മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Thursday, March 10, 2011

അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി

മുൻ പോസ്റ്റിൽ ഡാൻസ് കമന്റു ചെയ്തപോലെ ‘അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി’ എന്നു പറയുന്ന രീതിയിലുള്ള മറുപടികളാണ് വീണ്ടും ഉയരുന്നത്…!!!

ഞങ്ങൾ ഡിസം. 20 ന് നടത്തിയ ഉദ്ഘാടനം കലക്കാൻ ശ്രമിച്ചു എന്ന് ഇവിടെ
സമ്മതിച്ചിരിക്കുന്നത് വായിച്ചാൽ ആർക്കും (MSI പ്രവർത്തകർക്കുൾപ്പടെ)
മനസിലാകുന്നില്ലെന്നുണ്ടോ? അജയ് മേനോന്റെ പോസ്റ്റിൽ നിന്ന് “Another clarification that has been sought is what did we do to destroy and inauguration of M3db. It is a well known fact that I told anybody who would listen that the attempts by M3db to claim themselves to be the first Movie Information database is completely false. This is the extent of what I personally did. If that
turned out to be anything beyond, I have no part in it”


ഒരു തെറ്റിനെ ന്യായീകരിക്കാനായി ഡിസം. 20 ന്റെ ഉദ്ഘാടനത്തിനു മുൻപ് ഞാൻ എങ്ങനെ അറിയും M3DB എന്നാണ് നിങ്ങളുടെ സൈറ്റിന്റെ പുതിയ പേര് എന്നല്ലേ താങ്കൾ ചോദിച്ച ഒരു ചോദ്യം? എം.എസ്.ഐയിൽ ഇപ്പോൾ താങ്കളോടൊപ്പമുള്ള ചിലർ ഞങ്ങളുടെ ഈ സംരംഭത്തിൽ പങ്കാളികളായിരുന്നു. ഇനി അതും നിഷേധിക്കാനാണ് പോകുന്നതെങ്കിൽ ഞങ്ങളുടെ കയ്യിൽ അവർ കൂടെ ഉൾപ്പടെ ഉള്ള ചർച്ചകളുടെ പ്രിന്റ് സ്ക്രീൻ തരാം, അത് തെളിയിക്കട്ടെ ഇതിലെ സത്യാവസ്ഥ.

അതുപോലെ ഡിസംബർ 2ന് പരസ്യമായി വന്ന ഈ ഗൂഗിൾ ബസ്സിൽ എം3 എന്ന പേരിനും അതിന്റെ പ്രോജക്റ്റുകളേയും ഒക്കെ വ്യക്തമായി ഏത് സാധാരണക്കാരനും മനസിലാകാനുള്ള ഭാഷയിൽ എഴുതി വച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി മനസിലാക്കിയിട്ടും ഡിസംബർ 20 ന് സൈറ്റിലെ കണ്ടന്റുകൾ പരസ്യമായി രംഗത്ത് വന്നിട്ടും മാർച്ച് 8, 2011 വരെ നീണ്ടു നിന്ന സൈബർ സ്ക്വാടിംഗ് എന്ന കുറ്റകൃത്യമാല്ലേ താങ്കൾ ചെയ്തിരിക്കുന്നത്?

വസ്തുതകൾ മുന്നിൽ കിടക്കുമ്പോൾ കാടടച്ചു വെടിവയ്ക്കുന്നതിന്റെ സാംഗത്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ M3DB എന്നൊരു സൈറ്റ് പൊതുവായി പ്രഖ്യാപിക്കുമ്പോൾ (ഡിസംബർ 2, 2010) MMDB എന്നൊരു വെബ്ബ് പോലും MSI രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല.
 ഞങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് 2010 ജൂൺ - ജൂലായ് മാസങ്ങളിലാണ്. ഒരു മാരത്തൺ ചർച്ചയിലൂടെയാണ് അവസാനം ഒക്ടോബർ മാസം M3DB എന്ന പേർ ഞങ്ങൾ സ്വീകരിക്കുന്നത്. താങ്കളുടെ ഗ്രൂപ്പിൽ ഇപ്പോഴുള്ള ചിലർ ഇതിനൊക്കെ ഇവിടെ സാക്ഷികളാണ്. അവരോടു തന്നെ ചോദിച്ച് മനസിലാക്കൂ. അവർ നിരസിച്ചാൽ ഈ വസ്തുതകൾ തെളിവു സഹിതം എവിടെ ആർക്കുമുന്നിലും കാണിക്കാൻ ഞങ്ങൾ തയ്യാറാണ്.

ഒരാൾ നിരപരാധിയാണെങ്കിൽ വ്യക്തിപരമായി അയാളെ അപകീർത്തിപ്പെടുത്താൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. എന്താണ് ഞങ്ങളുടെ ആവശ്യങ്ങൾ എന്ന് മുൻ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങളുടെ ആവശ്യങ്ങൾ സത്യമാണെന്നും ന്യായമാണെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞ് ആ ഡൊമേനിലുള്ള അവകാശം ഉപേക്ഷിക്കാൻ താങ്കൾ തയ്യാറായി എന്നത് ഞങ്ങളുടെ ആദ്യ വിജയമായി കണക്കാക്കുന്നു.ഞങ്ങളെക്കുറിച്ച് ഇതിന്റെ ഉദ്ഘാടന വേളയിൽ മാദ്ധ്യമങ്ങളോടും മറ്റും പറഞ്ഞു പ്രചരിപ്പിച്ച തെറ്റായ കഥകൾക്ക് ഒരു ഖേദപ്രകടനം താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല. കാരണം അത് തെറ്റാണെന്ന് ബോദ്ധ്യപ്പെടാൻ ഇതുവരെയും താങ്കൾക്ക് കഴിഞ്ഞില്ലെന്നറിഞ്ഞതുകൊണ്ടു തന്നെ.

എല്ലാം അവിടം കൊണ്ടവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ്, അരിയും തിന്നും ആശാരിച്ചിയേം കടിച്ചു പിന്നെയും നായ്ക്ക് മുറുമുറുപ്പ് എന്നതു പോലെ ആ ഡൊമേൻ വിട്ടു തരുന്നു എന്ന് പറഞ്ഞ് താങ്കളിട്ട പോസ്റ്റിൽ മറ്റ് ചില ദുരാരോപണങ്ങൾ വ്യക്തിഹത്യയിലേക്ക് നീളുന്നതായി കാണുന്നത്. ഉമ ഗോപിനാഥ് എന്ന ഞങ്ങളുടെ പ്രവർത്തകയെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുന്ന വലിയൊരു ക്രിമിനൽ കുറ്റമാണ് താങ്കള്‍ ചെയ്യുന്നത്.
സുഹൃത്തേ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ഒരു സ്ത്രീയ്ക്ക് എതിരെ ഉന്നയിക്കുന്ന താങ്കൾ ഈ ലോകത്തിന്റെ ഏതുകോണിലായാലും അതിനെ നിയമപരമായി നേരിടാൻ ഞങ്ങൾക്കാകുമെന്നും അതിനുള്ള വകുപ്പുകൾ ഉണ്ട് എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും. ഇത് ഭീഷണിയല്ല, ഓർമ്മപ്പെടുത്തലാണ്, കാരണം നിങ്ങൾക്ക്കു തന്നെ അറിയാം അത് നിങ്ങൾ കെട്ടിച്ചമച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്ന്.

കിരണുമൊത്ത് ഒത്ത് ചേർന്ന് താങ്കളെ നശിപ്പിക്കാൻ കച്ച കെട്ടി എന്ന് ഒരടിസ്ഥാനവുമില്ലാതെ  താങ്കൾ പരസ്യമായി ആരോപിച്ച ഉമ എന്ന വ്യക്തിയാണ് ഇങ്ങിനെ ഒന്നും പരസ്യ പ്രതികരണം ഒന്നും നമുക്ക് വേണ്ട എന്ന് ഞങ്ങളുടെ ഗ്രൂപ്പിൽ തുടക്കം മുതൽ
ഒരുപാടു വാദിച്ചിരുന്നത്. ഇതേ വ്യക്തി തന്നെയാണ് ഇന്നലെ വരെ ഇതിനെത്രയും പെട്ടെന്നൊരു പരിഹാരം ഉണ്ടാവാനായി എം എസ് ഐ ലെ പലരോടും സംസാരിച്ചതും. എം എസ് ഐ എന്ന പ്രസ്ഥാനത്തിലെ ചിലർ നടത്തിയ അനുരജ്ഞനശ്രമങ്ങൾക്ക് ഏറ്റവും മുന്നിൽ നിന്ന് ശ്രമിച്ച വ്യക്തിയാണ് ഈ ഉമ. നിങ്ങളുടെ ഗ്രൂപ്പിൽ അനുരഞ്ജനത്തിറങ്ങിയവർക്ക് ഇത് വ്യക്തമായി അറിയാവുന്നതാണ്. ഇങ്ങിനെ ഒരു വ്യക്തിയെയാണ് താങ്കൾ നിരുത്തരവാദപരമായ / തെളിവില്ലാത്ത ആരോപണങ്ങളുടെ പേരിൽ വ്യക്തിഹത്യയുടെ മുനമ്പിൽ നിർത്തിയിരിക്കുന്നത്.

ഒരു ഉമ ഒരു കിരണിനോട് താങ്കളെന്ന വ്യക്തിയെ ഇല്ലാതാക്കണമെന്ന് പറഞ്ഞു എന്നു പറഞ്ഞ് നെറ്റിൽ പോസ്റ്റിടുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് താങ്കൾക്കും സഹപ്രവർത്തകർക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടോ? സ്ത്രീകൾക്കെതിരെ തെളിവുകളില്ലാതെ അരോപണങ്ങൾ ഉന്നയിച്ചാൽ ഏതു രാജ്യത്തായാലും അതിനുള്ള ശിക്ഷ എന്താണെന്ന് താങ്കൾക്ക് അറിയുമോ. താങ്കളുടെ നിയമജ്ഞരായ സുഹൃത്തുക്കളോട് അന്വേഷിച്ചാൽ ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇനിയും ഇത്തരത്തിലുള്ള ആരോപണം അതാരായാലും വച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായ ഭാഷയിൽ അറിയിച്ചുകൊള്ളട്ടെ. ഈ ആരോപണങ്ങൾ പിൻ‌വലിച്ച് പൊതുവായ ഒരു ഖേദപ്രകടനം നടത്തി നിയമനടപടികൾ ഒഴിവാക്കാൻ അജയ് മേനോൻ തയ്യാറാകണം എന്ന് ഞങ്ങൾക്ക് ഇപ്പോഴും പറയാൻ തോന്നുന്നത് നിയമനടപടികൾ ഇങ്ങിനെ ഒരു കേസിൽ നിങ്ങൾക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എത്രമാത്രമുണ്ട് എന്ന് ഞങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുകൊണ്ടുമാത്രമാണ്.. ഇത്ര മാത്രമേ ഈ വൈകിയ വേളയിൽ ഞങ്ങൾക്ക് ഈ വിഷയത്തിൽ പറയാനുള്ളു.

ഒരു അനുരഞ്ജനത്തിന്റെ പാതയിലേക്ക് താങ്കൾ അയച്ച വ്യക്തികൾ ഞങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് ഞങ്ങൾ കഴിഞ്ഞ ദിവസം മൌനം പാലിച്ചിരുന്നത്.എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ഒരു വശത്തുകൂടി അനുരജ്ഞനവും മറുവശത്ത് തരംതാണ ആരോപണവുമായി കളിച്ച കളി നന്നായിരിക്കുന്നു. താങ്കൾ അതിബുദ്ധിമാനായിരിക്കാം, പക്ഷേ, അത് കുബുദ്ധിയാണെന്ന് ഞങ്ങൾക്കും ഈ ലേഖനങ്ങൾ വായിക്കുന്നവർക്കും തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ എന്നു മനസ്സിലാക്കുക.

ഇതു വരെ നടന്നത്.

1.ജൂലൈ 28,2010 - ലാണ് സിനിമാഡിബി ചർച്ചകൾ എം3ഡിബി തുടങ്ങിവയ്ക്കുന്നത്.മലയാളം ബ്ലോഗിലെ ഏകദേശം 30തോളം സിനിമാപ്രേമികൾ ഉൾപ്പട്ടെ ആ പ്രോജക്റ്റിന്റെ തുടക്കം  അതിന്റെ വ്യക്തമായ തെളിവുകൾ.ഇവിടെ നോക്കുക.

2.ഒക്ടോബർ 8,2010 - എം3ഡിബി എന്ന പേരും ഡൊമൈനും രജിസ്റ്റർ ചെയ്യുന്നു.ഇവിടെ നോക്കുക. 

3.ഡിസംബർ 2,2010 -ആം തീയതി എം3യുടെ ലോഗോയും ഉദ്ഘാടനവും പേരുമൊക്കെ പരിചയപ്പെടുത്തിയതിന്റെ തെളിവുകൾ. 2010 ഡിസംബർ 20താം തീയതി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ വിവരങ്ങൾ പ്രതിപാദിക്കുന്ന ബസ്സ് 55ഓളം ആളുകൾ റീഷെയർ ചെയ്ത പോസ്റ്റ്. ഇന്റർനെറ്റിൽ ഉള്ള ഇത്രയും ആളുകൾക്ക് എം എസ് ഐയുടെ ഭാഗമായി ഒരു എം എം ഡിബി പ്രോജക്റ്റിനേത്തന്നെ അറിയില്ല എന്നതിന്റെ തെളിവ് ഇവിടെ.


4.ഡിസംബർ 3,2010 -എതിരന്റേയും പാച്ചുവിന്റേയും ബസ്സിലും ബ്ലോഗിലും വന്ന എം എസ് ഐ അഡ്മിനുകളായ സുനീഷിന്റേയും പ്രിയേഷിന്റേയും കമന്റ്.അവർക്ക് പോലും അറിയാത്ത ഒരു പ്രോജക്റ്റിനേപ്പറ്റി ലോകത്തിൽ മറ്റെല്ലാവർക്കും അറിയാമെന്നത് വസ്തുതാപരമായി തെറ്റാണ്.ഇവിടെയും ഇവിടെയും നോക്കുക.

5.ഡിസംബർ 4,2010 -  എം എം ഡിബി കഴിഞ്ഞ ഏഴുവർഷമായി ഉണ്ട് എന്ന നിലയിൽ അജയ് മേനോന്റെ വ്യാജ അവകാശത്തിന്റെ ബസ്സ്.എം എം ഡിബി എന്ന പ്രോജക്റ്റിനേപ്പറ്റി പുറത്ത് നിന്ന് ചോദ്യമുയർന്നപ്പോൾ 2007 മുതൽ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനായി അതിന്റെ ലോഗോ ഉൾപ്പടെ മോഡിഫൈ ചെയ്യുന്നു .അന്ന് തന്നെ mm-db.com എന്ന സൈറ്റ് ബുക്ക് ചെയ്യുന്നു.ഇവിടെ നോക്കുക.

6.ഡിസംബർ 4,2010 - എം3ഡിബിയുടെ സ്പൂഫ് ഡൊമൈനുകൾ ബുക്ക് ചെയ്യുന്നു.എം3ഡിബിയുടെ എല്ലാ സ്പൂഫ് ഡൊമൈനുകളും മലയാളസംഗീതം.ഇൻഫോയിലേക്ക് തിരിച്ചു വിടുന്നു.തെളിവുകൾ മുൻപത്തെ പോസ്റ്റിൽ ഹാജരാക്കിയിട്ടുണ്ട്.

5.ഡിസംബർ 18,2010 - എം3യുടെ പത്രസമ്മേളനം നടക്കുന്നു.അതിൽ എല്ലാ പത്രപ്രതിനിധികളേയും ഡിസംബർ 20തിനു നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.എത്തിച്ചേരാമെന്ന് അവർ സമ്മതിക്കുന്നു.

6.ഡിസംബർ 20,2010 - മലയാളത്തിന്റെ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ,ശ്രീ പി ടി കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്ത മനോഹരമായ ചടങ്ങിനു പത്രപ്രതിനിധികളൊന്നും പങ്കെടുക്കുന്നില്ല.

7.ഫെബ്രുവരി 2,2011 - എം3യുടെ സമ്മേളനത്തിന് മീഡിയ പ്രതിനിധികളെ ഒഴിച്ചു നിർത്തിയെന്ന വാർത്ത  എം3യുടെ പ്രവർത്തകർ അറിയുന്നു.വസ്തുതകളെ പഠിച്ചും പരസ്യമായി പ്രതികരിക്കാതെയും അതിനു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു.

8.ഫെബ്രുവരി 17 ,2011 - എല്ലാ തെളിവുകളും കിട്ടിയതിന്റെ പശ്ചാത്തലത്തിൽ അജയ് മേനോനെ ഇക്കാര്യങ്ങൾക്കായി ഫോണിൽ ബന്ധപ്പെടുന്നു.എല്ലാവരെയും പോലെ അദ്ദേഹം അത് നിഷേധിക്കുന്നു.

9.മാർച്ച് 3 ,2011 - ചില പ്രവർത്തകർ എം3യുടെ മറ്റ് ഡൊമൈനുകൾ അന്വേഷിച്ചപ്പോൾ   എം3യുടെ മറ്റ് ഡൊമൈനുകളെല്ലാം മലയാളസംഗീതം.ഇൻഫോയിലേക്ക് പോവുന്നെന്ന് കണ്ടെത്തുന്നു.നിയമപരമായും സൈബർ വിദഗ്ധന്മാരോടും ഇക്കാര്യം ചർച്ച ചെയ്തപ്പോൾ സൈബർ സ്ക്വാടിംഗ് എന്ന കുറ്റമാണ് മലയാളസംഗീതം ചെയ്തിരിക്കുന്നത് എന്നത് ബോധ്യമാവുന്നത്.

10.മാർച്ച 4,2011 - ഇക്കാര്യങ്ങളൊക്കെ പരസ്യമായി വിശദീകരിച്ചു കൊണ്ട് എം3യുടെ ബ്ലോഗ് പോസ്റ്റ്.

11.മാർച്ച് 8,2011 - എം3ഡൊമൈനുകളൊക്കെ ബുക്ക് ചെയ്ത് വഴിതിരിച്ച് വിടുന്ന സൈബർ സ്ക്വാടിംഗ്  തെറ്റാണെന്ന് അംഗീകരിക്കാതെ ടെക്നിക്കൽ കാരണങ്ങൾ ന്യായീകരണമായി പറഞ്ഞ് മനസില്ലാ മനസ്സോടെ ആ ഡൊമൈനുകളെ ഉപേക്ഷിക്കുന്നു.പകരം എം3യുടെ മുന്നണിയിൽ നിൽക്കുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ വ്യക്തിഹത്യാ ആരോപണങ്ങൾ ഉന്നയിക്കുന്നു.

4 comments:

Sandhya said...

കാര്യങ്ങൾ ഒരിക്കലും വ്യക്തിഹത്യയിലേക്ക് നീങ്ങരുതെന്നും വസ്തുതകൾ മാത്രമെ പരസ്യമായി പറയാവൂ എന്നും കൂടെ നിന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചിരുന്ന ഉമേച്ചിയേത്തന്നെ ഇങ്ങനെ കരിവാരിത്തേക്കണം!! ഇതു പരസ്യമായ മാനനഷ്ടക്കേസാണ്. ഒരു കോമ്പ്രമൈസിനു എല്ലാവരുടെ കൂടെയും നിന്ന ഉമേച്ചിയെയും അതിനു പാതി മനസ്സുമായി നിന്ന കിരണിനെയും ഇങ്ങനെ പരസ്യമായി വ്യക്തിഹത്യ ചെയ്തത് മാനനഷ്ടത്തിനു വകുപ്പുണ്ടെന്ന് അറിഞ്ഞുകൊണ്ടൂതന്നെയാണല്ലോ അല്ലേ?

ഉമേച്ചി പറഞ്ഞതുപോലെ, ഏതു വിവാദത്തിലും സ്ത്രീകളെയാണല്ലോ വലിച്ചിഴക്കുന്നത്. പക്ഷേ ആവശ്യമില്ലാതെ സ്ത്രീകളെ മുൻ‌നിർത്തി, വിവാദമുണ്ടാക്കുന്നവർ സൂക്ഷിച്ചു വേണം, കാണുന്ന പൊതുജനത്തിനു വിവരമുണ്ട്, അവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാകും!

ജിജ സുബ്രഹ്മണ്യൻ said...

അതെയതെ , പൊതുജനത്തിനു വിവരം ഉണ്ട് !

എതിരന്‍ കതിരവന്‍ said...

ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. മുൻപത്തെ പോസ്റ്റ് ഒരു വ്യക്തിയെ പേരെടുത്ത് പറഞ്ഞ് തേജോവധം ചെയ്യാനുദ്ദേശിച്ചുള്ളതല്ലായിരുന്നു. തലക്കെട്ട് ഒരു സംബോധന ആയിരുന്നെങ്കിൽക്കൂടി. അജയ് മേനോൻ എന്ന പേര് അതിൽ ഉപയോഗിച്ചിട്ടേ ഇല്ല. ‘എം എസ് ഐ യുടെ സാരഥി‘ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. ആ പേരു വരുന്നത് സ്ക്രീൻ ഷോട്ടുകളിൽ മാത്രമാണ്. വസ്തുതകളും ചരിത്രങ്ങളും നിരത്തുകയും ഞങ്ങളൂടെ നേർ വന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയുമായിരുന്നു ഉദ്ദേശം.

എന്നാൽ അജയ് മേനോന്റെ പുതിയ പോസ്റ്റിൽ ഉമ, കിരൺ എന്നിവരെ പേരെടുത്ത് പറഞ്ഞ് ചർച്ച ചെയ്യപ്പെടുന്ന വസ്തുതകളിൽ നിന്നും വിട്ട് വ്യക്തിപരമായി ആക്ഷേപിക്കുകയാണ്.

എം3 ഡീബി എന്നത് ഉമ എന്നൊരാൽ കിരൺ എന്നൊരാളെക്കൊണ്ട് ചെയ്യിക്കുന്ന പ്രസ്ഥാനമാണ് എന്ന ചിന്ത മൌഢ്യമാണ്. ഓരോ നീക്കങ്ങളും ഞങ്ങളുടെ ടീം ആണ് നിശ്ചയിക്കുന്നത്. എം3ഡിബി ഒരു ഒറ്റയാൾ പട്ടാളമല്ല.

ഡിസംബറിലെ ഉൽഘാടനത്തിൽ നിന്നും മീഡിയയെ അകറ്റിയതിന്റേയും യോഗം കലക്കാൻ പ്ലാനിട്ടതിന്റേയും വ്യക്തമായ വിവരങ്ങൾ നേരത്തെ ഞങ്ങൾക്ക് ആധികാരികമായ വ്യക്തികളിൽ നിന്നും ലഭിച്ചിരുന്നു. നെറ്റിലേക്ക് ഇതൊന്നും കൊണ്ടുവരാത്തത് പരസ്പരം ചെളിവാരിയെറിയുന്ന യുദ്ധപ്രകടനസമ്പ്രദായത്തിലേക്ക് ഒരുങ്ങിയിറങ്ങേണ്ട എന്നു തീരുമാനിച്ചതിനാലാണ്. ഞങ്ങളുടെ ടീം മെമ്പറ്മാരുടെ ആശങ്കയേറിയ അവസരത്തിൽ ഉമ അജയ് മേനോനെ വിളിച്ച് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം നിരപരാധി ചമഞ്ഞ് കയ്യൊഴിഞ്ഞു. പിന്നെയാണ് എം3ഡി ബിയുടെ മറ്റു ഡൊമൈനുകൾ എടുത്ത് എം എസ് ഐയിലേക്ക് വഴി തിരിച്ചുവിട്ട കാര്യം ശ്രദ്ധയിൽ പെട്ടെത്. ഒരു പ്രതിരോധം ആവശ്യമായി വന്നു.

എം3 ഡി ബിയോ MMdb യോ ആര് ആദ്യം വന്നു എന്നത് ഞങ്ങളുടെ സൈറ്റിന്റെ സാംഗത്യം, പ്രചാരം, നിർവ്വഹണം, പ്രവർത്തിക്രമം എന്നിവയെ സംബന്ധിച്ച് ഒരു ആശങ്കയേ അല്ലായിരുന്നു. “ധാരാളം’ സൈറ്റുകളുള്ളതിൽ “മറ്റൊരു സൂര്യൻ” എന്ന് ഞാൻ പ്രസംഗിച്ചതിൽ ഇതിന്റെ ശരികൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു. മൂവിരാഗ-മൂർത്തിയ്ക്ക് ഇത് ശരിക്കും പിടി കിട്ടിയില്ല എന്നു തോന്നുന്നു. എം എസ് ഐയ്ക്ക് MMdb എന്നൊരു ഡൊമൈൻ ഇല്ല എന്നത് ഒക്ടോബറിൽ എം3ഡിബി എന്ന പേര് സ്വീകരിക്കുമ്പോൾ ഞങ്ങൾക്ക് പൂർണ്ണ ബോദ്ധ്യം ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോഴും ‘ആര് ആദ്യം’ എന്നത് ഞങ്ങളുടെ പ്രശ്നമല്ല. എന്നാൽ ഇല്ലാത്ത ഡൊമൈൻ പേർ കോപ്പിചെയ്തു എന്നു പറയുമ്പോൾ അത് തമാശയായേ കണക്കാക്കാൻ പറ്റൂ.

ഡിസംബറിൽ MMdb ലോഗോ പെട്ടെന്ന് ഉണ്ടാക്കിയെടുത്ത എം എസ് ഐ മെമ്പർ തന്മയത്വപൂർവ്വം മിണ്ടാതിരിക്കുന്നു. “ഞാനാണ് ഇത് ഡിസംബറിൽ ഉണ്ടാക്കിയത്” എന്ന് അദ്ദേഹം പറയുമോ? പറയാമോ? പറ്റുമോ?

ഇല്ലെന്നു തോന്നുന്നു.

m3db team said...

എം എസൈയുടെ ഭാഗത്തു നിന്നും ഇനി പ്രതികരണമൊന്നുമില്ല പകരം സമാധാനചർച്ചകൾക്കായി ഒരുങ്ങുന്നു എന്ന അറിയിപ്പ് ഒരിക്കൽക്കൂടി കിട്ടിയതിനേത്തുടർന്ന് ഈ ബ്ലോഗിലെ കമന്റുകൾ താൽക്കാലികമായി പബ്ലീഷിംഗ് തടഞ്ഞ് മോഡറേഷനിൽ വയ്ക്കുകയാണ്