മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, March 1, 2011

മലയാളസിനിമാ ചരിത്രത്തിലൂടെ..!

മലയാള സിനിമാ ചരിത്രത്തിലൂടെ ഒരു ചെറു യാത്ര - പഴയകാല സിനിമാ പരസ്യങ്ങൾ,പോസ്റ്ററുകൾ എന്നിവ ഈ സമ്പൂർണ്ണ ഡാറ്റാബേസിലെ ഒരു വിഭാഗമാണ്.

മലയാളസിനിമയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു വാതായനമായി ഈ വെബ്ബ് വളരുകയാണ്..വെബ്ബിന്റെ ചില ശേഖരങ്ങളിലൂടെയാണ് ഇത്തവണ നമ്മൾ യാത്രയാരംഭിക്കുന്നത്.അപൂർവ്വമായ ചില സിനിമാ പോസ്റ്ററുകൾ,പരസ്യങ്ങൾ എന്നിവ കാണികൾക്ക് ഒരു വീഡിയോയിലൂടെ മുന്നിലെത്തുന്നു.ഒരോ ചിത്രത്തിന്റെ ഒപ്പവും ഈ പോസ്റ്ററുകളും മറ്റു വിവരങ്ങളും വിശദമായി പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക.


No comments: