രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.
പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.
പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര് പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.
“പ്രണയ”ത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
ഏറെയൊന്നും പറയുവാനില്ലാത്ത ആദ്യപകുതി അല്പം വിരസമായും, മുഖ്യപ്രമേയം എത്തുന്നതിനുമുന്‍പുള്ള കഥാപാത്ര- പശ്ചാത്തല വിവരണങ്ങള്‍ അഭിനേതാക്കാളുടെ ദുര്‍ബല പ്രകടനം കൊണ്ട് വളരെ ബോര് ആക്കുകയും ചെയ്തു. ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവര്‍ വിവാഹത്തിന്റെ ആദ്യ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വേര് പിരിയുന്നതും 40 വര്‍ഷങ്ങള്‍ ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതുമൊക്കെ നന്നായി പറഞ്ഞു വെക്കാനായിട്ടുണ്ട്. പക്ഷെ തുടന്ന് അവരുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതിയുളവാക്കുന്നുവെങ്കിലും യാതൊന്നും സംഭവിക്കുന്നുമില്ല, ഉണ്ടെന്ന് കാണിക്കുന്നതിനും കഥാന്ത്യത്തില്‍ അതൊന്നും ന്യായികരിക്കപ്പെടുന്ന കാരണങ്ങളായി പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടുന്ന അറുപതു കഴിഞ്ഞ അച്യുതമേനോനും ഗ്രേസും തമ്മിലെ പൂര്‍വ്വ ബന്ധം അവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ അപരിചിതര്‍ക്ക് അടക്കം പറയാവുന്ന, കമന്റുകള്‍ വര്‍ഷിക്കാവുന്ന ഒന്നാവാം, പക്ഷെ, അവര്‍ക്കും ഇരുവരുടേയും കുടുംബങ്ങള്‍ക്കും മാത്രമറിയാവുന്ന അവരുടെ പൂര്‍വ്വ ചരിത്രം “അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് (അതും അറുപതിന്റെ അവസാനത്തിലേക്കെത്തുന്നവര്‍ക്ക്)മാത്രമുള്ള മറ്റേ ഏര്‍പ്പാടാ“ണെന്ന് പരിസരവാസികള്‍ അടക്കം പറഞ്ഞാല്‍ അതിന്റേ പേരില്‍ അച്ഛനും അമ്മക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് എന്തോ വിശ്വസനീയമായിത്തോന്നിയില്ല.
അച്യുതമേനോന്റേയും ഗ്രേസിന്റെയ്യും പൂര്‍വ്വ കഥയില്‍ പക്ഷെ, വിശ്വസനീയമായ വിശദീകരണങ്ങളില്ലാത്തത് ഒരു കല്ലു കടി പോലെ തോന്നിച്ചു. (അതിനു ചേര്‍ത്തു വെച്ച പഴയ കാല ഘട്ട ചിത്രീകരണം ഒരു ആവി എഞ്ചിനപ്പുറവും വട്ടക്കോളര്‍ ഷര്‍ട്ടും മുടി മാടികെട്ടിയതിനുമപ്പുറവുമൊന്നും പോയില്ല എന്നതും കഷ്ടം) സിനിമയുടെ പ്രധാന കഥാതന്തുവായ അച്യുതമേനോന് എന്തുകൊണ്ട് ഗ്രേസിനെ ഉപേക്ഷിച്ചു (അഥവാ തിരിച്ചും) എന്നതിനു വ്യക്തമായ (ശക്തമായ) കാരണങ്ങളൊന്നും പറയുന്നില്ല - സൂചനകള്‍ പോലും ഒരിക്കലും കാണിക്കുന്നുമില്ല- പിന്നീട് പറയുന്നതാവട്ടെ ദുര്‍ബലവും. വളരെ നേര്‍ത്തതും ദുര്‍ബലവുമായൊരു ന്യായീകരണത്തില്‍ ഒരു മുഴുവന്‍ സിനിമയുടെ തിരക്കഥയൊരുക്കുന്നത് തിരക്കഥാകൃത്തിന്റെ ബലഹീനതയാണ് കാണിക്കുന്നത്. (ബ്ലെസ്സിയുടെ മുന്‍ ചിത്രമായ ഭ്രമരത്തിനും ഇതേപോലെ വളരെ ദുര്‍ബലമായൊരു പൂര്‍വ്വകാലമായിരുന്നു പറയാനുണ്ടായിരുന്നത് എന്നോര്‍ക്കുക) മോഹന്‍ലാല്‍ എന്നൊരു താരവും അതിന്റെ പോപ്പുലാരിറ്റിയും ബ്ലെസ്സിയേയും പരിഭ്രമിപ്പിക്കുന്നു എന്ന് പറയാതെ വയ്യ, കാരണം കഥാപാത്രനിര്‍മ്മിതിയില്‍ വളരെ ശക്തമായ (നായകനെന്ന് തോന്നിപ്പിക്കുന്ന) അച്യുതമേനോന് എന്നൊരു കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുമെങ്കില്‍ ഇതിന്റെ ചിത്രാന്ത്യം മറ്റൊന്നായേനെ. ഇരു നായകരുടെയും നായിക ഒരാളാവുമെങ്കില്‍ അതിലൊരു നായകന് സൂപ്പര്‍ താരമാകുമെങ്കില്‍ ചിത്രാന്ത്യത്തില്‍ നായികക്ക് എന്തു സംഭവിക്കുമോ അതുപോലെതന്നെ പ്രവചനീയമായൊരു അന്ത്യം തന്നെയാണ് ഈ സിനിമക്കും. അവിടേയും ബ്ലസ്സി എന്നൊരു കലാകാരനു വിപ്ലവകരമായൊരു സീന്‍ കൂടി എഴുതിചേര്ക്കാന് സാധിച്ചില്ല ( ബ്ലെസ്സിയുടെ കാഴ്ചപ്പാടുകള്‍ പിന്തിരിപ്പനെന്ന് തോന്നിപ്പിക്കുന്നതിനു നല്ലൊരു ഉദാഹരണം ബ്ലെസ്സിയുടെതന്നെ ‘കല്‍ക്കട്ട ന്യൂസ്’ എന്ന ദിലീപ് ചിത്രം പരിശോധിച്ചാല്‍ മതി. ചിത്രാന്ത്യത്തില്‍ നായികയെ നായകനു ലഭിക്കുന്നതിനുവേണ്ടി വിവാഹം കഴിഞ്ഞിട്ടും ‘കന്യകാത്വം’ നഷ്ടപ്പെടാത്ത ഒരുവളായി നായികയെ അവതരിപ്പിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസ്സിയുടെ ഗുരു പത്മരാജന് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍' രണ്ടാനച്ഛന് ബലാത്സംഗം ചെയ്തിട്ടും നായികയെ നായകന് സ്വീകരിക്കുന്ന കഥാന്ത്യം ചിത്രീകരിക്കുകയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പത്മരാജ ശിഷ്യനു 'സദാചാരത്തിന്റെ' പുറന്തോട് പൊട്ടിക്കാനായിട്ടില്ല!!)
അച്യുതമേനോനും മകന് സുരേഷും തമ്മിലുള്ള റിലേഷന്‍, അവരുടെ സീനുകള്‍ , മാത്യൂസും ഗ്രേസും ഒപ്പം അച്യുതമേനോനും ഒരുമിച്ച് യാത്ര പോകുന്ന സീനുകളൊക്കെ ഈ സിനിമയുടെ പ്ലസ് പോയന്റുകളാണ്. എങ്കിലും, കഥാതന്തുവില്‍ പറഞ്ഞതിനപ്പുറം ഈ മൂവര്‍ക്കഥാപാത്രങ്ങളുടെ പ്രണയവും ഓര്‍മ്മകളും ജീവിതവുമൊക്കെ പ്രേക്ഷകന്റെ മനസ്സിലേക്ക് തുളച്ചു കയറുന്ന നവ്യമായൊരു പ്രണയാനുഭവമാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്; ചിലയിടങ്ങളില്‍ വിരസവും.
സമകാലീന മലയാള സിനിമയില്‍ ‘പ്രണയം’ ഒരു ആശ്വാസമാണെന്നതു നേരു തന്നെ. അതില്‍ യാതൊരു തര്‍ക്കവുമില്ല. ലോജിക്കുകള്‍ ഏഴയലത്തു വരാത്ത, ഓക്കാനമുണ്ടാക്കുന്ന ദ്വായാര്‍ത്ഥ തമാശകളുള്ള, വായുവില്‍ ജീവിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സമകാലിക മലയാള സിനിമയില്‍ ഏറെ ബഹളമയമല്ലാത്തതും ശാന്തവും സ്വച്ഛന്ദവുമായ, മദ്ധ്യവയസ്സുപിന്നിട്ടവരുടേ പ്രണയവും സൌഹൃദ ജീവിതവുമെല്ലാം പുതുമയുള്ളൊരു ഇതിവൃത്തവും പശ്ചാത്തലവുമാണ്. പക്ഷെ, പി പത്മരാജനു ശേഷം എന്ന മാധ്യമ - പ്രേക്ഷക വിശേഷണങ്ങള്‍ ഏറെ കിട്ടിയ ബ്ലെസ്സിയെപ്പോലൊരു സംവിധായകന്റെ സിനിമ വെറുമൊരു ആസ്വാദനക്കുറിപ്പിനപ്പുറമുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ബ്ലെസ്സ് അണിയിച്ചൊരുക്കിയ എല്ലാ സിനിമകളും (പളുങ്കും, കല്‍ക്കത്താന്യൂസും ഉള്‍പ്പെടെ) ക്ലാസിക്ക് എന്ന ലേബലൊട്ടിച്ചു വിടുവാന്‍ പ്രേക്ഷകനും പ്രിന്റ് - ഓണ്‍ലൈന്‍ വായനക്കാരനും യാതൊരു മടിയുമുണ്ടാവില്ല.
അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്ന മോഹന്‍ലാലും ജയപ്രദയും അനുപംഖേറും മികച്ചതായി. ഒപ്പം അനൂപ് മേനോനും അനൂപിന്റെ ഭാര്യയായി അഭിനയിച്ച നവ്യാ നടരാജനും. മോഹന്‍ലാലിനു വെല്ലുവിളിയാകുന്ന കഥാപാത്രമൊന്നുമല്ല ഇതിലെ മാത്യൂസ് . തത്വശാസ്ത്രങ്ങള്‍ ഉരുവിടുന്ന ഈ കഥാപാത്രം പക്ഷെ ചിത്രത്തിന്റെ വ്യത്യസ്ഥവും നവ്യമായൊരു കഥാഗതിയില്‍ തന്റെ മാനറിസങ്ങള്‍ കൊണ്ടും സംഭാഷണങ്ങളിലെ ചില രീതികള്‍ കൊണ്ടും ഒരുപാട് മുകളിലേക്ക് വരുന്നുണ്ട്. പക്ഷെ, അനൂപിന്റെ മകള്‍ മേഘയായി വന്ന അപൂര്‍വ്വയും കൂട്ടുകാരന് അരുണായ ശ്രീനാഥും ചിത്രത്തിന്റെ പോരായ്മകളാണ്. അച്യുതമേനോന്റേയും ഗ്രേസിന്റേയും ബ്ലാഷ് ബാക്കിലെത്തിയ ആര്യനും നിവേദയും പ്രകടനം മെച്ചപ്പെടുത്തിയില്ല. ഇവരുടെയൊക്കെ സീനുകളില്‍ സംവിധായകന്റെ ഉദാസീനതയും വ്യക്തമാണ്. സതീഷ് കുറുപ്പ് ഒരുക്കിയ ക്യാമറാ ദൃശ്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട് ഒപ്പം, വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുവാന്‍ ഇഴചേര്‍ത്തൊരുക്കിയ സമീപ ദൃശ്യങ്ങളുടെ ചാരുതയും എടുത്തു പറയേണ്ടതാണ്.( പക്ഷെ, പോസ്റ്റ് പ്രൊഡക്ഷനില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ‘നീല ടോണ്‍’ അല്പം കൃത്രിമത്വം ഉണ്ടാക്കൂന്നവയാണ്.) ബ്ലാഷ് ബാക്ക് സീനുകളില്‍ ഉപയോഗിച്ച കളറിനും ബ്ലാക്ക് & വൈറ്റിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന് കളര്‍’ നന്നായിട്ടുണ്ട്. കലാ സംവിധാനം നിര്‍വ്വഹിച്ച പ്രശാന്ത് മാധവും അഭിനന്ദനമര്‍ഹിക്കുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തന്റെ ഏതു ചിത്രങ്ങളിലേതുപോലെ തന്നെ ഇതിലും നന്നായിട്ടുണ്ട്. ദൃശ്യത്തിന്റെ നീല ടോണിനു ചേര്‍ന്നു നില്ക്കുന്ന നീലയുടെ വര്‍ണ്ണ വ്യത്യാസങ്ങളും അതിനോട് ചേരുന്ന വര്‍ണ്ണങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ദൃശ്യത്തിന്റെ മാറ്റു കൂട്ടൂന്നു. ചിത്രത്തിനു ഗാനങ്ങളൊരുക്കിയ ഓ എന്‍ വി കുറുപ്പും എം ജയചന്ദ്രനും ചിത്രത്തിനു ചേരുന്ന ഗാനങ്ങളൊരുക്കിയതില്‍ “ പാട്ടില്‍ ഈ പാട്ടില്‍...” എന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ചതാകുന്നു. എം ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം പക്ഷേ, പലപ്പോഴും സംഭാഷണങ്ങളെ വിഴുങ്ങുന്ന മുഴക്കങ്ങളാകുന്നു. നിശബ്ദത സംഗീതമാകേണ്ട പല സന്ദര്‍ഭങ്ങളിലും ജയചന്ദ്രന് പക്ഷെ വെറുതെയിരിക്കുന്നില്ല.
മുന്‍പ് പറഞ്ഞപോലെ മലയാള സിനിമയിലെ കോമാളി സിനിമകള്‍ക്കിടയില്‍ ‘പ്രണയം’ ഒരു നല്ലതോ ഭേദപ്പെട്ടതോ ആയ സിനിമയാണ്. പക്ഷെ ‘പ്രണയ‘ത്തിനോട് ചേര്‍ത്തു വെക്കാന്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ വേണമെന്നു മാത്രം. മലയാളത്തിന്റെ ‘അടുത്ത പത്മരാജന്‘ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ബ്ലെസ്സിക്ക് ലഭിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറമുള്ള സൂക്ഷ വായനകള്‍ / നിരൂപണങ്ങള്‍ വേണം ബ്ലെസ്സിയുടെ ചിത്രങ്ങള്‍ക്ക് എന്നാണെന്റെ പക്ഷം. കാരണം, ഇപ്പോഴും തിരക്കഥയിലുടനീളം സാരോപദേശങ്ങള്‍ എഴുതിവെക്കുന്ന, പഴഞ്ചന്‍ ചിന്താധാരകള്‍ പേറുന്ന ഒട്ടനവധി കാഴ്ചപ്പാടുകള്‍ ഈ പത്മരാജന് ശിഷ്യനില്‍ കാണാം. പുരോഗമനത്തിന്റെ കാഴ്ചപ്പാടുകള്‍ പതിയാത്തതോ പുതിയ മാറ്റത്തിന്റെ സൂചനകള്‍ തരാത്തതോ ആയ കലാ സൃഷ്ടികള്‍ പിന് കാലത്ത് ‘ക്ലാസ്സിക്’ എന്നറിയപ്പെടുന്നത് കലയോടു ചെയ്യുന്ന നീതികേടാണ്, വികലമായ കാഴ്ചയാണ്.

12 comments:
2011 ലെ ഓണചിത്രങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ ബ്ലെസ്സിയുടെ ‘പ്രണയം’ എന്ന ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പ്.
അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.
സസ്നേഹം-
അവിടുന്നും ഇവിടുന്നും ഒക്കെ പ്രണയത്തിനേപ്പറ്റി വായിച്ച് ആകെപ്പാടെ മന്ദിപ്പ് അടിച്ചിരിക്കുകയാണ്.വായിച്ച രണ്ട് റിവ്യൂകൾ രണ്ട് എക്സ്ട്രീം എൻഡിലുമാണ്.ആകെ കൺഫ്യൂഷനായി.സെൻസിബിളായി എഴുതിയിട്ടുണ്ട് നാൻസ്.നന്ദി.പലരും മോഹൻ ലാൽ വർഷങ്ങൾക്ക് ശേഷം താരതമ്യേന ഒരു ബെറ്റർ ചിത്രത്തിലഭിനയിക്കുന്നതിന്റെ ആവേശമാകാമെന്ന് തോന്നുന്നു ഒരു പരിധിവരെ ഈ എക്സ്ട്രിമിറ്റിയുടെ കാരണം..
പതിവു കോമാളിക്കളിക്കളില് ഭേദപ്പെട്ടതെന്നു പറയാം. അത്രമാത്രം. മോഹന്‍ലാല്‍ താര രഹിത കഥാപാത്രത്തെ ചെയ്തതും ചില ബന്ധങ്ങളുടെ തീവ്രത തോന്നിക്കുന്ന ചില സീനുകള്‍ അവിടവിടെ ഉള്ളതും പ്ലസ് പോയന്റ്സായി കണക്കാക്കാം. പക്ഷെ, ‘കാഴ്ച’ എന്നൊരു ചിത്രം ചെയ്ത ബ്ലെസ്സിയില്‍ നിന്നും ഈയൊരു ‘പ്രണയം’ ഉണ്ടാവേണ്ടതല്ല. ബ്ലെസ്സിയുടെ ഗ്രാഫ് താഴേക്ക് തന്നെ.
എം ജെയുടെ പിന്നണിസംഗീതം, അമ്പോ, അസഹനീയം തന്നെ! നിശബ്ദത കൊതിക്കുമ്പോൾ കിട്ടുന്നത് ശബ്ദകോലാഹലങ്ങൾ. ഇതിന്റെ പിന്നണിയിൽ ജോൺസൺ മാസ്റ്റർ ഉണ്ടായിരുന്നെങ്കിലെന്നാശിച്ചുപോയി!
ബ്ലെസ്സിയുടെ കാഴ്ചപ്പാടുകള്‍ പിന്തിരിപ്പനെന്ന് തോന്നിപ്പിക്കുന്നതിനു നല്ലൊരു ഉദാഹരണം ബ്ലെസ്സിയുടെതന്നെ ‘കല്‍ക്കട്ട ന്യൂസ്’ എന്ന ദിലീപ് ചിത്രം പരിശോധിച്ചാല്‍ മതി. ചിത്രാന്ത്യത്തില്‍ നായികയെ നായകനു ലഭിക്കുന്നതിനുവേണ്ടി വിവാഹം കഴിഞ്ഞിട്ടും ‘കന്യകാത്വം’ നഷ്ടപ്പെടാത്ത ഒരുവളായി നായികയെ അവതരിപ്പിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസ്സിയുടെ ഗുരു പത്മരാജന് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍' രണ്ടാനച്ഛന് ബലാത്സംഗം ചെയ്തിട്ടും നായികയെ നായകന് സ്വീകരിക്കുന്ന കഥാന്ത്യം ചിത്രീകരിക്കുകയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പത്മരാജ ശിഷ്യനു 'സദാചാരത്തിന്റെ' പുറന്തോട് പൊട്ടിക്കാനായിട്ടില്ല!!
LOL athu valare correctaa paranje
സുഹൃത്തേ...
അതിമനോഹരം ഈ വിലയിരുത്തല്‍! സിനിമയിലേക്ക് പ്രവേശിക്കാതെ ആ വിലയിരുത്തല്‍ ..!! അഭിനന്ദനം! തീര്‍ച്ചയായും ഞാന്‍ യോജിയ്ക്കുന്നു! ബ്ലെസ്സിയെ പ്പോലുള്ള ഒരാള്‍ ഇങ്ങനെ സിനിമ ചെയ്താല്‍പ്പോര! ബ്ലെസ്സിയുടെ ഭ്രമരവും തീരെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍ !എന്താണ് ഭ്രമരത്തില്‍ പ്രേക്ഷകര്‍ക്ക് വിശ്വാസയോഗ്യമായ ഒരു കഥ? Nothing! അതല്ലല്ലോ ഇവിടെ വിഷയം. 'പ്രണയം' ഞാന്‍ കണ്ടില്ല. തീര്‍ച്ചയായും കാണും. ഇനിയും ഇതുപോലുള്ള ആരോഗ്യകരമായ വിലയിരുത്തലുകള്‍ പ്രതീക്ഷിയ്ക്കുന്നു.
നന്ദി. ഒപ്പം ഓണാശംസകളും!
Kasttam...nigalkoke...rajappante "Teja Bhai" polulla padangal kandu congrats cheyyane pattu...Feel shame on u guys....
വളരെക്കാലത്തിനിശേഷം മോഹന്‍ ലാലിന്റെ നല്ലൊരു വേഷം എന്നൊക്കെപ്പറഞ്ഞിട്ട്....ഈ ചിത്രമൊന്നു കാണണമെന്നുണ്ട്....പലയിടത്തും വായിച്ച റിവ്യൂകള്‍ തമ്മില്‍ ആനയും ആടും പോലുള്ള വ്യത്യാസമാണല്ലോ.ഏതാണു വിശ്വസിക്കേണ്ടത്. സത്യത്തില്‍ പൊതുവിലുള്ള അഭിപ്രായം ചിത്രം നല്ലതെന്നോ അതോ ബോറാണെന്നോ...
കാഴ്ച ,തന്മാത്ര ഇതിന്റെ ഏഴയലത്ത് വരില്ല പ്രണയം .സതീഷ് കുറിപ്പിന്റെ ക്യാമറ ഇല്ലായിരുന്നെങ്കില്‍ പ്രണയം എന്താകുമായിരുന്നു .എനുക്കു തോന്നുന്നത് ബ്ലെസി മറ്റൊരു എഴുത്തുകാരനെ ആശ്രയിക്കുന്നതാണ് നല്ലത് എന്നാണ്.
ഓണചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു പ്രണയം. പക്ഷെ ബ്ലെസ്സി നിരാശപ്പെടുത്തി. റിവ്യുവില്‍ പറഞ്ഞപൊലെ ബ്ലെസ്സിയുടെ നിലവാരം താഴേക്കാണെന്നു തൊന്നുന്നു.
പ്രണയം ഒരു സ്യൂഡോ ബുജി പടമാണ്.
സുഹൃത്തുക്കളേ.. പ്രണയം എന്ന ചിത്രം വേറിട്ടൊരു ആങ്കിളില്‍ പ്രണയത്തെ അന്വേഷിക്കുന്ന ഒരു ചിത്രമാണെന്ന് ബ്ലെസ്സി എവിടെയും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് അതിനെ ഒരു കപട ബുദ്ധി ജീവി ചിത്രം എന്നൊക്കെ വിളിക്കുന്നത് ? മൂന്നു വ്യക്തികള്‍ .. അവരുടെ നഷ്ടപ്പെട്ട പ്രണയം.. അതാണ് ഈ കഥയില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രേമിച്ചു നഷ്ടപ്പെട്ടവരുടെ കഥ അതിന്റെ യഥാര്‍ത്ഥ വേദന പകരുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമകള്‍ കുറവാണു. ദേവദാസ് ആണ് മിക്കപ്പോഴും മലയാള സിനിമയിലെ.. അല്ല . ഇന്ത്യന്‍ സിനിമയിലെ തന്നെ നിരാശ കാമുകന്റെ പ്രതീകം. അതില്‍ നിന്നൊക്കെ വിപരീതമായി ജീവിതത്തെ പിന്നെയും പോസിറ്റീവ് ആയി കാണുകയും ഒരിക്കല്‍ നഷ്ടപ്പെട്ട കാമുകിയെ പിന്നീട് കാണുമ്പോള്‍ വികാര പ്രകടനങ്ങള്‍ക്ക് നില്‍ക്കാതെ വീണ്ടും ജീവിതത്തിന്റെ പച്ചപ്പ് തേടുന്ന മൂന്നു പേരെ ഈ ചിത്രത്തില്‍ കാണാന്‍ പറ്റി. അത് കൊണ്ട് തന്നെ ഈ ചിത്രത്തിനെ ഞാന്‍ ബഹുമാനിക്കുന്നു.
ഇത്തരം ലളിതമായ സംഗതികള്‍ കണ്ടു വശംവദനായി വികാര പ്രകടനം നടത്തുകയൊന്നുമല്ല. പക്ഷെ ഒരിക്കലെങ്കിലും ഇത്തരം ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഈ ചിത്രം ഇഷ്ടപ്പെടും. സതി സാവിത്രി സങ്കല്പം കൊണ്ടല്ല കഥാന്ത്യത്തില്‍ ഗ്രേസ് മരിക്കുന്നത്. ഒരിക്കല്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന രണ്ടു പുരുഷന്മാരില് കൂടി ആ സ്നേഹം വീണ്ടും ഒഴുകുന്നു എന്ന് കാണിക്കാനാണ്
http://itsmyblogspace.blogspot.com/2011/09/blog-post_10.html
സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണ്. മറ്റു പല റിവ്യൂകളിലും കണ്ടപോലെ വിക്ടോറിയൻ സദാചാരമൂല്യങ്ങളെ പ്രഘോഷിക്കുന്നതും. പക്ഷേ മലയാള സിനിമയിൽ വൃദ്ധരുടെ ചെയ്തികൾ കൊണ്ട് നിറഞ്ഞ സ്പേയ്സ് നിർമ്മിച്ചെടുത്തു എന്ന പുതുമ ഉണ്ട്. പ്രേക്ഷകർ മന്ദബുദ്ധികളാണെന്നും ഒരു കാര്യം പറഞ്ഞൊപ്പിക്കാൻ പലതവണ ആവർത്തിച്ചുറപ്പിച്ച് ബോറടിപ്പിക്കണമെന്നുമാണ് സംവിധായകന്റെ തീരുമാനം.
ഭർത്താവല്ലാത്തവനെ ആലിംഗനം ചെയ്താൽ അത് ആദ്യഭർത്താവും പൂർവ്വകാമുകനും ആയിരുന്നാൽ പോlലും, മരണമാണ് സ്ത്രീയ്ക്ക് വിധിയ്ക്കപ്പെടുന്നത്. അതും പഴയനിയമത്തിലെ ദൈവത്തിന്റെ ശിക്ഷയെന്നപോലെ ഇടിമിന്നലോടെയാണ് വരുന്നത്. പ്രണയം വിവാഹത്തോടെ പൊട്ടുന്ന കുമിളയാണെന്ന് പുതിയ തലമുറ പ്രഖ്യാപിക്കുന്നുമുണ്ട്. അങ്ങനെയല്ലെന്ന് സിനിമ തെളിയിക്കാനും മെനക്കെടുന്നില്ല. ക്രിസ്ത്യാനിപ്പെണ്ണ് ക്രിസ്ത്യാനിയുടെ കൂടെ അപ്പച്ചൻ നിശ്ചയിച്ച കല്യാണത്തിൽ ഒതുങ്ങിക്കൂടി ബലമായി ഭർത്താവിനെ സ്നേഹിച്ച് കഴിഞ്ഞോണം. I am your man എന്ന് ആവർത്തിച്ച് പറഞ്ഞുറപ്പിക്കും ഭർത്താവ്. പിന്നെ വഴിവിട്ടാൽ ശിക്ഷയും കിട്ടും.
അച്യുത മേനോന്റെ വില്ലത്തരങ്ങളാണ് കഥാഗതി നിയന്ത്രിക്കുന്നത്. അയാളുടെ വാശി. വക്കീലുമായുള്ള ചില കളികളിൽ അയാൾ ഭാര്യയെ ജയിക്കുന്നു. ഗ്രേസിയുടെ അപ്പച്ചൻ ഇത് ചൂഷണം ചെയ്യുന്നതിൽ അയാളും പങ്ക് ചേരുന്നു. മകനോട് കള്ളം പറഞ്ഞ് അവനെയും വഴി തെറ്റിയ്ക്കുന്നു. പക്ഷേ അച്യുത മേനോനു ശിക്ഷയൊന്നുമില്ല. ജീവിതത്തിൽ അയാൾക്ക് ഒരു നഷ്ടബോധവും അത്ര തോന്നിയിട്ടുമില്ല എന്ന് അയാൾ ഗ്രേസിയോട് തുറന്ന് പറയുന്നുമുണ്ട്. മകനോട് ഏറ്റു പറഞ്ഞ് മാപ്പു ചോദിയ്ക്കുന്നുണ്ടോ എന്ന് സിനിമാ വ്യ്കതമാക്കാതിരിക്കുകയാണ്. ആ ഭാഗം ഒരു ഫോൺ വിളിയിൽ ഒതുക്കി പ്രേക്ഷകനെ അറിയിക്കാതിരിക്കുകയാണ്.
പ്രണയത്തെ ഉദാത്തീകരിക്കാൻ എന്ന നാട്യത്തിൽ എടുത്ത സിനിമ അതിനു നേർ വിപരീതം പ്രസ്താവിക്കുന്നു.
Post a Comment