മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Wednesday, September 28, 2011

കൊരട്ടി പട്ടണം റെയില്‍ വേ ഗേറ്റ് - റിവ്യൂ


മധുര ഗ്രാമത്തിന്റെ / തെരുവിന്റെ പശ്ച്ചാത്തലത്തില്‍ തെരുവു നായ്ക്കളെപ്പോലെ പരസ്പരം പോരടിച്ച് മരിക്കുന്ന തെരുവു ഗുണ്ടകളുടെ കഥകള്‍ തമിഴ് സിനിമയില്‍ ധാരാളമുണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. അത്തരത്തിലുള്ള സിനിമകളുടെ പ്രചോദനമെന്നോണം മലയാളത്തില്‍ നിര്‍മ്മിച്ചെടുത്ത സിനിമയാണ് ‘ഫിലിം ഗോഡൌണി‘ന്റെ ബാനറില്‍ എ. മരിക്കാര്‍ നിര്‍മ്മിച്ച് നെത്സണ്‍ തോമസ് രചന നിര്‍വ്വഹിച്ച് ഹാഫിസ് ഇസ്മയില്‍ സംവിധാനം ചെയ്ത “കൊരട്ടി പട്ടണം റെയില്‍ വേ ഗേറ്റ്” ഇതു പക്ഷെ തമിഴിലെ പുതു തലമുറയുടെ ‘മധുര ചിത്ര’ങ്ങളുടെ വികലമായ അനുകരണം മാത്രമേയായുള്ളു എന്നതാണ് സത്യം.

സിനിമയുടെ സാങ്കേതിക വിദ്യ ഫിലിമില്‍ നിന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയത് വിപ്ലപകരമായ ഒരു സംഗതി തന്നെയാണ്. ഭീമമായ നിര്‍മ്മണ ചിലവു കുറക്കാന്‍ മാത്രമല്ല സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പുതിയ ആളുകള്‍ക്ക് അതിന്റെ സാങ്കേതികത്വം എളുപ്പം കൈകാര്യം ചെയ്യാനും ഈ മാറ്റം സാദ്ധ്യമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഏതൊ ഒരു ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചെയ്തതെന്ന് തോന്നിപ്പിക്കുന്ന ഈ ചിത്രം (ചെറിയ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചെയ്ത സിനിമ സിനിമാസ്കോപ്പിലേക്ക് എക്സ്പാന്‍ഡ് ചെയ്തതെന്ന് കരുതുന്നു) സിനിമയുടെ ഏതാണ്ടെല്ലാ ഘടകങ്ങളിലും നിലവാരത്തകര്‍ച്ച നേരിടുന്ന ഈ ചിത്രം കൊമേഴ്സ്യല്‍ ഘടകങ്ങളില്‍പ്പോലും പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നില്ല.(ക്യാമറാക്ക് പിന്നിലും മുന്നിലുമായി നിരവധി പുതുമുഖങ്ങളെ കൊണ്ടുവരാനായി എന്നതു ഒരു നല്ല കാര്യം, അത് പക്ഷെ ഈ സിനിമക്കോ സിനിമാരംഗത്തിനോ പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാക്കിയില്ലെന്നത് മറ്റൊരു കാര്യം!)

പ്ലോട്ട് : തൃശ്ശൂരിലെ കൊരട്ടി എന്ന പ്രദേശത്തെ രണ്ടു ഗുണ്ടാ ടീമുകള്‍ തമ്മിലുള്ള ശത്രുത. ഗുണ്ടാപ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സു മാറി നല്ല ജീവിതം തുടങ്ങാന്‍ ശ്രമിക്കുന്ന നായകന്റെ നേരെ ശത്രു പക്ഷത്തിന്റെ ആക്രമണം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എംത്രിഡിബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഇത്തരമൊരു സിനിമയുടെ പ്രചോദനം ഒരുപക്ഷെ മുന്‍പു പറഞ്ഞ തമിഴ് സിനിമകളാവാം. തമിഴ് സിനിമകളില്‍ പക്ഷെ തമിഴന്റെ ജീവിതങ്ങളുടെ നേര്‍ പതിപ്പുകളോ തമിഴ് തെരുവ് ജീവിതങ്ങളുടെ നേര്‍ ചിത്രീകരണമോ സാങ്കേതിക മികവുകളോ പലപ്പോഴും കൂട്ടിനെത്താറുണ്ട്. ഇവിടെ സാങ്കേതികത്വത്തില്‍ എന്നു മാത്രമല്ല തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം, എഡിറ്റിങ്ങ്, ഡബ്ബിങ്ങ് തുടങ്ങി എല്ലാ മേഖലയില്‍ പൂര്‍ണ്ണമായും ഈ ചിത്രം പരാജയമായി എന്നു പറയുമ്പോല്‍ ഈ സിനിമയുടെ പിന്നിലെ ‘ക്രിയേറ്റിവിറ്റി‘യെക്കുറിച്ച് വായനക്കാര്‍ക്ക് ഊഹിക്കാം. ( സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലും പുതുമുഖങ്ങള്‍ അണിനിരന്നതും തൊലിവെളുപ്പും കവിള്‍ തുടുക്കുന്ന സൌന്ദര്യവും ഉള്ളവര്‍ക്കേ സിനിമയില്‍ അഭിനയിക്കാനാവൂ എന്ന സങ്കല്പത്തിനു പകരം അപ്രശസ്തരും നിറം കുറഞ്ഞവരുമായ കുറച്ചു പേരെ ക്യാമറക്കു മുന്നില്‍ നിര്‍ത്തി എന്നതും പോസറ്റീവ് ഘടകമായിട്ടെടുക്കാമെങ്കില്‍ കൊരട്ടിപ്പട്ടണം അത്തരത്തില്‍ പോസറ്റീവാണ്)

പലപ്പോഴും ഔട്ട് ഓഫ് ഫോക്കസിലാവുന്ന ഫ്രെയിമുകള്‍, ഫ്രെയിമിലേക്ക് പകുതി കടന്നു നിലക്കുന്ന/കടന്നുവരാത്ത ഷോട്ടുകള്‍, കൃത്യമായ ഗ്രേഡിങ്ങ് ചെയ്യപ്പെടാത്ത ദൃശ്യങ്ങള്‍ വിളറി വെളുത്തു (buring)നില്‍ക്കുന്ന ആകാശം, ലൈറ്റിങ്ങിന്റെ അപാകതകള്‍ ഇങ്ങിനെ ഹൊറിബിള്‍ എന്ന് വിളിക്കാവുന്ന രീതിയിലാണ് ക്യാമറയെങ്കില്‍ കഥാപാത്രങ്ങളുടേ സംഭാഷണങ്ങളില്‍ പലപ്പോഴും ലിപ്പ് മൂവ് മെന്റുകള്‍ തീരെ ശരിയാകുന്നുമില്ല. ചുണ്ടുകള്‍ ചലിക്കുമ്പോള്‍ സംഭാഷണമില്ലാതിരിക്കുകയും ചലിക്കാതിരിക്കുമ്പോള്‍ സംഭാഷണം ഉണ്ടാവുകയും ചെയ്യുന്ന നിരവധി ഭാഗങ്ങള്‍ ഈ സിനിമയിലുണ്ട്. റിയലിസ്റ്റിക്കെന്നു തോന്നിപ്പിക്കുവാന്‍ വേണ്ടി കഥാപാത്രങ്ങളെക്കൊണ്ട് സ്വാഭവികമായ തൃശൂര്‍ സ്ലാങ്ങ് പറയിപ്പിച്ചെങ്കിലും കൃത്രിമമായ ‘ഒറിജിനാലിറ്റി’ വരുത്തുവാനുള്ള ശ്രമങ്ങള്‍ അതി നാടകീയമാക്കി.

ഇത്തരത്തിലുള്ള ശ്രമങ്ങളേ ഒരിക്കലും വിമര്‍ശിക്കുന്നില്ല. സ്വതന്ത്ര കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള ഈ ജനാധിപത്യ രാജ്യത്ത് ഇലക്ട്രോണിക് വിപ്ലവങ്ങള്‍ സംഭവിച്ചു കഴിഞ്ഞ ഈ കാലത്ത് ആര്‍ക്കും ഒരു സിനിമയെടുക്കാവുന്നതേയുള്ളു. അത്പക്ഷേ കുറഞ്ഞപക്ഷം പ്രേക്ഷകനെ ആസ്വദിപ്പിക്കാനായിരിക്കണം, തിയ്യറ്ററിലേക്ക് ആകര്‍ഷിക്കാനായിരിക്കണം, സിനിമയുടെ ചരിത്രത്തില്‍ എഴുതിചേര്‍ക്കാന്‍ കൂടി ആയിരിക്കണം.

8 comments:

NANZ said...

‘ഫിലിം ഗോഡൌണി‘ന്റെ ബാനറില്‍ എ. മരിക്കാര്‍ നിര്‍മ്മിച്ച് നെത്സണ്‍ തോമസ് രചന നിര്‍വ്വഹിച്ച് ഹാഫിസ് ഇസ്മയില്‍ സംവിധാനം ചെയ്ത “കൊരട്ടി പട്ടണം റെയില്‍ വേ ഗേറ്റ്” എന്ന സിനിമയുടേ റിവ്യൂ.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

സ്വപ്നാടകന്‍ said...

ഇങ്ങനൊരു സിനിമ ഇറങ്ങിയതുപോലും അറിഞ്ഞിരുന്നില്ല..നന്ദി നാൻസ്...ഇതിനെ സൂക്ഷിക്കാം :))

Unknown said...

അറിയപ്പെടാത്ത സിനിമകൾ പോലും കണ്ട് അഭിപ്രായമെഴുതുന്ന താങ്കളെ സമ്മതിച്ചിരിക്കുന്നു...

അഭിലാഷങ്ങള്‍ said...

“അറിയപ്പെടാത്ത സിനിമകൾ പോലും കണ്ട് അഭിപ്രായമെഴുതുന്ന താങ്കളെ സമ്മതിച്ചിരിക്കുന്നു... !! ഇങ്ങനൊരു സിനിമ ഇറങ്ങിയതുപോലും അറിഞ്ഞിരുന്നില്ല..നന്ദി നാൻസ്...ഇതിനെ സൂക്ഷിക്കാം“ :))

കുഞ്ഞൻസും സ്വപ്നാടകനും പറഞ്ഞത് കൂട്ടിവായിച്ചാൽ എനിക്ക് പറയാനുള്ളതായി. സോ, കൂടുതൽ ഒന്നും പറയുന്നില്ല. ഒരു വല്യ തേങ്ക്സേ... :)

വിനയന്‍ said...

സിനിമ ഇറങ്ങിയെന്നത് ഇപ്പോഴാണ് അറിയുന്നത്!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ട്രെയിലര്‍ കണ്ടാലെ അറിയാം തല്ലിപ്പൊളി ആണെന്ന്

nakulan said...

ഇതേതു പടാമെടീ .

എതിരന്‍ കതിരവന്‍ said...

ആ ഫോടോ അടിപൊളി. മലയാളസിനിമയുടെ പോക്ക് എങ്ങോട്ട് എന്ന ഭാവമാണ് അവരുടെ മുഖത്ത്. അങ്ങനെയൊരു ലേബൽ കൊടുക്കാം.