മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Sunday, February 20, 2011

ദിലീപും ഒറ്റക്കൈയ്യനും.

മലയാള സിനിമകളുടെ സമ്പൂർണ്ണ വിവരശേഖരത്തിനായി തയ്യാറാക്കിയ എം3യുടെ ബ്ലോഗ് തുടങ്ങുമ്പോൾ അതിന്റെ വെബ്അഡ്മിനേത്തന്നെ ഇതിൽ പരാ‍മർശിക്കുവാൻ കഴിയുന്നത് അഭിമാനകരമാണ്.അമേരിക്കയിലെ ഹൂസ്റ്റണിൽ എച് പിയുടെ പ്രോഗ്രാം മാനേജറായി ജോലിചെയ്യുന്ന ദീലീപ് വിശ്വനാഥന്റെ സിനിമാപ്രേമം അടുത്തറിയാൻ സഹായിച്ചത് അടുത്തകാലത്ത് സൈറ്റിൽ വളരെ യാദൃശ്ചികമായി വന്ന “ഒറ്റക്കൈയ്യൻ“ എന്ന ചിത്രത്തിന്റെ വിവരങ്ങളിലൂടെയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരുവനായ ദിലീപ് ഒരു സമയത്ത് വാൽമീകി എന്ന പേരിൽ ബ്ലോഗ് ചെയ്തിരുന്നു,ഒന്നാന്തരമൊരു ഫോട്ടോഗ്രാഫർ കൂടിയാണ്..ദിലീപിനേയും ഒറ്റക്കൈയ്യനേയും ഇവിടെ പരിചയപ്പെടാം..
2007ലെ മികച്ച ഛായാഗ്രഹണം,മികച്ച ശബ്ദലേഖനം,മികച്ച ജൂറി പുരസ്ക്കാരം എന്നീ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ ഒറ്റക്കൈയ്യനേപ്പറ്റിയും ദിലീപിനേപ്പറ്റിയും സിനിമാപ്പേജിൽ നിന്നു തന്നെ വായിക്കാവുന്നതാണ്.