മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Monday, July 25, 2011

മലയാള സിനിമ 2011 -പിന്നിട്ട ഏഴു മാസങ്ങള്‍

2011ലെ കഴിഞ്ഞ ഏഴുമാസത്തെ കണക്കെടുപ്പ് പരിശോധിച്ചാല്‍ മലയാള സിനിമ ഏറിയ പങ്കും പുതുമകളിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നുവെന്ന് പറയാം. പഴയ പ്രതാപകാലം അയവിറക്കിയിരിക്കുന്ന താരപ്രതിഭകളും സാങ്കേതികപ്രതിഭകളുമൊക്കെ സിനിമാത്തറവാടിന്റെ ഉമ്മറപ്പടിയില്‍ നാലുകൂട്ടി മുറുക്കി ഗതകാലസ്മരണകള്‍ അയവിറക്കിയിരിക്കുമ്പോള്‍ പുതിയ തലമുറ പഴയ പ്രതാപത്തിന്റെ ക്ലാവു പിടിച്ച അരണ്ട നിലവറയിലെ മുഷിഞ്ഞ പൌരാണിക വേഷങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വെച്ചുപിടിക്കുന്നത് കാണാം. തീര്‍ച്ചയായും ആശാവഹവമായ ഈ മാറ്റങ്ങള്‍ക്കിടയിലും പുതിയ തലമുറയെ പാരമ്പര്യത്തിന്റെ അളിഞ്ഞ അടുക്കളിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരുടെ വിജയിക്കാത്ത ശ്രമങ്ങളുമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് പ്രേക്ഷകനും, പുതിയ തലമുറ കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം മാറ്റങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് പുതിയ പാത വെട്ടിത്തെളിക്കുമെന്നതില്‍.

ഈ ആർട്ടിക്കിൾ പൂർണ്ണമായും ഡാറ്റാബേസിന്റെ റെഫറൻസോടെ ഇവിടെ വായിക്കുക.


4 comments:

NANZ said...

മലയാള സിനിമ 2011 ന്റെ ആദ്യ പകുതി വിലയിരുത്തുന്ന ലേഖനം. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.

thahseen said...

നല്ല റിവ്യൂ .. കലാ മൂല്യമുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ! സിനിമാ വിഗ്രഹങ്ങള്‍ ഉടയട്ടെ ...

G. Nisikanth (നിശി) said...

Valare nalla review.... malayala cinema yude pokku engottaanennu manassilaakkaan ithu valare sahaayakamaanu... thganks nanzzz

nisi

Aravind MI said...

കുടുതല്‍ ഒന്നും പായാന്‍ ഇല്ല...വളരെ വളരെ നല്ല റിവ്യൂ