്ത എല്ലാ കമന്റുകളും എംത്രിഡിബിയിലെ പ്രവർത്തകർ ചെയ്തതാണ് എന്ന് ധരിയ്ക്കരുത്. ഒരു പൊതുവേദിയിൽ പറയാനാവാത്തത്ര സംസ്കാരശൂന്യമായ പ്രയോഗങ്ങൾ ആരെങ്കിലും ഇവിടെ നടത്തിയതായി ഞാൻ കാണുന്നില്ല.

ഇനി, വസ്തുനിഷ്ഠമായ തെളിവുകളുമായി നിങ്ങൾ വരുന്നെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. പക്ഷേ ഒരടിസ്ഥാനവുമില്ലാതെ ഒരാളുടെ വീട്ടിലേക്ക് നിങ്ങൾ ഭീഷണിപ്പെടുത്തി എന്നൊക്കെ പറയുന്നത് തരംതാണ പരിപാടിയല്ലേ സുനീഷ്?

Kumar Neelakandan © (Kumar NM) said...

You are most Welcome, jubith.

Danz said...

@ സുനീഷ് മേനോൻ…. ഒരു പബ്ലിക് ബസ്സിൽ പലതരത്തിലുള്ള കമറ്റുകളും വരാം. അത് അപ്രൂവ് ചെയ്യാതിരിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ നിങ്ങളിട്ട കമന്റുകൾ ഒഴിവാക്കി ഞങ്ങളെ അനുകൂലിച്ചുള്ളവ മാത്രം ഇട്ടാൽ മതിയായിരുന്നല്ലോ. ഒരു തേഡ് പാർട്ടിക്ക് തോന്നുന്ന വികാരപരമോ വസ്തുനിഷ്ഠാപരമോ ആയ അഭിപ്രായങ്ങൾക്കു കൂടി അപ്രൂവൽ കൊടുക്കേണ്ടതുണ്ട് എന്ന് കരുതുന്നു. പിന്നെ തെളിവുകൾ ഉണ്ട് ഉണ്ട് എന്നു പറയുന്നതല്ലാതെ ഒരു തെളിവുകളും ഞങ്ങൾ കണ്ടിട്ടില്ല. ഇത്തരത്തിൽ ആരുടെയെങ്കിലും ഭാഗത്തുനിന് എന്തെങ്കിലും പ്രവൃത്തികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ മുന്നിൽ കൊണ്ടുവരണം എന്നു തന്നെയാണ് ആഗ്രഹം. അതുമാത്രമല്ല ഞങ്ങളുന്നയിച്ച വിഷയത്തിൽ ശ്രീ അജയ് മേനോന്റെ ന്യായീകരണങ്ങളൊന്നും അതിനെ അടിസ്ഥാനമാക്കി ആയിരുന്നില്ല, മറിച്ച് തിരിച്ച് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതെല്ലാം അദ്ദേഹം സ്വയം വരുത്തി വച്ചതാണ് സുഹൃത്തേ, ഇത് പരിഹരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ….

Sunish Menon said...

@വികടശിരോമണി,

വായുവില്‍ നിന്ന് എടുക്കുന്ന ആരോപണങ്ങള്‍ അല്ല ഇതൊന്നും. Danz പറഞ്ഞത് കേട്ടോ? "അദ്ദേഹം ഇടപെട്ട് M3DB ക്കെതിരേ പല ആക്രമണവും നടത്തിയിട്ടും" - ആര് നടത്തി? എന്ത് തെളിവുണ്ട് നിങ്ങളുടെ കയ്യില്‍? Domain registration ന്റെ ഇടപാടിനെക്കുറിച്ച് വ്യക്തമാക്കിയതാണല്ലൊ ഒരിക്കല്‍, ഇനി തെളുവുകളും നിരത്തി ഇന്ന് രാത്രി തന്നെ വിശദമാക്കാം.

നിങ്ങളുടെ M3DB inauguration ആര് കുളമാക്കി? ഉമചേച്ചിയ്ക്ക് എന്തൊക്കെയോ തെറ്റിധാരണകള്‍ സംഭവിച്ചിട്ടുണ്ട്, അല്ല, ഒരാള്‍ അങ്ങിനെ ഉമേച്ചിയെ വിശ്വസിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കാണിക്കുന്ന ഒരു മാന്യത നിങ്ങള്‍ തുടക്കത്തില്‍ കാണിച്ചില്ല എന്ന് കൂടി ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ.

എന്തിന്റെ കാര്യത്തില്‍ ആണ് നിങ്ങള്‍ക്ക് explanation വേണ്ടത്? അതിന് മുന്നെ, നിങ്ങള്‍ 3 പേരും M3DB പ്രവര്‍ത്തകര്‍ ആണോ അതോ വഴിപോക്കര്‍ ആണോ? വഴിപോക്കരോട് തെളിവുകള്‍ നിരത്തിയും വാചകക്കസര്‍ത്ത് നടത്തിയും സമയം കളയാന്‍ എനിക്ക് താല്‍പര്യമില്ല.

Kumar Neelakandan © (Kumar NM) said...

മൂന്നുപേരുടെ കാര്യം ഒരുമിച്ച് എനിക്കറിയില്ല, എന്റെ കാര്യം വേണേൽ പറയാം. പക്ഷെ അതിനു മുൻപ് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. ഈ കാര്യത്തിലൊക്കെ എക്സ്പ്ലനേഷൻ ഇങ്ങോട്ടു തരാനും ഞങ്ങളുടെ റോൾ എന്താണെന്ന് ചോദിക്കാനുമൊക്കെ ഈ “ഞാൻ” ആരാണാവോ?

ജിജ സുബ്രഹ്മണ്യൻ said...

http://malayalasangeetham.blogspot.com/2011/03/blog-post_05.html?showComment=1299559318074#c1956052679534458192

വികടശിരോമണി said...

ഞാൻ ആരാണ് എന്നു വ്യക്തമാക്കാൻ ഒരു മടിയുമില്ല. പക്ഷേ ഈ താല്പര്യമില്ലാത്ത ‘ഞാൻ’ കുമാർ നീലകണ്ഠൻ ചോദിച്ച പോലെ ആരാണാവോ?

മലയാളസംഗീതം. ഇൻഫോയുടെ ആളാണെങ്കിലും കൊള്ളാം വഴിപോക്കനാണെങ്കിലും കൊള്ളാം. രണ്ടായാലും ഇവിടെ വന്ന് കമന്റിയാൽ മറുപടി പറയാൻ ഇവിടെയുള്ളവർ തയ്യാറാണ്. വഴിയേ പോകും വഴി ഇവിടെ കയറി ഈ പോസ്റ്റ് വായിച്ച് ഒരഭിപ്രായം (അനുകൂലമാവട്ടെ, പ്രതികൂലമാവട്ടെ) രൂപീകരിച്ച ഏതു വഴിപോക്കനോടും എം ത്രി ഡി ബി ടീമിന് ആദരവുണ്ട്. കോമൺ സെൻസോടെ സംസാരിയ്ക്കുന്ന ഏത് വഴിപോക്കനും സ്വാഗതം.

എതിരന്‍ കതിരവന്‍ said...

MMdb എന്നപേര് നേരത്തെ എം എസ് ഐ ക്കാര്ര്ക്ക് തോന്നാത്തതാണ്. ആ സൈറ്റിൽ Team എന്ന സെക്ഷനിൽ ഹരികുമാർ എന്നൊരാളെപ്പറ്റി എഴുതുമ്പോൾ ഇക്കാര്യം തെളിച്ചു പറയുന്നുണ്ട്.
ഇതാ:
Harikumar PV
New Jersey, USA | Contact | Lookup Stats | Profile Page | ..

2006ല്‍, അന്ന് മൂന്ന് വര്‍ഷമായി ഞാന്‍ ചെയ്തു കൊണ്ടിരുന്ന പ്രോജക്റ്റിനൊരു പേര് നോക്കി തലപുകച്ചുകൊണ്ടിരുന്നപ്പോള്‍ പലതും മനസ്സില്‍ വന്നു. പക്ഷെ അതുവരെയുള്ളവയില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരിക്കണം എന്ന ഒരു കാര്യമാണ് മറ്റെന്തിനേക്കാളും പ്രാധാന്യമുള്ളതായിരുന്നത്. ഇതെല്ലാം ഇത്ര പേര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടി വരും എന്നൊന്നും അന്ന് കരുതിയിരുന്നതേയില്ല. അത് കൊണ്ടാണ് അക്ഷരത്തെറ്റില്ലാതെ പൊതുവേ ആര്‍ക്കും എഴുതാന്‍ പറ്റാത്തൊരു ‘Domain Name’ തിരഞ്ഞെടുത്തത്. .Info സൈറ്റുകള്‍ റെജിസ്റ്റര്‍ ചെയ്യാന്‍ അന്നും ഇന്നും താരതമ്യേന കാശും കുറവാണല്ലോ.

ഇത്രയും നീണ്ട ഒരു പേരു കണ്ടപ്പോള്‍ ഹരി എന്നോടാദ്യം പറഞ്ഞത് നമുക്കിതിന് എല്ലാവര്‍ക്കും ഓര്‍ത്തുവയ്ക്കാവുന്ന ഒരു പേരാക്കണം എന്നാണ്. അന്ന് അദ്ദേഹം പറഞ്ഞ മൂന്നക്ഷര പേരാണ് ‘എം എസ് ഐ’. അങ്ങനെ ഇന്ന് നമ്മള്‍ കാണുന്ന എം എസ് ഐ എന്ന പേരിന്റെ ജനനം ഹരിയുടെ മനസ്സില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. മലയാളം പാട്ടുകളുമായി വലിയ ബന്ധമൊന്നുമില്ലാത്ത പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ദശകത്തിന്റെ ആദ്യകാലങ്ങളില്‍ വീണ്ടും മലയാ‍ളം പാട്ടുകള്‍ പരിചയപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് ഇതേ ദൌത്യവുമായിയിരുന്നിരുന്ന ഹരിയേയും കണ്ടുമുട്ടുന്നത്.

രവീന്ദ്രസംഗീതസ്നേഹിയായ ഹരി, തുടര്‍ന്ന് എം എസ് ഐയില്‍ നിരവധി തിരുത്തുകള്‍ വരുത്താന്‍ സഹായിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ പാരിജാതം അന്ന് ഫോറങ്ങളിലുണ്ടായിരുന്ന പലരുടേയും പരിചയക്കാരനാണ്. ഭാര്യയും മക്കളോടുമൊത്ത് അമേരിക്കയിലെ

എതിരന്‍ കതിരവന്‍ said...

2010 ഡിസംബർ വരെ എം എസ് ഐ യുടെ മുഖ പേജിലൊന്നും MMdb (Malayalam Movie database)എന്നു വന്നിട്ടില്ല. A Comprehensive Database of Malayalam Film Music അത് ചുരുക്കിയാൽ CDMFM എന്നു കിട്ടും.
M3db എന്ന പേര് തീരുമാനിക്കുമ്പോൾ മറ്റ് ഒരു സൈറ്റിന്റെ പേരുമായും സാമ്യമുള്ളത് ആകരുതെന്ന് ഞങ്ങൾക്ക് നിർബ്ബന്ധമുണ്ടായിരുന്നു.

എതിരന്‍ കതിരവന്‍ said...

M3db ഉമ, കിരൺ എന്നിവർ നിയന്ത്രിക്കുന്നതോ അവർ മാത്രം തലപ്പത്തിരുന്ന് മറ്റുള്ളവരെ ‘സഹായികൾ’ എന്നു വിശേഷിപ്പി കൊണ്ടു നടക്കുന്ന പ്രസ്ഥാനമോ അല്ല. ബൌദ്ധികമായ സംഭാവനകൾ ഒരു കൂട്ടായ്മയിൽ നിന്നും ഉടലെടുക്കുന്നതാണ്. Intellectual property ഉമയ്ക്കും കിരണിനും എം എസ് ഐ യിൽ നിന്നും മോഷ്ടിച്ചെടുക്കേണ്ട പാപ്പരത്തം അവർക്ക് ഉണ്ടെന്നു ഞങ്ങളുടെ ഗ്രൂപ്പിനു തോന്നിയാൽ അത് ചർച്ച ചെയ്യപ്പെടും. ഒരു autocratic സ്വഭാവം തീരെയില്ല എം ത്രി ഡി ബിയ്ക്ക്. ഒരാൾ തന്നെ സാമ്പത്തികസഹായം ചെയ്ത് കാര്യങ്ങൽ നടത്തുന്നു എന്ന് വീമ്പു പറയാനും അതു കൊണ്ട് ഞങ്ങൾക്ക് പറ്റുകയില്ല.

എതിരന്‍ കതിരവന്‍ said...

ദേവൂസ്:
ബ്ലോഗ് പി ഡി എഫ് മലയാളത്തിലുള്ളത് കാണിച്ചാൽ സായിപ്പ് വിശ്വസിക്കുമോ? അതോ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തു കൊടുത്തുകാണുമോ?
20 വർഷമായി ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ HR പെട്ടെന്ന് ഇതിൽ വീണുപോകുമോ?

എതിരന്‍ കതിരവന്‍ said...

ദേവൂസ്:
കിരണിന്റെ സഹയാത്രികരായ തനിത്തങ്കങ്ങൾ അജയിന്റെ ജോലി തെറിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിൽ ഞങ്ങൾക്ക് ഉടൻ അറിയണം. ആരാണവർ?
എത്രയും പെട്ടെന്ന് അറിഞ്ഞാൽ കൊള്ളാം.

Kumar Neelakandan © (Kumar NM) said...

എതിരൻ കതിരവൻ അവസാനം പറഞ്ഞതിനെ ഒന്നുകൂടി എടുത്തെഴുതാൻ ഞാനും ആഗ്രഹിക്കുന്നു, എംത്രിഡിബിയ്ക്ക് വേണ്ടി സ്വപ്നം കാണുന്നവനും അതിന്റെ വളർച്ചയ്ക്കു വേണ്ടി അല്പം സമയം സംഭാവന ചെയ്യുന്നവനുമായതു കൊണ്ട് എനിക്ക് അത് പറയാതെ വയ്യ.

സമയമായാലും സാംബത്തികമായാലും ക്രിയേറ്റിവിറ്റി ആയാലും ഒരു കൂട്ടുത്തരവാദത്തിന്റെ പുറത്താണ് ഇത് പോകുന്നത്. കിരണിന്റെ സ്വന്തമാണ് ഈ പോർട്ടൽ എന്നു കിരണിനോ മറ്റു ആർക്കോ തോന്നിയാൽ അതങ്ങു പോയി പള്ളിയിൽ പറഞ്ഞാൽ മതി എന്നു പറയാനുള്ള സ്വാതന്ത്ര്യവും ചങ്കൂറ്റവും ആർജ്ജവവും ഇതിലുള്ള ഓരോരുത്തർക്കുമുണ്ട്.
ചില്ലറ ചില്ലറയായ ചെറിയ ചെറിയ ഒരുപാടു തുകകൾ ഒരുമിച്ചു കൂട്ടിയാണ് ഞങ്ങൾ ഇത് കൊണ്ടു നടക്കുന്നത്. അല്ലാതെ മുഴുവനും ഒരാളുടെ പോക്കറ്റിൽ നിന്നല്ല. അതുകൊണ്ടുതന്നെ ഇതിൽ സി ഈ ഓ യും ആജ്ഞാനുവർത്തികളുമൊന്നുമില്ല. അതുകൊണ്ടു തന്നെ മറ്റൊരു കാര്യമുണ്ട്, ഇത് എന്റേയും കൂടി സ്വന്തമാണെന്നുള്ള സന്തോഷം. എല്ലാവരിലും”
ഞാൻ ഈ പറഞ്ഞതൊക്കെ വായിച്ചാൽ മനസിലാകുന്ന കാര്യമാണൊ എന്ന് എനിക്കറിയില്ല. എങ്കിലും അത് പറയാതെ വയ്യ.

Roshan said...

Sunish Menon, :) this is exactly the kind of stuff I was talking about. Instead of discussing the real issues here, a bunch of you guys (loyal to MSI, I might add) come here and talk about trivial things and dodge the real questions.

so, here is a summary of MSI's stand on this issue

1. Ajay menon is a saint. He can't do wrong
2. When MSI register a whole bunch of related domains and redirect them to their website, it is not an issue at all.

3. MSI and the gang can spread any kind of bad things about the members of M3DB and they won't even admit it. (spineless)

4. When this issue is posted on a blog, they are more interested in engaging in a blame-war rather than admitting their mistake and trying to resolve the matter in an amicable manner. (thendi tharam)

5. You guys have been asking for proof for a lot of things. Well.. here is your proof. Look at the way you all have been behaving. I am quiet convinced that whatever allegations M3DB have raised against you are all true. I was indeed a bit skeptical earlier, but from the kind of reply we get here, it is quiet clear that you are capable of doing such things.

Here is a conclusion for this issue here.

If you have the political power, people to influence you get to paint a bad picture of anyone without any mercy.

Back Door SEO is condemned by google. (link redirection, landing pages, keyword hogging etc are considered as backdoor SEO and fawned upon by the rest of the sane world) but MSI thinks it is just cool..

Internet Scams are alright as long as you have some political power to back up.

Good luck M3DB, I honestly think you are not going to win this thing. MSI obviously is hell-bent on spreading the worst things about you and they won't hesitate.

And about the "Idiot" part.. well, I can't seem to find a less offensive word to describe you. :)

ദിലീപ് വിശ്വനാഥ് said...

ഇന്ന് GoDaddy.com കസ്റ്റമർ കെയറിൽ വിളിച്ചു സംസാരിച്ചതിൽ നിന്നും കിട്ടിയ ചില വിവരങ്ങൾ:

m3db.net, m3db.org, m3db.info, m3db.us എന്നീ നാലു ഡൊമെയ്നുകളും ഇപ്പോഴും റജിസ്റ്റേർഡ് ആണ്. ഇതിന്റെ ഉടമ ഇതു ഡിലീറ്റ് ചെയ്യുകയോ അൺ‌രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷേ, ഇതിന്റെ കോണ്ടാക്റ്റ് ഡീറ്റെയ്ത്സ് ഇന്നു മാറ്റിയിട്ടുണ്ട്. അതു ഇപ്പോഴും രജിസ്റ്റേർഡ് ആണെന്ന് പറയാനുള്ള കാരണം ചോദിച്ചപ്പോൾ കസ്റ്റമർ കെയർ പറഞ്ഞത് അതിൽ കാണുന്ന Expiration Date ആണ്. ഡിലീറ്റ് ചെയ്ത ഒരു ഡൊമെയ്നിൽ Expiration Date ഉണ്ടാവില്ല. യൂസർ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ Expiration Date റീസെറ്റ് ആവും. പിന്നെ, അതേ യൂസർക്ക് 5 ദിവസത്തിനുള്ളിൽ ആ ഡൊമെയ്ൻ റിഡീം ചെയ്യാനും കഴിയും.

പിന്നെ, ഇന്നലെ (മാർച്ച് 7) ആ ഡൊമെയ്ൻ റിലീസ് ചെയ്തു എന്നു പറഞ്ഞിട്ട് ഇന്ന് (മാർച്ച് 8) M3DB യുടെ വിവാദ ഡൊമെയ്നുകളിൽ പേരും ഇമെയിൽ അഡ്രസ്സും അപ്ഡേറ്റ് ചെയ്തിരിക്കുന്നത് Whois ഡേറ്റാബേസ് സേർച്ച് ചെയ്യുന്ന ആർക്കും കാണാൻ കഴിയും. ഒരിക്കൽ ഓണർഷിപ്പ് റിലീസ് ചെയ്ത ഡൊമെയ്നുകളിൽ പിന്നെ ആ ഓണർക്ക് അപ്ഡേറ്റുകൾ ചെയ്യാൻ പറ്റില്ല എന്നുകൂടി ചേർത്തുവായിക്കണം.

സ്ക്രീൻഷോട്ടുകൾ:
http://www.malayalamsongslyrics.com/theft/m3db-domain-change1.JPG

http://www.malayalamsongslyrics.com/theft/m3db-domain-change2.JPG

ഉപ്പുസോഡ said...

ഞാനറിയുന്ന അല്ലെങ്കിൽ അറിയാത്ത എല്ലാ സംഗീതസ്നേഹികൾക്കും (വിവാദസ്നേഹികൾക്കല്ല)

എല്ലാം കലങ്ങിത്തെളിയുന്നതിന്റെ ലക്ഷണങ്ങൾ ഇന്ന് പല സ്ഥലത്തുനിന്നുമായി കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ഞാൻ.

അതിനാൽ ഒരപേക്ഷ മാത്രം. ആരെങ്കിലും എരിതീയിൽ ഒഴിക്കാനായി കരുതിവെച്ചിട്ടുള്ള എണ്ണപ്പാട്ടകൾ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചെരാതുകൾ നിറയ്ക്കാനായി മാറ്റിവെക്കുക. നിറയ്ക്കാനുള്ള ചെരാതുകൾ കുറച്ചൊന്നുമല്ല

എം3ഡിബിയ്ക്കും എം.എംഡിബിയ്ക്കും, എംഎസ്ഐയ്ക്കും, ഈണത്തിനും കുഞ്ഞൻ‌റേഡിയോയ്ക്കും ഇനി വരാനിരിയ്ക്കുന്ന എല്ലാ മഹദ്സംരംഭങ്ങൾക്കും ഭാവുകങ്ങൾ !!!!

ഇന്ന് രണ്ടെണ്ണം കൂടുതൽ പൂശും ഞാൻ.

സസ്നേഹം,

കൃഷ്ണദാസ്

Sunish Menon said...

http://malayalasangeetham.blogspot.com/2011/03/indulekha-article-and-controversy.html

ഈ ഒരു അവസാന ബ്ലോഗോടു കൂടി MSI ഈ വിവാദങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു. ഈ വിവാദങ്ങള്‍ക്കിടയില്‍ MSI യെ support ചെയ്തവര്‍ക്കും കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്കും MSI ഭാരവാഹികളുടെ നന്ദി.

അചിന്ത്യ said...

ഇവടത്തെ ആൾക്കാരോട്.
നിങ്ങക്കൊന്നും എന്നെ ഒരു വിലയുമൂണ്ടായിരുന്നില്യാ. ആർക്കും എപ്പ വ്വേണെങ്കിലും കയറി മറിയാവുന്ന ഒരു ചാഞ്ഞമരമായിരുന്നില്യേ ഞാൻ.

ആ ഞാനൊരു സംഭവാണെന്ന് മനസ്സിലാക്ക്യേ ഒരാളേ ഈ ഭൂമുഖത്തുള്ളൂ- ശ്രീ അജയ് മേനോൻ. കണ്ടില്യേ ആരോപണങ്ങൾ-
കൂട്ടുകാരെക്കൊണ്ട് അജയിനെതിരെ ഊമക്കത്ത്/ഫോൺകോളുകൾ ചെയ്യിച്ചു
എം എസ് ഐ യിൽ നിന്നും എന്തൊക്യോ മോഷ്ടിച്ചു
അജയ് മേനോനെ നശിപ്പിക്കാനായി കിരണിനെ ശട്ടം കെട്ടി
ഇനി എംത്രീഡീബിടെ ഡോമെയിനൊക്കേം വാങ്ങി സ്വന്തം സൈറ്റിലേയ്ക്ക് റീഡയറക്റ്റ് ചെയ്ത് സ്വയം നശിപ്പിക്കപ്പെടാൻ അജയിനെ ഉപദേശിച്ചതു കൂടി ഞാനാണെന്ന് തുറന്ന് പറയുമോ ആവോ. ഞാനാകെ വിറച്ചിരിക്യാ.

ന്യായമല്ലാത്ത ഏതൊരു ആക്രമണത്തിലും ഏറ്റവും ബാധിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളൂമാണ്‌. ഇത് ലോകചരിത്ത്രത്തിലെ അന്യായത്തിന്റെ ഏത് അധ്യായം എടുത്തു നോക്കിയാലും കാണാവുന്നതാന്‌. ഇവിടേയും അത്രെയേ സംഭവിച്ചിട്ടുള്ളൂ. ഇതിലും വൃത്തികെട്ട ആരോപണങ്ങളുമായി ശ്രീ മേനോൻ വന്നാലും ഞാൻ അല്ഭുതപ്പെടുകയില്ല. കാരണം സ്വയം ചെയ്ത തെറ്റിനെ മറയ്ക്കാൻ അപ്പുറത്തൊരുത്തിയെ ബലി കൊടുക്കുന്ന സാമാന്യ പ്രാകൃത സാമൂഹ്യ ബോധമേ അദ്ദേഹത്തിനുള്ളൂ എന്ന് അദ്ദേഹം കൂടുതൽ കൂടുതൽ വ്യക്തമായി തെളിയിച്ചു കൊണ്ടിരിക്കുന്നു.

പക്ഷേ തന്റെ ബലിമൃഗത്തെ തിരഞ്ഞെടുത്തതിൽ ഒരല്പം പാകപ്പിഴ പറ്റ്യോ എന്ന് അജയ് മേനോനും ഈ ബലിയിൽ അദ്ദേഹത്തിനു കൂട്ടു നില്ക്കുന്ന മറ്റു സുഹൃത്തുക്കലും ഒന്ന് കൂടിയാലോചിക്കുക.
ഇത്രയും ദിവസം എന്നെ അവിടെ പലതും പറഞ്ഞിട്ടും മിണ്ടാതിരുന്നത് ഒന്നോ രണ്ടോ പറഞ്ഞ് നിർത്തിക്കോളും എന്ന പ്രതീക്ഷയിലും, ഈ പ്രശ്നം അവസാനിപ്പിക്കാൻ ഇറങ്ങിയ ചില സുമനസ്സുകളെ കൂടുതൽ അങ്കലാപ്പിലാക്കരുതല്ലോ എന്ന ചിന്തയിലുമാണ്‌.
പക്ഷേ സന്ധിസംഭാഷണങ്ങൾ ഒരു വഴിയ്ക്കും, പരസ്യമായ ആക്ഷേപം അവിടെ വേറൊരു വഴിയ്ക്കും നടക്കുന്നതായി കാണുന്നു.
ഇനിയും മിണ്ടാഞ്ഞാലെങ്ങനെ?
ഒരു കാര്യം മാത്രം- ദിവസേന രാവിലെ ഇവിടന്ന് കോടതിയിലേയ്ക്കിറങ്ങുന്ന ഒരാളൂണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ബ്ലാങ്ക് പേപ്പറിൽ ഞാൻ ഒപ്പിട്ടു കൊടുത്താൽ ഒരു മാനനഷ്ടക്കേസ് കോടതിയിലെത്തും.കുടുംബവും അപമാനവും വെഷമവും നിങ്ങൾക്കു മാത്രമല്ലാ, പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ താമസിക്കുന്ന വീട്ടമ്മയായ എനിക്കുമുണ്ടെന്ന് എല്ലാവരേയും ഒന്ന് ഓർമ്മിപ്പിച്ചോട്ടെ?
ഉമ

അചിന്ത്യ said...

ഒരു ചോദ്യം കൂടി-

അജയ് ചെയ്ത തെറ്റ് സമ്മതിക്കുന്നതിനു പകരം എന്റെ ചോര എന്നത് അജയിന്റെ മാത്രം തീരുമാനമാണോ അതോ അവിടെയുള്ള എന്റെ മറ്റു സുഹൃത്തുക്കൾക്കും സഹോദരീസഹോദർന്മാർക്കും കൂടി ഇതിൽ പങ്കുണ്ടോ എന്നും അറിഞ്ഞാൽ കൊള്ളമായിരുന്നു.
ഉമ
PS: അയ്യോ അറിഞ്ഞിട്ട് അജയ്ടേ വീട്ടിലേയ്ക്കയച്ചൂന്ന് പറയപ്പെടണ
കൊട്ടേഷൻ ടീംസിന്റെ അങ്ങോട്ട് തിരിച്ച് വിടാനല്ലാ കെട്ടോ. വെർതെ ഒന്നറിയാൻ

m3db team said...

ഡൊമേൻ വിട്ടു തരുന്നു എന്ന് പറഞ്ഞ് ഇട്ട പോസ്റ്റിൽ ചില ദുരാരോപണങ്ങൾ വ്യക്തിഹത്യയിലേക്ക് നീളുന്നതായി കാണുന്നത്. ഉമയെന്ന ഞങ്ങളുടെ പ്രവർത്തകയെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുന്ന വലിയൊരു ക്രിമിനൽ കുറ്റമാണ് അദ്ദേഹം ചെയ്യുന്നത്. സുഹൃത്തേ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങളുന്നയിക്കുന്ന താങ്കൾ ഈ ലോകത്തിന്റെ ഏതുകോണിലായാലും അതിനെ നിയമപരമായി നേരിടാൻ ഞങ്ങൾക്കറിയാം എന്നുകൂടി ഓർക്കുക. അത് ഭീഷണിയോ മറ്റോ അല്ല, ചെയ്യാത്ത തെറ്റുകൾക്ക് ക്രൂശിക്കപ്പെടുന്ന ഒരാളെ രക്ഷിക്കാൻ വേണ്ടിയാണ്.

എം3ഡിബി ഒരു സംഘം പ്രവർത്തകരുടെ സ്വന്തമായിരെക്കേ ഒരു ഉമ ഒരു കിരണിനോട് താങ്കളെന്ന വ്യക്തിയെ ഇല്ലാതാക്കണമെന്ന് പറഞ്ഞു എന്നു പറഞ്ഞ് നെറ്റിൽ പോസ്റ്റിടുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് താങ്കൾക്കും സഹപ്രവർത്തകർക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടോ? സ്ത്രീകൾക്കെതിരെ തെളിവുകളില്ലാതെ അരോപണങ്ങൾ ഉന്നയിച്ചാൽ ഏതു രാജ്യത്തായാലും അതിനുള്ള ശിക്ഷ എന്താണെന്ന് താങ്കൾക്ക് അറിയുമോ. താങ്കളുടെ നിയമജ്ഞരായ സുഹൃത്തുക്കളോട് അന്വേഷിച്ചാൽ ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇനിയും ഇത്തരത്തിലുള്ള ആരോപണം അതാരായാലും വച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായ ഭാഷയിൽ അറിയിച്ചുകൊള്ളട്ടെ.

ഒരു അനുരഞ്ജനത്തിന്റെ പാതയിലേക്ക് താങ്കൾ അയച്ച വ്യക്തികൾ ഞങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് ഞങ്ങൾ കഴിഞ്ഞ ദിവസം മൌനം പാലിച്ചിരുന്നത്. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ഒരു വശത്തുകൂടി അനുരജ്ഞനവും മറുവശത്ത് തരംതാണ ആരോപണവുമായി കളിച്ച കളി നന്നായിരിക്കുന്നു. താങ്കൾ അതിബുദ്ധിമാനായിരിക്കാം, പക്ഷേ, ആ ബുദ്ധി കുബുദ്ധിയാണെന്ന് തിരിച്ചറിയാൻ ഞങ്ങൾക്കും ഈ ലേഖനങ്ങൾ വായിക്കുന്നവർക്കും തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ എന്നു മനസ്സിലാക്കുക.

Kumar Neelakandan © (Kumar NM) said...

പ്രശ്നങ്ങൾ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിന്റെ ഇടയിൽ ഞങ്ങളിൽ ഒരാലായ ഉമയ്ക്ക് നേരേ ഇങ്ങിനെ ഒരു തരം താണ അഭിപ്രായവുമായി വന്നതു കാണുമ്പോൾ മനസിലാക്കാവുന്നതേയുള്ളു അജയ് മോനോൻ എന്ന വ്യക്തിക്ക് ഈ പ്രശ്നം സോൾ‌വ് ചെയ്യാൻ താല്പര്യമില്ല എന്ന്. കഷ്ടമാണത്.
പ്രശ്നം സോൾവ് ചെയ്യാനായി എം എസ് ഐ ഇൽ നിന്നും മുന്നിട്ടറങ്ങി വന്നവരൊക്കെ അറിഞ്ഞിട്ടു തന്നെയായിരുന്നോ ഈ ഇരട്ടത്താപ്പ്?
എന്തായാലും കൊള്ളാം.

Kiranz..!! said...

അനുരഞ്ജനത്തിനും തെറ്റുകളെ അംഗീകരിക്കാനും തയ്യാറുണ്ടെന്ന ആവശ്യത്തിനും ഇടനിലക്കാരായി വന്ന ആളുകളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അജയ് കൈക്കൊണ്ട നടപടി അത്യന്തം അപലപനീയമാണ്.ഉമേച്ചിക്കും എനിക്കുമെതിരേ വ്യക്തിഹത്യയിലുപരിയായി കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്ന ഒരോ ആളുകളും നിയമത്തിന്റെ പാതയിലേക്ക് വരാൻ തയ്യാറായി നിന്നോളുക എന്നതാണ് ഇപ്പോൾ പറയാനുള്ളത്.ഇപ്പോൾ ബ്ലോഗിൽ നിരത്തിയിരിക്കുന്ന ഒരോ ആരോപണങ്ങൾക്കും വ്യക്തമായ മറുപടിയോട് കൂടെത്തന്നെ നിയമപരമായ കാര്യങ്ങളിലേക്ക് എം3യുടെ പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞുവെന്നും മനസിലാക്കുക.

Unknown said...

@സുനീഷ് മേനോൻ : താങ്കൾ ഇവിടെ കൊണ്ടുവന്നിട്ട പോസ്റ്റിലെ ഒരു ഭാഗമാണിത്

I'm told that a few advisors like Uma told Kiran that destroying me personally was the best way to move forward. So he resorted to personal slander and created a platform of hate and abuse against one person, that was very unfortunate.

കിരൺ വ്യക്തിഹത്യ നടത്തി, ആക്ഷേപിച്ചു, ഉമച്ചേച്ചി അജയിനെ നശിപ്പിക്കാൻ നോക്കി എന്നൊക്കെ പറയുന്ന ഈ ആരോപണങ്ങളെല്ലാം ഈ പറയുന്ന ഒന്നാന്തരം വ്യക്തിഹത്യകളുടെ ഉദാഹരണമല്ലേ?

വിവാദങ്ങളിൽ നിന്നും പിൻ‍വാങ്ങുന്നു എന്നാണല്ലോ താങ്കൾ മുകളിലെഴുതിയിരിക്കുന്നത്.. ഇങ്ങനെ അടിസ്ഥാന രഹിതവും അതിലേറെ ഗുരുതരവുമായ ആരോപണം ഉന്നയിക്കുന്നതിനെയാണൊ താങ്കൾ പിൻ‍വാങ്ങൽ എന്നു പറയുന്നത്

viniambi said...

കാര്യങ്ങൾ സുതാര്യമായി പര്യവസാനിക്കണം എന്നു തന്നെയായിരുന്നു എല്ലാരെം പോലെ എന്റെയും ആഗ്രഹം...ഇനി "ഞാൻ" ആരു എന്നു ആരും ചൊദിക്കണ്ട....ഞാൻ ഞാൻ തന്നെ...

ഇവിടെ സുനീഷ് മേനൊന്റെ ഒരു ലിങ്ക് കണ്ടു. MSI-യുടെ സാരഥിയുടെ അവസാന വാക്കു പോലെ (ഈ വിവാദത്തിൽ). അതിൽ എറിയ കാര്യങ്ങളും അവ്യക്തമായി പ്രദിപാദിച്ചിരിക്കുന്നു. m3db ടീം ഉന്നയിച്ച ഒരു കാര്യത്തിനും വ്യക്തമായ മറുപടി ഇല്ല. അതു മാത്രമല്ല ഈ ഒരു പ്രശ്നത്തെ നയപരമായി ഒത്തുത്തീർപ്പിൽ എത്തിക്കാൻ പ്രയ്ത്നിച്ച നിരവധി പേരെ ഇരുട്ടിൽ ആഴ്ത്തുകയും ചെയ്തു. ഇതെന്തു നടപടി എന്നുള്ള ചോദ്യത്തിനു പ്രസക്തിയില്ല എന്നറിയാം , എന്നാലും ചോദിക്കുന്നു കാര്യങ്ങൾ കൃത്യമായി പറയാൻ ഈ സാരഥിക്ക് അറിയില്ലെ....അറിയില്ലെങ്കിൽ ഒന്നും പറ്യരുതു.

ഏറ്റവും പുതിയതായി വന്ന പൊസ്റ്റിൽ 'സാരഥി" വ്യക്തമായി പറഞ്ഞ ഒരു കാര്യം

I'm told that a few advisors like Uma told Kiran that destroying me personally was the best way to move forward

ഇതിനു മുന്നെയും ഇങ്ങനെ ചിലതു പ്രസ്തുത് വ്യക്ത്തികളെ കുറിച്ച് ഈ സംഗീതത്തിനു വേണ്ടീ ജീവിതം ഉഴിഞ്ഞു വച്ച് ഈ മഹാനുഭാവൻ ചെയ്തിട്ടുണ്ട്.

നാണം എന്നൊനില്ലെ ഇദ്ദേഹത്തിനു ..... കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന ഒരാളാണു അജയ് മെനോൻ. ഉമ എന്ന വ്യക്തിത്വം ആരു എന്തു എന്നു വളരെ സുതാര്യമായി അറിയുന്ന കുറെപേർ അങ്ങയുടെ കളത്തിലും ഇല്ലെ?

ഈ "I'm told" -ലെ വിഭീഷണന്മാർക്കു തെറ്റു പറ്റിയതോ അതൊ സ്വന്തം വിവേചന ബുദ്ധി നഷ്ടപെട്ടു പോയതൊ...എന്തായാലും അഹോ കഷ്ടം.

ഈ പ്രവർത്തിയിൽ അജയ് മേനൊൻ ചെയ്തതു ശരിയാണു എന്ന് മനസ്സിൽ തൊട്ട് പറയാൻ ചങ്കൂറ്റമുള്ള ആരെലും അവിടുണ്ടൊ....വാശിക്കു പറയണ്ട്...മനസ്സാക്ഷിക്കു നിരക്കുന്നുണ്ടെൽ പറയു....


ഇതാണു വ്യക്തി ഹത്യ....
ഇത്ര പോലും പറഞ്ഞില്ലെൽ ശരിയകില്ല എന്നു തോന്നി അതു കോണ്ടു പറഞ്ഞു

ഇനി ഇതും കൂടി ഇരിക്കട്ടെ.....

Defamation—also called calumny, vilification, traducement, slander (for transitory statements), and libel (for written, broadcast, or otherwise published words)—is the communication of a statement that makes a claim, expressly stated or implied to be factual, that may give an individual, business, product, group, government, or nation a negative image. It is usually a requirement that this claim be false and that the publication is communicated to someone other than the person defamed (the claimant).

In common law jurisdictions, slander refers to a malicious, false,[2][not specific enough to verify] and defamatory spoken statement or report, while libel refers to any other form of communication such as written words or images

ലിതാണു ലതു...എതു....

ചുമ്മ അതും ഇതും പറഞ്ഞാൽ ലതിലേക്കു പോകും കാര്യങ്ങൾ.

അപ്പൊ ദെ വന്നു ദിദ്

In most civil law jurisdictions, defamation is dealt with as a crime rather than a tort.


ദെണ്ടെ പിന്നെം
Defamation

What Amounts To Defamation?

Defamation may be by words, either spoken or intended to be read, or by signs or visible representation. Any person who makes or publishes any imputation concerning any person, knowing or having reason to believe that such imputation will harm, the reputation of such person, is said, to defame that person.

Punishment For Defamation

Whoever defames another shall be punished with simple imprisonment for a term which may extend to two years, or fine, or both.


ഇനി ഇവിടുന്നാണു ആദ്യം അജയ് മേനോൻ എന്ന വ്യക്തിയെ പരാമർശിച്ചതു എന്നാർക്കേലും വിവരം വച്ചാൽ .....അതു ചുമ്മാതാ. കാരണം ബുദ്ധിയും വിവേകവും ഉള്ളവർക്കതു മനസ്സിലാകും..അവർക്കെ മനസ്സിലാകു

Sandhya said...

കാര്യങ്ങൾ ഒരിക്കലും വ്യക്തിഹത്യയിലേക്ക് നീങ്ങരുതെന്നും വസ്തുതകൾ മാത്രമെ പരസ്യമായി പറയാവൂ എന്നും കൂടെ നിന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചിരുന്ന ഉമേച്ചിയേത്തന്നെ ഇങ്ങനെ കരിവാരിത്തേൽ‌പ്പിക്കണം!! ഇതു പരസ്യമായ മാനനഷ്ടക്കേസാണ്. ഒരു കോമ്പ്രമൈസിനു എല്ലാവരുടെ കൂടെയും നിന്ന ഉമേച്ചിയെയും അതിനു പാതി മനസ്സുമായി നിന്ന കിരണിനെയും ഇങ്ങനെ പരസ്യമായി വ്യക്തിഹത്യ ചെയ്തത് മാനനഷ്ടത്തിനു വകുപ്പുണ്ടെന്ന് അറിഞ്ഞുകൊണ്ടൂതന്നെയാണല്ലോ അല്ലേ?

ഉമേച്ചി പറഞ്ഞതുപോലെ, ഏതു വിവാദത്തിലും സ്ത്രീകളെയാണല്ലോ വലിച്ചിഴക്കുന്നത്. പക്ഷേ ആവശ്യമില്ലാതെ സ്ത്രീകളെ മുൻ‌നിർത്തി, വിവാദമുണ്ടാക്കുന്നവർ സൂക്ഷിച്ചു വേണം, കാണുന്ന പൊതുജനത്തിനു വിവരമുണ്ട്, അവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാകും!

Danz said...

ലിറിക്സ് കോപ്പി ചെയ്തത് ഒരവസരത്തിലും ഞങ്ങൾ ഒരാരോപണമായി ഉന്നയിച്ചിട്ടില്ല. ഇത് സംഭവിച്ചത് വർഷങ്ങൾക്ക് മുൻപാണ്. ഏകദേശം 4000 ഓളം ലിറിക്സുകൾ പാട്ടു കേട്ടിരുന്ന് എഴുതിയെടുക്കാതെ അങ്ങനെ ബുദ്ധിമുട്ടി ചെയ്ത കുറേയാളുകളുടെ അദ്ധ്വാനത്തെ ആരുമറിയാതെ അവിടെ കോപ്പിചെയ്തിട്ടതൊക്കെ ഞങ്ങൾ മറന്നൊരുന്നു (അത് ഞങ്ങളും ചെയ്തെന്ന് കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയാണ് പത്തോ പതിനഞ്ചോ ലിറിക്സുകൾ അവിടെ നിന്നും ഞങ്ങളും കോപ്പി ചെയ്തിരുന്നത് സമ്മതിച്ചുള്ള പഴയ കത്തിന്റെ ചിത്രങ്ങൾ!!!). വർഷങ്ങൾക്ക് മുൻപു നടന്ന ഈ കോപ്പിയടി പൊതുജനത്തെ അറിയിക്കണമായിരുന്നെങ്കിൽ ഞങ്ങൾക്ക് നേരത്തേയാകാമായിരുന്നു. എന്നാൽ ഇതൊരു ഇന്റലെക്ച്വൽ പ്രോപ്പർട്ടിയല്ല എന്നറിയാവുന്നതുകൊണ്ടും എവിടെയായാലും പാട്ടുകളുടെ വരികൾ തേടിവരുന്ന ഏതൊരാൾക്കും ഉപകാരപ്രദമാകട്ടെ എന്നു കരുതിയതുകൊണ്ടുമാണ് അതിനെതിരെ പ്രതികരിക്കാതിരുന്നത്. ഞങ്ങൾ ഉന്നയിക്കുന്ന ശക്തമായ ആരോപണങ്ങളും അതല്ല.



ഓക്കേ, മി. അജയ് മേനോൻ, ഞാനൊരു എം.ത്രീ.ഡി.ബി അഡ്മിൻ എന്ന നിലയിൽ താങ്കളോട് ഒന്നു രണ്ടു കാര്യം ചോദിച്ചുകൊള്ളട്ടേ? മനസ്സിലാകുമോ എന്നറിയില്ല, എങ്കിലും ചോദിക്കാം. അതിനുത്തരം താങ്കൾ എവിടെ എങ്കിലും ഇട്ടാൽ മതി.



1) എന്ന്, എപ്പോൾ, എവിടെ വച്ചാണ് ഉമ ഗോപിനാഥൻ കിരണിന് താങ്കളെ തകർക്കണമെന്ന ഉപദേശം നൽകുന്നത്?

2) ഈ പറഞ്ഞതിന്റെ ഓഡിയോ-വീഡിയോ തെളിവുകൾ ആവശ്യപ്പെടുന്നില്ല, എന്നാൽ ഇത് കേട്ട പൊതു സമ്മതനായ ഒരു വ്യക്തിയുടെ പേരു പറയുമോ?

3) ഏതൊക്കെ രീതിയിലാണ് M3DB, MSI യെ തകർക്കാൻ ശ്രമിച്ചത്? പത്രങ്ങളിലും നെറ്റ് മാദ്ധ്യമങ്ങളിലും താങ്കളെ ഇതിനു മുൻപ് അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞു നടന്നിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും കത്തിടപാടുകൾ?

4) താങ്കളുടെ ജോലി തെറിപ്പിക്കാൻ ഈ ബ്ലോഗ് പോസ്റ്റിന്റെ പി.ഡി.എഫ് എടുത്ത് താങ്കളുടെ HR നയച്ചെന്നും മലയാളത്തിൽ MA, PhD ഉള്ള ആ സായിപ്പ് ഉടനെ താങ്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് തന്നുവെന്നുമല്ലേ താങ്കൾ എല്ലാരോടും പറഞ്ഞു കൊണ്ടു നടക്കുന്നത്! 20 വർഷമായി താങ്കൾ ജോലി നോക്കുന്ന ഒരു സ്ഥാപനത്തിലെ HR അങ്ങനെ ചെയ്യണമെങ്കിൽ ഇതല്ല, മറ്റെന്തോ തരികിടകൾ താങ്കൾ അവിടെ കാണിച്ചിട്ടുണ്ടെന്നും അത് താങ്കൾക്കൊപ്പം നിൽക്കുന്ന ആരോ പരാതിപ്പെട്ടതിനാലാണ് HR അങ്ങനെ ഒരു എക്സ്പ്ലനേഷൻ തന്നതെന്നുമല്ലേ അതിൽ നിന്നും മനസ്സിലാക്കേണ്ടത്? അതു പോകട്ടെ, അങ്ങനെ അയച്ച ഒരു അനോനിമസ് മെയിലിന്റെ ഉറവിടം എന്താണ്, അതിൽ പരാതിപ്പെടൂ എന്നൊക്കെയുള്ള ഞങ്ങളുടെ അഭ്യർത്ഥന അംഗീകരിക്കാതെ താങ്കൾ വീണ്ടും എന്നെ പീഡിപ്പിച്ചേ, എന്നെ നശിപ്പിക്കുന്നേ എന്നു പറഞ്ഞു കൊണ്ട് നടക്കുന്നത് നാണക്കേടല്ലേ മേനോനേ?

5) താങ്കൾ മലയാള സംഗീതത്തെ ഉദ്ധരിക്കാനാണല്ലോ ഇതെല്ലാം കാട്ടുന്നതെന്ന് പറയുന്നത്. വെറും ലിറിക്സ് അടിച്ച് സൈറ്റിൽ കയറ്റുന്നതല്ലാതെ എന്ത് ഇന്റലെക്ച്വൽ ആക്റ്റിവിറ്റീസാണ് താങ്കളുടെ സൈറ്റായ MSI ൽ സംഗീതത്തെയോ സിനിമയേയോ ഉദ്ധരിക്കാൻ നടക്കുന്നത്? ഒന്ന് ചെറുതായി വിവരിക്കുമോ? അല്ല, വല്ലവരുടേയും ട്രാഫിക് തന്റെ സൈറ്റിലേക്ക് വഴിതിരിച്ചു വിടുക, സ്ത്രീകളെ ഉൾപ്പെടെ തേജോവധം ചെയ്യുക, തനിക്കും തന്റെ കുടുംബത്തിനും വധഭീഷണി വന്നെന്നു കളവു പറയുക, അത് പറഞ്ഞ് തനിക്കൊപ്പം നിൽക്കുന്നവേരേയും ബഹുമാന്യ വായനക്കാരെയും തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ തരംതാണ മേഖലകളിൽക്കൂടിയാണോ താങ്കൾ മലയാള സംഗീതത്തിന് സംഭാവന ചെയ്യുന്നത്?

6) പോട്ടേ, താങ്കളോ താങ്കളുടെ മാതാപിതാക്കളോ എന്തേ ഇതേവരെ പോലീസിലോ ക്രൈം സെല്ലിലോ പരാതിപ്പെട്ടില്ല ഇത്തരം ഒരു ഭീഷണി നില നിൽക്കുന്നുവെങ്കിൽ? ഞങ്ങൾ എത്ര വട്ടം ആവർത്തിച്ചാവശ്യപ്പെട്ടു ഇക്കാര്യം!



ഇതിനൊക്കെ ഒരു മറുപടിയാണ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. കിരൺ, ഉമ ഇങ്ങനെ വ്യക്തികളിലൂന്നിയല്ല M3DB പ്രവർത്തിക്കുന്നത്. കിരണായിരിക്കാം ഇതിന്റെ തുടക്കക്കാരൻ, പക്ഷേ, ഇന്ന് കിരൺ ഏവരേയും പോലെ ഒരു സാധാരണ അംഗം മാത്രമാണ്. കിരണിന് മാത്രം ഒരു തീരുമാനവും എടുക്കാൻ കഴിയില്ല. ഉമ ഗോപിനാഥ് എന്ന സാംസ്കാരിക പ്രവർത്തക ചെയ്ത തെറ്റ് M3DB യുടെ ഉദ്ഘാടനത്തിനായി തന്റെ വീട് നൽകി എന്നതുമാത്രമാണ്. അതിന് അവർക്കെതിരേ ‘ചോര’ പ്രയോഗം വരെ താങ്കൾ നടത്തിക്കഴിഞ്ഞു. അപ്പോഴൊക്കെ അവർ നിശ്ശബ്ദയായിരുന്നത് താങ്കൾ നിർത്തും നിർത്തും എന്നു കരുതിയാണ്. പക്ഷേ വീണ്ടും വീണ്ടും ‘ഉമ ഗോപിനാഥ്’ എന്ന വ്യക്തിയെ തേജോവധം ചെയ്യാനാണ് താങ്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി താങ്കളോടും തൽസ്വഭാവികളോടും ഒരു കാര്യം “അവസാനമായി” ഓർമ്മിപ്പിച്ചുകൊള്ളട്ടെ, “നമുക്ക് കാര്യങ്ങൾ അതിന്റെ യാഥാർത്ഥ്യത്തിലും വസ്തുതാപരമായ സത്യത്തിലും ഊന്നി ചർച്ച ചെയ്യുകയും നിരസിക്കുകയും തെളിവു കാട്ടുകയും ഒക്കെയാകാം, പക്ഷേ വ്യക്തിഹത്യ, അതും സ്ത്രീകൾക്കു നേരേയുള്ളത് ഒരു തരത്തിലും അനുവദനീയമല്ലെന്ന് ഈ അവസരത്തിൽ ഒരു മുന്നറിയിപ്പ് നൽകിക്കൊള്ളട്ടെ.”

അഭിലാഷങ്ങള്‍ said...

പ്രിയ സുനീഷ് മേനോൻ,

താങ്കൾ എന്നൊട് മുകളിൽ പറഞ്ഞ “ലീഗൽ” പോയിന്റ് ശരിയൊന്നുമല്ല എന്ന് മനസ്സിലാക്കിയതിനു ശേഷം ഇതുപോലുള്ള കേസുകളിൽ ഇതുവരെ വന്ന പല വിധികളുടെയും ഡീറ്റേത്സടക്കം മറുപടി തയ്യാറാക്കിവരുമ്പോഴാണ് ‘ഇവിടെ കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ’ ശ്രമിക്കുകയാണു, അതിനാൽ ആരും അഭിപ്രായങ്ങളൊന്നും ഇപ്പോൾ പറയേണ്ടതില്ല എന്ന് ഈ ബ്ലോഗിൽ അറിയിപ്പ് കണ്ടത്. അതുകൊണ്ട് മറുപടി പറഞ്ഞില്ല എന്നേയുള്ളൂ... അത് താങ്കൾ പറഞ്ഞത് മുഴുവൻ “ഓ..ശരി... എന്നാ അങ്ങനെയായിക്കോട്ടെ...” എന്ന രീതിയിൽ എടുത്തത് കൊണ്ടല്ല എന്ന് മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ പുതിയ സഹചര്യങ്ങളെ വിലയിരുത്താൻ ശ്രമിക്കട്ടെ...

കാര്യങ്ങൾ രമ്യമായി പരിഹരിച്ചുവരുമ്പോൾ വീണ്ടും ബാലിശമായ ചിന്തകളും തെളിവുകളില്ലാത്ത വ്യക്തിഹത്യയുമായി MSI blog ൽ ഒരു പോസ്റ്റ് കുഴിച്ചിട്ട സ്ഥിതിയിൽ, ആ പോസ്റ്റിലെ ഡീറ്റേത്സിനെ പറ്റി രണ്ട് വാക്ക് പറയാതിരിക്കാൻ കഴിയുന്നില്ല...

സംഭവം വളരെ ചുരുക്കി ഇങ്ങനെ മനസ്സിലാക്കുന്നു:

7 വർഷമായി തുടങ്ങി എന്ന് പറയുന്ന MMDB എന്ന ആശയമാണ് M3DB.COM അടിച്ചുമാറ്റിയത് എന്ന ചിന്ത MSI യുടെ സാരഥിയുടെ “മനസ്സിൽ“ കടന്നു വന്നത് കാരണം, M3DB യുടെ ഉൽഘാടനം റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച മീഡിയയെ തെറ്റായ ഇടപെടലുകളിലൂടെ മാറ്റിനിർത്താൻ ശ്രമിച്ചു. അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നിട്ടും ഉൽഘാടനം മംഗളമായി നടത്തി M3DB.COM പ്രവർത്തകൾ ഇന്റർനെറ്റിലൂടെ പ്രചാരം കൊടുത്തു. അത് നല്ല റേഞ്ചിൽ എത്തുകയും ചെയ്തു എന്ന എല്ലാർക്കും ബോധ്യമുള്ള കാര്യം ഇന്റർനെറ്റിലെ വേദികളിൽ M3DB അവകാശപ്പെടുന്നതിൽ തെറ്റുമില്ല. പക്ഷെ, 7 വർഷം മുൻപ് ഉണ്ടായിരുന്നു എന്ന് പറയുന്ന MMDB എന്ന സംഭവം എവിടെയും കാണിക്കാൻ പോലും MSI ക്ക് പറ്റുന്നില്ല. M3DB.COM അത് തെളിവ് സഹിതം നിരത്തിയതിന് ഒരു മറുപടിയും പറയാനുമില്ല MSI ക്ക്. എന്നിട്ടും, MSI പറയുന്നത് MMDB എന്ന നാമം&idea അടിച്ചുമാറ്റി ആണു M3DB ഉണ്ടാക്കിയത് എന്നൊക്കെ. 'സുന്ദരമായ വിഡ്ഡിത്തം' എന്നേ അതിനെ വിശേഷിപ്പിക്കാനുള്ളൂ. MSI ക്ക് MMDB യുടെ ക്രിയേഷനെ പറ്റിയുള്ള ആരോപണങ്ങൾ തെളിയിക്കാൻ പറ്റാത്ത സ്ഥിതിയിൽ ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാകും കാര്യങ്ങളുടെ സത്യാവഥ...

“ഞങ്ങൾ ഇവിടെ 7 വർഷം മുൻപേ ഉണ്ടായിരുന്നു കേട്ടോ” എന്ന് msi പറയുന്നതിനു ഒരു തെളിവും ഭൂമിയിൽ ഇല്ല, മാത്രമല്ല ഇനി MMDB എന്ന ഒരു ചിന്ത അവരുടെ “മനസ്സിൽ” ഉണ്ടായിരുന്നു എന്ന് തന്നെ വെക്കുക. അത് എങ്ങിനെയാണു M3DB.COM പോലുള്ള ഒരു പുതിയ സംരംഭം വരുമ്പോൾ ഒരു ഭീഷിണിയാകുക?? പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത് അല്ലാതെ നശിപ്പിക്കാൻ ശ്രമിക്കുകയല്ല.

പിന്നെ...

അഭിലാഷങ്ങള്‍ said...

ലിറിക്സും മറ്റ് ഡീറ്റേത്സും അടങ്ങിയ “ഒരുപാട് സൈറ്റുകൾ“ ഇന്റർനെറ്റിൽ ഉണ്ട് എന്ന് നന്നായി അറിഞ്ഞുകൊണ്ട് തന്നെ അവരുടെ കൂടെ നമ്മുടെ വകയും ഒരു എളിയ സംരംഭം എന്ന നിലയിലാണു M3DB.COM ലെ ഒരോ പ്രവർത്തകരും മനസ്സിലാക്കിയത്. വളരെ സീനിയർ അഡ്മിനായ എതിരൻ കതിരവൻ ന്റെ പ്രസംഗം പോലും msi വളച്ചൊടിച്ചു.

“one of the speakers boasts that he wanted to recreate a site for movie information by quoting the lines from the song "Enthinu Veroru Sooryodayam". I or anybody else at MSI never had issues if that was a personal choice, but this confirms beyond doubt that the gentleman who was making a public statement was intentionally try to recreate the idea of mmdb by borrowing from the intellectual property of the ideas.“ എന്ന് പുതിയ പോസ്റ്റിൽ കാണുന്നു.

ഇത് MSI യെയോ MMDB എന്ന നിങ്ങളുടെ “സങ്കല്‍പ്പത്തെയോ”പറ്റി ആണു പറഞ്ഞത് എന്ന് വ്യാഖ്യാനിച്ച മനോഹരമായ മറ്റൊരു വിഡ്ഡിത്തം കൂടി ആ പോസ്റ്റിൽ കാണുന്നു. പ്രസ്തുത വീഡിയോ കാണാത്തവർക്കായി ഉൽഘാടനച്ചടങ്ങിന്റെ വീഡിയോ യൂട്യൂബിൽ ലഭ്യമാണു. [ ഇതാ ഇവിടെയുണ്ട് എതിരൻ കതിരവന്റെ പ്രസംഗം ] . [FROM 5:15 TO 6:26 ]

വീഡിയോ കാണാൻ പറ്റാത്തവർക്കായി ആ വാക്കുകൾ ഇവിടെ എഴുതുകയാണ്:

“ഇനി... ഏതെങ്കിലും ഒരു വിവരം മലയാളത്തെക്കുറിച്ചോ... മലയാളസിനിമയിലെ ഗാനങ്ങളെക്കുറിച്ചോ അറിയണമെന്നുണ്ടെങ്കിൽ.. മറ്റ് വെബ് സൈറ്റുകൾ ഇല്ലേ എന്ന് ചോദ്യം വരും.. തീർച്ചയായും..ഇത് മാത്രമല്ല.. മലയാളസിനിമാഗാനങ്ങളെക്കുറിച്ചുള്ള ഒരുപാട് വെബ് സൈറ്റുകളുണ്ട് . അതുപോലെ ഇൻഫൊർമേഷൻ.. ഇതിൽ കൂടിയ ഇൻഫേമേഷനോ.. കുറഞ്ഞ ഇൻഫർമേഷനോ ഉള്ള ധാരാളംവെബ്സൈറ്റുകളുണ്ട്. “ എന്തിനു വേറൊരു സൂര്യോദയം ” എന്ന് ചോദിച്ച കവിഹൃദയത്തോട് ഒരു ക്ഷമാപണത്തോടെ ഞാൻ പറയുന്നു വേറെ സൂര്യോദയങ്ങളും ആവശ്യമുണ്ട്. പല സൂര്യൻ ഒരോ ദിവസം ഉദിച്ചെങ്കില് ഒരോസിവസവും ഉദിക്കുന്ന സൂര്യനു ഒരോ പ്രഭയാണ്. ഒരോ സവിശേഷതയാണ്. വേറൊരു സൂര്യൻ അപ്രത്ത് ഉദിച്ചെന്നിരിക്കും.. അപ്പഴ് എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു വെബ്സൈറ്റ് എന്ന ഒരു ചോദ്യം ഉദിക്കുന്നില്ല. M3DB - അതിന് അതിന്റേതായ ഒരു സവിശേഷത കാണും.. ഇങ്ങിനെ ഉദിക്കുന്ന മറ്റൊരു സൂര്യനാണ്... ഇത് ഏറ്റവും ഉജ്ജ്വലമായി കത്തിപ്പടരുന്ന ഒരു സൂര്യനാകട്ടെ എന്നു വേണം നിങ്ങളുടെ മനസ്സിലെ പ്രാർത്ഥന.. നിങ്ങളുടെ സഹകരണങ്ങൾ അതിനു വേണ്ടി പ്രതീക്ഷിക്കുകയും ചെയ്യുന്നു...”

ഇത് കണ്ടിട്ടാവണം..., ഇന്റർ നെറ്റിലെ “ധാരാളം” വെബ്സൈറ്റുകളിൽ ഒന്നായി നമ്മുടെ എളിയസംരംഭത്തെയും കാണണം എന്ന് M3DB.COM ന്റെ സീനിയർ അഡ്മിൻ പോലും ഉൽഘാടനവേളയിൽ പൊതുജനമധ്യേ പ്രസ്ഥാവിച്ചു എന്നിരിക്കേ... ഈ ധാരാളം വെബ്സൈറ്റുകളുണ്ടെങ്കിലും “എന്തിനു വേറൊരു സൂര്യോദയം” എന്ന വാക്യത്തിലെ “സൂര്യൻ” എന്നത് തങ്ങളെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ് എന്ന് അതിമനോഹരമായി വ്യാഖ്യാനിച്ച msi യുടെ സാരഥിമാരോട് “കഷ്ടം തന്നെ” എന്ന് മാത്രമേ പറയാൻ തോന്നുന്നുള്ളൂ.....

4000 ലിറിക്സ്റ്റ് (ആ കാലത്ത് 80%) MSL ൽ നിന്ന് msi കോപ്പി ചെയ്ത കാര്യം തെളിവ് സഹിതം ചൂണ്ടിക്കാണിക്കുമ്പോൾ 10 ലിറിക്സ് ഇപ്രത്തുന്നും ഒരു മെമ്പർ എടുത്തു എന്ന് msi പറഞ്ഞതും, പ്രധാന അഡ്മിനു അയക്കേണ്ട മെയിൽ വേറെ ഒരാൾക്ക് അയച്ചിരുന്നു എന്ന് ടെൿസ്റ്റ് ആയി ഇട്ടതും (അതിന് സ്ക്രീൻ ഷോട്ട് ഇല്ലേ?), അങ്ങിനെ ഒരു മെയിലേ കിട്ടിയില്ല എന്ന് ആ അഡ്മിൻ നിഷേധിച്ചതും, ഒക്കെ കൂട്ടിവായിക്കുമ്പോൾ പിക്ചർ കൂടുതൽ വ്യക്തമാണു.

ഒറ്റ ഫോൺ കോളിൽ തീർക്കേണ്ട ഒരു ചെറിയ പ്രശ്നം ഇത്ര വലിയ നിലയിൽ എത്തിച്ചതിന്റെ ഉത്തരവാദി ആരെന്ന ചോദ്യത്തിന് കണ്ണും പൂട്ടി മറുപടി പറയുവാൻ എനിക്ക് ഏതായാലും ഇപ്പോ സാധിക്കുന്നുണ്ട്.... അത് msi യുടെ സാരഥി ആരാണെന്ന് വച്ചാൽ അദ്ദേഹം തന്നെയാണ്.

ഇപ്പോൾ ഉമാ മേഡത്തിനെതിരെ യാതൊരു തെളിവുകളുമില്ലാതെ വ്യക്തിപരമായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പിൻ‌വലിച്ചില്ലേൽ നിയമപരമായ നടപടികളുമായി m3db.com മുന്നോട്ട് പോകണം എന്നാണ് എന്റെ അഭിപ്രായം. ഇത് ഇങ്ങനെ ഒരു ‘സെന്റിമെന്റൽ ലൈനിൽ’ തെളിവുകളില്ലാതെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവർക്കും ഒരു പാഠവും ആകണം. പ്രത്യേകിച്ച്, അനുരഞ്ചന സംഭാഷണങ്ങൾ നടക്കുന്ന വേളയിൽ.. അതിന്റെ ഇടയിലൂടെ കാറ്റ് നിറക്കാത്ത ബോളാണേലും കയറി ഒരു ഗോളടിച്ചുകളയാം എന്ന ബാലിശമായ ചിന്തക്ക് മറുപടി കൊടുക്കുന്നത് എത്ര ശക്തമായ രീതിയിലാണേലും ഞാനും അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു...

വികടശിരോമണി said...

ഒരു വശത്ത് അനുരജ്ഞനശ്രമത്തിന്റെ കുഴി കുഴിയ്ക്കുക. മറുവശത്ത് നീചമായ ആരോപണങ്ങൾ കൊണ്ട് വ്യക്തിഹത്യ നിറഞ്ഞ പോസ്റ്റ് പരസ്യപ്പെടുത്തുക. സംഗീതം ഉദ്ധരിക്കാൻ ഇറങ്ങുന്നതിനും “മാന്യത” പഠിപ്പിക്കുന്നതിനും മുൻപ് മാനുഷികത എന്ന ഒരു കാര്യം അറിയാനെങ്കിലും മലയാളസംഗീതം. ഇൻഫോ പ്രവർത്തകർ അറിയാൻ ശ്രമിക്കണം. അജയ് മേനോന്റെ ജോലി തെറിപ്പിക്കാനും കുടുംബം തകർക്കാനും നോക്കിയ ആരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇവിടെ പലവട്ടം ആവർത്തിച്ചതാണ്. വീണ്ടും ഉളുപ്പില്ലാതെ, ആ ആരോപണം ഉമ ഗോപിനാഥിന്റെയും കിരണിന്റേയും തലയിൽ കെട്ടിവെയ്ക്കുന്നു. അജയ് മേനോൻ എടുത്തണിയുന്ന ക്രൂശിത രൂപം അപഹാസ്യമാണ്. കള്ളത്തരങ്ങൾ പുറത്താവുമ്പോൾ കരഞ്ഞു രക്ഷപ്പെടാം എന്നു വരെ വിചാരിച്ചതു ക്ഷമിയ്ക്കാം. പക്ഷേ എം ത്രീ ഡി ബിയുടെ പ്രവർത്തകരായ സ്ത്രികളുടെ ആത്മാഭിമാനത്തിനു മീതെ ചളിവാരിയെറിയും വരെ വളരാം എന്ന് ആരും വ്യാമോഹിയ്ക്കണ്ട. കയ്യും കെട്ടി നോക്കിയിരിക്കില്ല.

m3db team said...

അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി

http://m3db.blogspot.com/2011/03/blog-post_10.html

m3db team said...

പുതിയ പോസ്റ്റ് അരിയെത്രെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി

എതിരന്‍ കതിരവന്‍ said...

ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. മുൻപത്തെ പോസ്റ്റ് ഒരു വ്യക്തിയെ പേരെടുത്ത് പറഞ്ഞ് തേജോവധം ചെയ്യാനുദ്ദേശിച്ചുള്ളതല്ലായിരുന്നു. തലക്കെട്ട് ഒരു സംബോധന ആയിരുന്നെങ്കിൽക്കൂടി. അജയ് മേനോൻ എന്ന പേര് അതിൽ ഉപയോഗിച്ചിട്ടേ ഇല്ല. ‘എം എസ് ഐ യുടെ സാരഥി‘ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. ആ പേരു വരുന്നത് സ്ക്രീൻ ഷോട്ടുകളിൽ മാത്രമാണ്. വസ്തുതകളും ചരിത്രങ്ങളും നിരത്തുകയും ഞങ്ങളൂടെ നേർ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയുമായിരുന്നു ഉദ്ദേശം.

എന്നാൽ അജയ് മേനോന്റെ പുതിയ പോസ്റ്റിൽ ഉമ, കിരൺ എന്നിവരെ പേരെടുത്ത് പറഞ്ഞ് ചർച്ച ചെയ്യപ്പെടുന്ന വസ്തുതകളിൽ നിന്നും വിട്ട് വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.

എം3 ഡീബി എന്നത് ഉമ എന്നൊരാൽ കിരൺ എന്നൊരാളെക്കൊണ്ട് ചെയ്യിക്കുന്ന പ്രസ്ഥാനമാണ് എന്ന ചിന്ത മൌഢ്യമാണ്. ഓരോ നീക്കങ്ങളും ഞങ്ങളുടെ ടീം ആണ് നിശ്ചയിക്കുന്നത്. എം3ഡിബി ഒരു ഒറ്റയാൾ പട്ടാളമല്ല.

ഡിസംബറിലെ ഉൽഘാടനത്തിൽ നിന്നും മീഡിയയെ അകറ്റിയതിന്റേയും യോഗം കലക്കാൻ പ്ലാനിട്ടതിന്റേയും വ്യക്തമായ വിവരങ്ങൾ നേരത്തെ ഞങ്ങൾക്ക് ആധികാരികമായ വ്യക്തികളിൽ നിന്നും ലഭിച്ചിരുന്നു. നെറ്റിലേക്ക് ഇതൊന്നും കൊണ്ടുവരാത്തത് പരസ്പരം ചെളിവാരിയെറിയുന്ന യുദ്ധപ്രകടനസമ്പ്രദായത്തിലേക്ക് ഒരുങ്ങിയിറങ്ങേണ്ട എന്നു തീരുമാനിച്ചതിനാലാണ്. ഞങ്ങളുടെ ടീം മെമ്പറ്മാരുടെ ആശങ്കയേറിയ അവസരത്തിൽ ഉമ അജയ് മേനോനെ വിളിച്ച് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം നിരപരാധി ചമഞ്ഞ് കയ്യൊഴിഞ്ഞു. പിന്നെയാണ് എം3ഡി ബിയുടെ മറ്റു ഡൊമൈനുകൾ എടുത്ത് എം എസ് ഐയിലേക്ക് വഴി തിരിച്ചുവിട്ട കാര്യം ശ്രദ്ധയിൽ പെട്ടെത്. ഒരു പ്രതിരോധം ആവശ്യമായി വന്നു.

എം3 ഡി ബിയോ MMdb യോ ആര് ആദ്യം വന്നു എന്നത് ഞങ്ങളുടെ സൈറ്റിന്റെ സാംഗത്യം, പ്രചാരം, നിർവ്വഹണം, പ്രവർത്തിക്രമം എന്നിവയെ സംബന്ധിച്ച് ഒരു ആശങ്കയേ അല്ലായിരുന്നു. “ധാരാളം’ സൈറ്റുകളുള്ളതിൽ “മറ്റൊരു സൂര്യൻ” എന്ന് ഞാൻ പ്രസംഗിച്ചതിൽ ഇതിന്റെ ശരികൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു. മൂവിരാഗ-മൂർത്തിയ്ക്ക് ഇത് ശരിക്കും പിടി കിട്ടിയില്ല എന്നു തോന്നുന്നു. എം എസ് ഐയ്ക്ക് MMdb എന്നൊരു ഡൊമൈൻ ഇല്ല എന്നത് ഒക്ടോബറിൽ എം3ഡിബി എന്ന പേര് സ്വീകരിക്കുമ്പോൾ ഞങ്ങൾക്ക് പൂർണ്ണ ബോദ്ധ്യം ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോഴും ‘ആര് ആദ്യം’ എന്നത് ഞങ്ങളുടെ പ്രശ്നമല്ല. എന്നാൽ ഇല്ലാത്ത ഡൊമൈൻ പേർ കോപ്പിചെയ്തു എന്നു പറയുമ്പോൾ അത് തമാശയായേ കണക്കാക്കാൻ പറ്റൂ.

ഡിസംബറിൽ MMdb ലോഗോ പെട്ടെന്ന് ഉണ്ടാക്കിയെടുത്ത എം എസ് ഐ മെമ്പർ തന്മയത്വപൂർവ്വം മിണ്ടാതിരിക്കുന്നു. “ഞാനാണ് ഇത് ഡിസംബറിൽ ഉണ്ടാക്കിയത്” എന്ന് അദ്ദേഹം പറയുമോ? പറയാമോ? പറ്റുമോ?

ഇല്ലെന്നു തോന്നുന്നു.

AdamZ said...

Enthanu Umechi,(sukham thanneyano?) ithokke niyamavum vakuppilekkum poyal.. pinne nammal vijarichalpolum nammude kaikkullil nilkkilla. kooduthal valiya prashnangalil chennethukaye ollu.. athinu orupaadu vilanalkendivarum.. randu siteukaleyum doshamayi bhavichekkam

Adyathe(ippozhathe) avasham pinnedu undakanamennum illa

by the way, ivide post cheyunnathil alpam pedi illatheyilla.. nammaleyonnum niyamathil kudukkalle..

{pinney Blank paperil oppu nalkunnundel athu cheque bookil mathi.. naattil varumbol kadam chodikkan oralayallo}

sasneham, AdamZ

m3db team said...

എം എസൈയുടെ ഭാഗത്തു നിന്നും ഇനി പ്രതികരണമൊന്നുമില്ല പകരം സമാധാനചർച്ചകൾക്കായി ഒരുങ്ങുന്നു എന്ന അറിയിപ്പ് ഒരിക്കൽക്കൂടി കിട്ടിയതിനേത്തുടർന്ന് ഈ ബ്ലോഗിലെ കമന്റുകൾ താൽക്കാലികമായി പബ്ലീഷിംഗ് തടഞ്ഞ് മോഡറേഷനിൽ വയ്ക്കുകയാണ്