![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7Vd5Vp-8XGwIUBp_fgKdT0-c3voV-009HsYwVqcoWs9Dnsi81HipXrkIa-X2lxfWsWXEC9TfW8Z3zXxAAvcjrzZjfF43aRKitIST5d75LoWObVvQCvYPNB4AeQxIJE9KoaAMWvCLpR-A/s400/salt+%2526+1.jpg)
ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.
“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില് മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.
സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.
പ്ലോട്ട് : വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര് അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കഥാസാരം : - സിനിമയുടെ കഥാസാരം വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജ് ക്ലിക് ചെയ്യുക
പാരലല്‍ ട്രാക്കുകളോ അവിശ്വസനീയമായ ട്വിസ്റ്റുകളോ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളോ സംഘട്ടനങ്ങളോ ഹീറോയിസമോ അങ്ങിനെ യാതൊന്നുമില്ലാതെ കഥയെ അതി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പ്രണയവും, സൌഹൃദവും ബന്ധങ്ങളുമെല്ലാം നേര്‍ചിത്രങ്ങളായി വരച്ചു ചേര്‍ക്കപ്പെട്ട ഈ “ഭക്ഷണ ചിത്ര“ത്തിന്റെ തിരക്കഥ ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ എന്നിവരുടേതാണ്. ഭക്ഷണപ്രിയനായ ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്താന് തക്കരീതിയില്‍ തിരക്കഥയും സംഭാഷണവുമൊരുക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറ സുഖമുള്ളൊരു അനുഭവമാകുന്നു. ഓരോ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ നല്കിയ സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ടതാണ്. ബിജിബാലിന്റെ സംഗീതം, സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തിനെ മികച്ചൊരു ദൃശ്യ-ശ്രാവ്യ വിരുന്നാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടൂണ്ട്. പ്രേക്ഷകനെ സിനിമ കാണിക്കാന്‍ പ്രേരിപ്പിക്കുന്ന സുന്ദരങ്ങളായ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന് ഡിസൈന്‍ ടീം (പപ്പായ മീഡിയ) ഒരുക്കിയത്. റഫീക് അഹമ്മദും, സന്തോഷ് വര്‍മ്മയും എഴുതിയ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്നതു തന്നെയാണ്. (സിനിമയുടെ അവസാനം ‘അവിയല്‍’ ബാന്റിന്റെ ആനക്കള്ളന്‍ എന്നൊരു ഗാനദൃശ്യം കൂടിയുണ്ട്)
പ്രത്യേകതകളായി തോന്നിയത് :-
പ്രധാന കഥാപാത്രങ്ങളായി താരതമ്യേന ചെറിയ താരങ്ങള്‍. അവരുടെ ആത്മാര്‍ത്ഥമായ പെര്‍ഫോര്‍മന്‍സ്. മറ്റു കഥാപാത്രങ്ങളായി പുതുമുഖങ്ങളും, സിനിമയില്‍ അത്ര പരിചയമില്ലാത്തവരും. അതൊകൊണ്ട് സിനിമക്കിണങ്ങുന്ന കഥാപാത്രങ്ങളെ മാത്രമായി കണ്ട് സിനിമ ആസ്വദിക്കാനാവുന്നുണ്ട്. (ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലി എന്നിവര്‍ മികച്ചു നിന്നു)
ബാബുരാജ് എന്ന ‘എന്നും ഇടി കൊള്ളൂന്ന വില്ലന്റെ’ അപാരമായ പെര്‍ഫോര്‍മന്‍സ്. ഇതുവരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിരുദ്ധവുമായ കഥാപാത്രം, നിഷ്കളങ്കനും പാവത്താനുമായ പാചകക്കാരന് ബാബു, സിനിമയുടെ ഒരുപാടിടങ്ങളില്‍ പ്രേക്ഷകരുടെ കയ്യടി നേടി.
വില്ലന്റെ സഹചാരിണിയാവുന്ന (ദുഷ്ട) സ്ത്രീ കഥാപാത്രം വല്ലപ്പോഴും മദ്യം കഴിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നായിക മദ്യപിക്കുന്നത് /ബിയര്‍ കഴിക്കുന്നത് മലയാള സിനിമയില്‍ ദര്‍ശിച്ചിട്ടില്ല.(ഓര്‍മ്മയിലില്ല) ഇതിലെ നഗരത്തില്‍ താമസിക്കുന്ന നായികമാരും മറ്റൊരു സ്ത്രീ കഥാപാത്രവും ബിയര്‍ കഴിച്ചിരിക്കുന്ന അല്പം സുദീര്‍ഘമായൊരു സീന്‍ ഉണ്ട്. (അതൊട്ടും മോശവുമായിട്ടില്ല)
ലളിതമായ കഥ, അമാനുഷികമല്ലെന്നു മാത്രമല്ല, രസകരവും സ്വഭാവികവുമായ സംഭാഷണങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും ജീവിതവുമായി നല്ല ബന്ധമുണ്ട്. കണ്ടു മറന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കയറി വരുന്നില്ല എന്ന ആശ്വാസവും.
എന്റര്ടെയ്നര് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു സദ്യയാണ്. പഴയ ഗാനങ്ങളും മലയാളിയുടെ രുചിശീലങ്ങളും ഇന്നുമൊരു ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന ഏതൊരു മലയാളിയുടേയും മുന്‍പിലേക്ക് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥരായ സഹ പ്രവര്‍ത്തകരും കൂടി കൃത്യമായ രുചിയിലും പാകത്തിലും ഒരുക്കിത്തന്ന നല്ലൊരു കാഴ്ച - ശ്രാവ്യ വിരുന്നാണ് സോള്‍ട്ട് & പെപ്പര്‍.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNiR5P27Wr7ME1uDF_swHrhubp8CmymtiA90yXQ0ZOtGr65tLV9LaRbWT6II4IHkeRHbMwUSwD6OTogRM4IDNcB2Vt_gzBfIY_1wBucmR46ZYtPhAD_e2OUmdmB5PK186LfPOF_kEXdMg/s400/salt+%2526+2.jpg)
“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില് മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.
സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.
പ്ലോട്ട് : വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര് അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കഥാസാരം : - സിനിമയുടെ കഥാസാരം വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജ് ക്ലിക് ചെയ്യുക
പാരലല്‍ ട്രാക്കുകളോ അവിശ്വസനീയമായ ട്വിസ്റ്റുകളോ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളോ സംഘട്ടനങ്ങളോ ഹീറോയിസമോ അങ്ങിനെ യാതൊന്നുമില്ലാതെ കഥയെ അതി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പ്രണയവും, സൌഹൃദവും ബന്ധങ്ങളുമെല്ലാം നേര്‍ചിത്രങ്ങളായി വരച്ചു ചേര്‍ക്കപ്പെട്ട ഈ “ഭക്ഷണ ചിത്ര“ത്തിന്റെ തിരക്കഥ ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ എന്നിവരുടേതാണ്. ഭക്ഷണപ്രിയനായ ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്താന് തക്കരീതിയില്‍ തിരക്കഥയും സംഭാഷണവുമൊരുക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറ സുഖമുള്ളൊരു അനുഭവമാകുന്നു. ഓരോ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ നല്കിയ സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ടതാണ്. ബിജിബാലിന്റെ സംഗീതം, സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തിനെ മികച്ചൊരു ദൃശ്യ-ശ്രാവ്യ വിരുന്നാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടൂണ്ട്. പ്രേക്ഷകനെ സിനിമ കാണിക്കാന്‍ പ്രേരിപ്പിക്കുന്ന സുന്ദരങ്ങളായ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന് ഡിസൈന്‍ ടീം (പപ്പായ മീഡിയ) ഒരുക്കിയത്. റഫീക് അഹമ്മദും, സന്തോഷ് വര്‍മ്മയും എഴുതിയ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്നതു തന്നെയാണ്. (സിനിമയുടെ അവസാനം ‘അവിയല്‍’ ബാന്റിന്റെ ആനക്കള്ളന്‍ എന്നൊരു ഗാനദൃശ്യം കൂടിയുണ്ട്)
പ്രത്യേകതകളായി തോന്നിയത് :-
പ്രധാന കഥാപാത്രങ്ങളായി താരതമ്യേന ചെറിയ താരങ്ങള്‍. അവരുടെ ആത്മാര്‍ത്ഥമായ പെര്‍ഫോര്‍മന്‍സ്. മറ്റു കഥാപാത്രങ്ങളായി പുതുമുഖങ്ങളും, സിനിമയില്‍ അത്ര പരിചയമില്ലാത്തവരും. അതൊകൊണ്ട് സിനിമക്കിണങ്ങുന്ന കഥാപാത്രങ്ങളെ മാത്രമായി കണ്ട് സിനിമ ആസ്വദിക്കാനാവുന്നുണ്ട്. (ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലി എന്നിവര്‍ മികച്ചു നിന്നു)
ബാബുരാജ് എന്ന ‘എന്നും ഇടി കൊള്ളൂന്ന വില്ലന്റെ’ അപാരമായ പെര്‍ഫോര്‍മന്‍സ്. ഇതുവരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിരുദ്ധവുമായ കഥാപാത്രം, നിഷ്കളങ്കനും പാവത്താനുമായ പാചകക്കാരന് ബാബു, സിനിമയുടെ ഒരുപാടിടങ്ങളില്‍ പ്രേക്ഷകരുടെ കയ്യടി നേടി.
വില്ലന്റെ സഹചാരിണിയാവുന്ന (ദുഷ്ട) സ്ത്രീ കഥാപാത്രം വല്ലപ്പോഴും മദ്യം കഴിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നായിക മദ്യപിക്കുന്നത് /ബിയര്‍ കഴിക്കുന്നത് മലയാള സിനിമയില്‍ ദര്‍ശിച്ചിട്ടില്ല.(ഓര്മ്മയിലി
ലളിതമായ കഥ, അമാനുഷികമല്ലെന്നു മാത്രമല്ല, രസകരവും സ്വഭാവികവുമായ സംഭാഷണങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും ജീവിതവുമായി നല്ല ബന്ധമുണ്ട്. കണ്ടു മറന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കയറി വരുന്നില്ല എന്ന ആശ്വാസവും.
എന്റര്ടെയ്നര് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു സദ്യയാണ്. പഴയ ഗാനങ്ങളും മലയാളിയുടെ രുചിശീലങ്ങളും ഇന്നുമൊരു ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന ഏതൊരു മലയാളിയുടേയും മുന്‍പിലേക്ക് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥരായ സഹ പ്രവര്‍ത്തകരും കൂടി കൃത്യമായ രുചിയിലും പാകത്തിലും ഒരുക്കിത്തന്ന നല്ലൊരു കാഴ്ച - ശ്രാവ്യ വിരുന്നാണ് സോള്‍ട്ട് & പെപ്പര്‍.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNiR5P27Wr7ME1uDF_swHrhubp8CmymtiA90yXQ0ZOtGr65tLV9LaRbWT6II4IHkeRHbMwUSwD6OTogRM4IDNcB2Vt_gzBfIY_1wBucmR46ZYtPhAD_e2OUmdmB5PK186LfPOF_kEXdMg/s400/salt+%2526+2.jpg)
19 comments:
എന്റര്ടെയ്നര് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു സദ്യയാണ്. പഴയ ഗാനങ്ങളും മലയാളിയുടെ രുചിശീലങ്ങളും ഇന്നുമൊരു ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന ഏതൊരു മലയാളിയുടേയും മുന്‍പിലേക്ക് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥരായ സഹ പ്രവര്‍ത്തകരും കൂടി കൃത്യമായ രുചിയിലും പാകത്തിലും ഒരുക്കിത്തന്ന നല്ലൊരു കാഴ്ച - ശ്രാവ്യ വിരുന്നാണ് സോള്‍ട്ട് & പെപ്പര്‍.
പടം ഇന്നലെ കണ്ടു. തകര്‍പ്പന്‍.
ഫണ്ണി, സ്റ്റൈലിഷ്, രസികന്‍ എന്റര്ടൈയ്നര്! :) :)
പടം തീര്‍ച്ചയായും കാണും! കാലങ്ങള്‍ക്ക് ശേഷം നല്ലൊരു മലയാള സിനിമ വന്നതല്ലേ :)
kanan pova
രസകരവും രുചികരവുമായൊരു സിനിമ.:) ഈയടുത്തുവന്ന സിനിമകളില്‍ നല്ല വിനോദ സിനിമ.ക്ലീഷേകളെ നിരാകരിക്കുന്നു എന്നൊരു പോസറ്റീവ് കൂടിയുണ്ട്.
ഗ്രേറ്റ് റിവ്യൂ. നല്ല ശൈലി.
റിവ്യു ഇഷ്ടമായി.
NANZ ന്റെ റിവ്യൂകൾ എല്ലാം വായിക്കാറുണ്ട്.
മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഇപ്പോഴുള്ളതുപോലെയുള്ള കൺസിസ്റ്റൻസി കൂടി 'റിവ്യൂ പോസ്റ്റിങ്ങിൽ' നിലനിർത്താനാവട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ, റിവ്യൂ പേജിൽ നിന്ന് ചലച്ചിത്രത്തിലെ ഗാനങ്ങളും മറ്റ് പൂർണ്ണവിവരങ്ങളും ഉൾക്കൊള്ളുന്ന M3DB പേജിലേക്ക് ലിങ്ക് ചെയ്യുന്നത് പോസ്റ്റിനു തീർച്ചയായും ഒരു പൂർണ്ണത നൽകുന്നുണ്ട്.
ഈ പടത്തെപറ്റി നല്ല അഭിപ്രായം വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. തീയറ്ററിൽ പോയി കാണാൻ വേണ്ടിയുള്ള അടുത്തപടം ‘സോൾട്ട് & പെപ്പർ’ തന്നെ എന്ന് തീർച്ചപ്പെടുത്തി. :) പക്ഷെ, ഇവിടെ ഷാർജ്ജയിൽ ഇതുവരെ വന്നിട്ടില്ല. വന്നാൽ കാണും. നന്ദി.
-Abhilash
NanZ .. Thank you for a good review.
പൊതുവെ ഇവിടെ ആരെങ്കിലും ഒരു ചിത്രം Entertainer ആണെന്ന് പറഞ്ഞാൽ എനിക്ക് ഭയമാണ്. കാരണം തലച്ചോറുമായുള്ള ബന്ധം വിശ്ചേദിച്ചാൽ മാത്രമെ അത്തരം സിനിമകൾ കാണാൻ കഴിയൂ എന്നത് തന്നെ. സാൾട്ട് ആന്റ് പെപ്പർ കാണാൻ പോകുന്നവർക്ക് ധൈര്യമായി തലച്ചോറ് കൂടെക്കൊണ്ടുപോകാം :-)
Good review, Nanz! Thankz!
sariyanu... nalla movie..
nalla padangal janam kaanenda ennu vitharanakkaro theatre udamakalo theerumaanichitundo ennu samshayam. Release kazhinju ithrem divasamayitum Palakkad innanu release aavunne.. Kashtam..China Town ethand 50 divasam odiya sthalama pinne paranjittum kaaryamilla..
നല്ല വാര്‍ത്ത!
സോൾട്ട് & പെപ്പർ ഇന്നലെ രാത്രി കണ്ടു.
ഇഷ്ടപ്പെട്ടു. ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമ. :)
പിന്നെ, സ്വാഭാവിക നർമ്മം, ഭക്ഷണത്തെയും ഭക്ഷണപ്രിയരേയും പ്രമേയമാക്കിയ ചിത്രം എന്നതൊക്കെ പ്രത്യേകതകളായി തോന്നി. വില്ലൻ വേഷങ്ങളിൽ തിളങ്ങാറുള്ള ബാബുരാജ് എന്ന നടന്റെ പുതിയ വേഷവും അഭിനയവും കൗതുകമുണർത്തുന്നവയും രസിപ്പിക്കുന്നവയും ആയിരുന്നു. ആസിഫിന്റെയും ലാലിന്റെയും അടക്കം എല്ലാ കഥാപാത്രങ്ങളും മോശമില്ലാതെ പർഫോം ചെയ്തു. അർച്ചനാ കവിയുടെ അഥിതി വേഷത്തിനു പോലും കഥാഗതിയിൽ മാറ്റം വരുത്താനായി.
ഇഴഞ്ഞുനീങ്ങാതെ..., ബോറടിക്കാതെ കാണാൻ പറ്റിയ ഒരു നേച്വറൽ ഫൺ മൂവിയാണിത് എന്നത് തന്നെയാണ് ഇതിന്റെ ഒരു ഹൈലറ്റ് :)
അത് പറഞ്ഞപ്പോഴാ ഓർത്തത്... ഇതുപോലെ ഒരു ഡയലോഗ് സിനിമയിലുണ്ട്,.,, എന്നെ ചിരിപ്പിച്ച ഡയലോഗുകളിൽ ഒന്ന്! അതായത്, ലാൽ പെണ്ണുകാണാൻ പോയപ്പോൾ ചായയുമായി വന്ന പെണ്ണിനോട് ബ്രോക്കർ പറയുന്ന ഡയലോഗ് :
“അമ്മായിയമ്മ ഇല്ല.... അതാണ് ഇതിന്റെ ഒരു ഹൈലറ്റ്...!!!”
:)
It was yummy overall (concept, execution both). One could smell the freshness. I'd have rated it a great film if it avoided:
1. The repeated laments about a woman's life being incomplete without a man,
2. The scene where the husband lifts the burqa and says "shubanallah" (I found the first burqa scene funny), and
3. The song scene in the second half -- it was plain boring to me.
I'd still rate it the best Malayalam film to have come out this year. Above Adaminte Makan Abu and Traffic.
(My friend Rajeev later told me the first Burkha sequence in this film was 'inspired' from Marai Porul, a Tamil short film by Pon. Sudha.)
പെണ്ണുകാണാന്‍ ചെന്ന്,ഉണ്ണിയപ്പം കഴിച്ച്,അതുണ്ടാക്കിയ പൊണ്ണനോട് ‘കൂടെ പോരുന്നോ’എന്ന് ക്ഷണിച്ച് ,മടങ്ങുമ്പോള്‍ -അന്തം വിട്ട് ആര്‍ത്തിയോടെ നിന്ന പെണ്ണിന്റെ കണ്ണീരിലും നര്‍മ്മമധുരം ചേര്‍ത്ത രസികത്വത്തെ നമിക്കുന്നേന്‍, ഇരുന്ന് കണ്ട സീറ്റിനേയും കൊട്ടകയേയും തൊഴുന്നേന്‍.ടിക്കറ്റ് തന്ന ചേട്ടനേയും കുമ്പിടുന്നേന്‍.ഓടട്ടേ...........മാറ്റിനി കാണാന്‍ അങ്ങേപ്പുറത്തേയ്ക്ക്....
അഭിലാഷങ്ങളുടെ കമന്റ് ആണ് ഈ പോസ്റ്റിന്റെ ഒരു ഹൈലറ്റ്!! ;)
അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തിയ എല്ലാവര്ക്കും നന്ദി.
ee cinema adipoli cienam aanu, naan athu kandu
മലയാളത്തിൽ വേണംന്ന് വച്ചാ നല്ല സിനിമകൾ എടുക്കാം..നല്ല സിനിമ ...ഏറെക്കാലത്തിനു ശേഷം നല്ല ഒരു ചിത്രംകണ്ടതിന്റെ സംത്യപ്തി...നാട്ടിലായിരുന്നെങ്കിൽ തിയറ്ററിൽ തന്നെ പോയി കാണുമായിരുന്നു..
good movie..and good songs, lyrics too.. an overall good package
Post a Comment