അന്തരിച്ച ചലചിത്രകാരന് പവിത്രന് സംവിധാനം ചെയ്ത ‘ഉപ്പ്‘ എന്ന സിനിമയില്‍ അഭിനയിച്ചും അതിനു മുന്‍പും ശേഷവും കെ ആര് മോഹനന് സംവിധാനം ചെയ്ത ‘ അശ്വത്വാമാവ്, സ്വരൂപം, പുരുഷാര്‍ത്ഥം’ എന്നീ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും പി ടി കുഞ്ഞുമുഹമ്മദ് എന്ന ചലചിത്രകാരന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയിലെ പ്രവര്‍ത്തകനാണ്. 1993ലെ മഗ് രിബ്, 98ല്‍ ഗര്‍ഷോം, 2007ല്‍ പരദേശി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പലതും കരസ്ഥമാക്കുകയും ചെയ്തു.
സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വ്വോപരി രാജ്യസ്നേഹിയുമായിരുന്ന ശ്രീ മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബിന്റെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ക്ക് ചലചിത്രഭാഷ്യം ചമക്കുന്നതാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ ‘വീരപുത്രന്’ പക്ഷെ ഒരു ചരിത്ര പുരുഷന്റെ രാഷ്ട്രീയ - മത വിശ്വാസ ജീവിതവും സാമൂഹ്യ ജീവിതവുമൊക്കെ ചലചിത്രത്തിന്റെ ആഖ്യാന രൂപത്തിലേക്കെത്തിയപ്പോള്‍ വ്യക്തി ജീവിതത്തില്‍ സാഹിബ് അനുഭവിച്ച സഹനങ്ങളും വേദനകളും, രാജ്യസ്നേഹി എന്ന നിലയിലും സത്യവിശ്വാസി എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന കര്‍ക്കശ നിലപാടുകളും സത്യസന്ധതയും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകളും മറ്റും പുനരാവിഷ്കരിക്കുന്നതിലും പി ടി കുഞ്ഞുമുഹമ്മദ് വളരെയധികം പരാജയപ്പെട്ടു. സ്ക്കൂള് നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗാവിഷ്കാരവും മറ്റും ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ നിന്നും വീരപുത്രനെ നിലവാരത്തകര്‍ച്ചയിലേക്കെത്തിച്ചു.
പ്ലോട്ട് : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പ്രധാനമായും പറയുന്നത്. വിവാഹ ജീവിതവും സ്വകാര്യ ദു:ഖങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് പൊതുവില്‍ ഈ സിനിമ പ്രതിപാദിക്കുന്നത്.
കഥാസാരവും മുഴുവന്‍ വിശദാംശങ്ങളും വായിക്കുന്നതിനു എം3ഡിബിയുടേ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക.
എന്‍ പി മുഹമ്മദിന്റെ കഥയാണ് ഈ സിനിമയുടേ തിരക്കഥക്ക് നിദാനം. ഒപ്പം സാഹിബിനെക്കുറിച്ചുള്ള കവികളുടേയും ചരിത്രകാരന്മാരുടേയും കുറിപ്പുകളും. സാഹിബിന്റെ ജീവചരിത്രം ഒന്നാകെ കാണിക്കുന്നതിനു പകരം 21 വയസ്സുമുതല്‍ അന്ത്യം വരെയുള്ള കാലഘട്ടത്തില്‍ സാഹിബിന്റെ രാഷ്ട്രീയ - സ്വകാര്യ അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. സാഹിബിന്റെ വിവാഹവും അനന്തര സംഭവങ്ങളുമെല്ലാം പക്ഷെ, ഒരു പൈങ്കിളി സിനിമയുടേ നിലവാരത്തിലുള്ളതായി എന്നതാണ് സങ്കടകരം. സാഹിബിന്റെ പത്നിയുമായുള്ള ശൃംഗാര രംഗങ്ങള്‍, അവരുടേ കുളി എന്നിവയൊക്കെ ഉത്തരേന്ത്യന്‍ നടി റിമാ സെന്നിന്റെ ശരീര പ്രദര്‍ശനം മാത്രമായി ചുരുങ്ങി. പല കാലഘട്ടങ്ങളില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ വ്യക്തമായും കൃത്യമായും കോര്ത്തിണക്കാത്തത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. (ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനുശേഷം കാണിക്കുന്ന പല സീനുകളിലും സാഹിബും മറ്റു പോരാളികളും ഒരല്പം പോലും ശാരീരിക ക്ഷീണമോ ക്ഷതമോ ഇല്ലാതെ പൂര്‍ണ്ണാരോഗ്യവന്മാരായി കാണുന്നുണ്ട്) സാഹിബിന്റെ ജീവിത ആഖ്യാനത്തിലേക്കെത്തുവാന് ചിത്രാദ്യവും അന്ത്യവും കൂട്ടിച്ചേര്‍ത്ത സര്‍വ്വകലാശാലയും അതിന്റെ ചരിത്രാന്വേഷകനും പഠിതാക്കാളുമൊക്കെ ഏച്ചുകെട്ടലായി. സ്വാഭാവികമായും ഏച്ചുകെട്ടിയത് മുഴച്ചിരിക്കുമല്ലോ. ചിത്രാന്ത്യത്തെ ഒരു ആക്ഷന്‍ സിനിമയുടേ മട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചതും (സാഹിബിനെ കൊല്ലാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് വാദിയായ ഒടയത്തിലി (നിഷാന്ത് സാഗര്‍) ന്റെ ശ്രമങ്ങളും ചിത്രീകരണവും ഒരു കച്ചവട ഫോര്‍മുല സിനിമയുടെ ചതുരവടിവില്‍ ചേര്‍ത്തുമടക്കിയ രംഗങ്ങളായി എന്നത് ചരിത്രസിനിമ എന്ന് അവകാശപ്പെടുന്ന ‘വീരപുത്രന്റെ‘ തികഞ്ഞ പോരായ്മയാണ്.
പ്രധാന വേഷം ചെയ്ത നരേന് സാഹിബാകുന്നതിനു പകരം പലപ്പോഴും നരേന് ആയിത്തന്നെ നിലകൊള്ളൂന്നു എന്നത് സംവിധായകന്റെ മിസ് കാസ്റ്റിങ്ങിനു ഉദാഹരണമാണ് (ആദ്യം പൃഥീരാജിനു വേണ്ടി തയ്യാറാക്കിയ ഈ വേഷം പിന്നീട് എന്തോ കാരണങ്ങളാല്‍ നരേന് കൈവന്നു എന്ന് കേട്ടിരുന്നു, അതുപോലെ ചിത്രത്തിന്റെ തുടക്കത്തിലും അവസാനത്തിലും മാത്രം പ്രത്യക്ഷപ്പെടുന്ന ശരത് കുമാറീന്റെ ചരിത്രാന്വേഷകന് മോഹന്‍ലാലിനു നീക്കി വെച്ച കഥാപാത്രമാണെങ്കിലും അദ്ദേഹം നിരസിച്ചു എന്നും) മലയാള സിനിമയിലേയും ചാനല്‍ - മിമിക്രി രംഗത്തേയും പല താരങ്ങളും നടീ നടന്മാരും അണി നിരന്ന ഈ ചിത്രത്തില്‍ പക്ഷെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പക്വമായ അഭിനയം കാഴ്ചവെച്ചത് (പക്ഷെ വളരെ മോശം എന്നു വിളിക്കാവുന്ന നിലവാര തകര്‍ച്ച ഉണ്ടായിട്ടില്ല എന്നത് എടുത്ത് പറയണം) മൊയ്തു മൌലവിയായി വരുന്ന നടന് സിദ്ദിഖ്, പലപ്പോഴും സ്വാഭവികവും ഉജ്ജ്വലവുമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. കലാഭവന്‍ നവാസിന്റെ മമ്മത്ത്, വത്സലാമേനോന്റെ വൃദ്ധ എന്നിവരൊക്കെ നന്നായിട്ടുണ്ട്.
ഇത്തരത്തിലുള്ള സദുദ്ദേശ-ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന എം ജെ രാധാകൃഷ്ണന് തന്നെയാണ് വീരപുത്രന്റേയും ഛായാഗ്രാഹകന്‍. പരിമിതമായ നിര്‍മ്മാണ ചിലവുള്ള ഈ ചിത്രത്തിനു വേണ്ടി തെറ്റല്ലാത്തവിധം തന്റെ ക്യാമറ ചലിപ്പിക്കാന്‍ രാധാകൃഷ്ണനായിട്ടുണ്ട്. രാത്രി രംഗങ്ങളില്‍ (സാഹിബും സംഘവും കാളവണ്ടിയില്‍ സഞ്ചരിക്കുന്ന ഗാനരംഗം) ഭംഗിയായ വെളിച്ചവിന്യാസത്താല് ഫ്രെയിമുകളെ ആകര്‍ഷകമാക്കാനും സാധിച്ചിട്ടുണ്ട്. ബോബന്റെ കലാസംവിധാനം പക്ഷെ പലപ്പോഴും സ്ക്കൂള് നാടകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് സാഹിബ് താമസിക്കുന്നയിടത്തെ തെരുവ്. (ഓരോ സീനിലും ഒരേ ആംഗിളിലുള്ള ആ തെരുവു, സെറ്റിന്റെ പരിമിതിയെ കാണിക്കുന്നുണ്ട്) പഴയ കാലഘട്ടത്തെ പുനരാവിഷ്കരിക്കാനുള്ള ബോബന്റെ ശ്രമം അഭിനന്ദാര്‍ഹമാണ് പക്ഷെ തെരുവില്‍ കൊണ്ടുവെച്ച പോലെ തോന്നിപ്പിക്കുന്ന വിളക്കു കാലുകളും (വിളക്കുകാലുകള്‍ മണ്ണില്‍ കുഴിച്ചിടാതെ പുറത്ത് സ്ഥാപിച്ചിരിക്കുകയാണ്) അതുപോലെ വടക്കേ വീട്ടില്‍ മുഹമ്മദും (അശോകന്) സംഘവും ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കുന്ന അതേ പശ്ചാത്തലത്തില്‍ തന്നെ -മറ്റൊരു സമയത്ത്- ബെല്ലാരി ജയിലുമൊക്കെ സെറ്റിട്ടതും കലാസംവിധായകന്റെ പരാജയമോ സാമ്പത്തിക ഞരുക്കമോ?
റഫീക്ക് അഹമ്മദ്, മോയിൻകുട്ടി വൈദ്യർ, ഇടശ്ശേരി, അംശി നാരായണപിള്ള എന്നിവരുടേ വരികള്‍ക്ക് രമേഷ് നാരയണന്റെ സംഗീതം മനോഹരമായിട്ടുണ്ട്. ശ്രേയാഘോഷാല്‍ പാടിയ “കണ്ണോട് കണ്ണോരം..” കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനമാണ്.
ചരിത്രത്തില്‍ അറിയപ്പെടാതെ പോയ ഒരു സ്വാതന്ത്ര്യ സമരസേനാനിയെ ഈ തലമുറക്ക് മുന്നില്‍ പുനരവതരിപ്പിക്കുന്ന എന്ന ഒരു നല്ലകാര്യത്തിലുപരി, ആ ചരിത്ര വസ്തുതകളെ(കഥയെ) പ്രേക്ഷകര്‍ക്ക് ആസ്വാദകരമായ രീതിയില്‍ ഒഴുക്കോടെ പറഞ്ഞുവെക്കാനും ചരിത്ര കഥാപാത്രങ്ങള്‍ക്ക് തികഞ്ഞ വ്യക്തിത്വം സമ്മാനിക്കുന്നതിലും പരിചയപ്പെടൂത്തുന്നതിലും തിരക്കഥാരചയിതാവ് എന്ന നിലയിലും സംവിധാകയന് എന്ന നിലയിലും പി ടി കുഞ്ഞുമുഹമ്മദ് വീരപുത്രനില്‍ പരാജയപ്പെടുന്നു. ഒരുപക്ഷെ മുഹമ്മദ് അബ്ദുള്‍ റഹ്മാന് എന്ന സമര പോരാളിയുടെ രാഷ്ട്രീയ ജീവിതത്തെ ആദ്യമായി അടയാളപ്പെടുത്താനായി എന്നതുമാത്രമാകാം വീരപുത്രന് എന്ന സിനിമയുടേ പ്രസക്തി, ഒരു സിനിമ എന്ന നിലയില്‍ പരാജയപ്പെടൂന്നുണ്ടെങ്കിലും.

7 comments:
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറീച്ചുള്ള ചിത്രമായ ‘വീരപുത്രന്‘ എന്ന സിനിമയെക്കുറീച്ചുള്ള ആസ്വാദനം
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന പി.ടി യുമായുള്ള അഭിമുഖം വായിച്ചപ്പൊത്തന്നെ കല്ലുകടിച്ചു..ചില വാദങ്ങളൊക്കെ വൻ ചിരിയുണർത്തുന്നവയാണ് ..:)
നന്നായി എഴുതി നാൻസ്..കുഞ്ഞുമുഹമ്മദിൽ നിന്ന് ഇത്രയൊക്കെത്തന്നെ പ്രതീക്ഷിച്ചാൽ മതിയല്ലോ..
ഹമീദ് ചേന്ദമംഗലൂർ ഈ ചിത്രത്തിനെതിരെ കേസും കൊടുത്തിട്ടുണ്ടെന്ന് കേട്ടു,ചരിത്രം വളച്ചൊടിയ്ക്കുന്നതിന്റേയും,തന്റെ തറവാടിനെ അപകീർത്തിപ്പെടുത്തുന്നതിന്റേം പേരിൽ(സാഹിബിന്റെ മരണത്തെക്കുറിച്ച്)
ട്രെയിലർ കണ്ടിരുന്നു.നരേൻ ഏതോ രംഗത്തിൽ സമരത്തിന് ആഹ്വാനം ചെയ്യുന്ന രംഗങ്ങൾ കണ്ടിട്ട് ഒരല്‍പ്പം ബൂസ്റ്റ് വാങ്ങിക്കൊടുക്കാൻ തോന്നി.ശബ്ദം വല്ലാതെ ഫീബിൾ ആയത് പോലെ.സ്വന്തം ശബ്ദം ഉപയോഗിക്കുന്നത് നന്ന് തന്നെ,പക്ഷേ ഒരുന്മേഷക്കുറവായിട്ട് തോന്നി.ഹമീദ് ചേന്ദമംഗല്ലൂരു പറയുന്നതിൽ സത്യമുണ്ടോ സ്വപ്നാ ?
അതറിയില്ല കിരോ..
ചേന്ദമംഗലൂരിന്റെ തറവാട്ടിൽ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്,അവിടന്നിറങ്ങിയ സാഹിബ് അങ്ങാടിയിൽ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.
മൃതദേഹപരിശോധന നടത്തിയ ഡോക്ടർ,മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചേന്നമംഗലൂർ പറയുന്നു..
എന്നാൽ പി ടിയുടെ വാദം,പ്രദേശവാസികളായ പല പഴമക്കാരും,സാഹിബിനെ കൊന്നതാണെന്ന രീതിയിൽ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും,സിനിമയ്ക് ആധാരമാക്കിയ എൻ പിയുടെ പുസ്തകത്തിൽ,സാഹിബിന്റേത് അസ്വാഭാവികമരണമാണെന്ന സൂചനകൾ വരികൾക്കിടയിൽ ഉണ്ടെന്നുമാണ്.
film കണ്ടിരുന്നു ....കുറിപ്പിനോട് പൂര്‍ണമായും യോജിക്കുന്നു ..അവര്തന വിരസതയും ..ശോകവും മുറ്റി നിന്ന പടം . അദ്ധേഹത്തെ കൂടുതല്‍ emotional ആക്കാനും ശ്രമിച്ചിട്ടുണ്ട് ...മാറ്റം വരുത്തുമ്പോള്‍ ചരിത്രത്തോട് നീതി യില്ലെങ്കിലും നന്നായി ഓടാവുന്ന രീതിയെങ്കിലും അവലംബിക്കംയിരുന്നു ....ഞാന്‍ കാണുമ്പൊള്‍ മുപ്പതില്‍ താഴെ ആളാണ് അവിടെ ഉണ്ടായിരുന്നത് ....ആര്‍ക്കു വേണ്ടിയാരുന്നു ഈ പടം എന്നാണെന്റെ ചോദ്യം ..?
സത്യസന്തതയുടെ ആള് രൂപമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിനെ ഒരു ലോ ബജറ്റ് മലയാളസിനിമയുടെ പരിമിതിക്കുള്ളില്‍ ഒതുക്കുകയാണ് വീരപുത്രന് സിനിമയിലൂടെ പി.ടി. കുഞ്ഞുമുഹമ്മദ് ചെയ്തിട്ടുള്ളത്..
.ഇസ്ലാമിക ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്ന്റെ യും ഭാര്യ ബീവാതുവിന്റെയും പ്രണയം ബോളീവുഡ് നടി രിമാസേന്നിന്റെ മേനി പ്രദര്‍ശനമായും മരംചുറ്റി പ്രണയമായും ചുരുങ്ങി..
മലയാള സിനിമയുടെ സാമ്പത്തിക ദാരിദ്ര്യം എടുത്തു കാണിക്കുന്ന രീതിയില്‍ ആണ് സിനിമയുടെ സെറ്റ് അനിയിചോരുക്കിയത് .. ഒരു നാടകതിലെന്ന പോലെ മിക്ക സീനുകളും ഒരേ സ്ഥലത്ത് തന്നെ വച്ചെടുത്തതും ചരിത്രത്തിലേക്ക് കൂടുതല്‍ പോകാതെ അപ്രധാന രംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തിരിക്കുന്നു..ഹൃദയാഘാതം മൂലം മരിച്ച സാഹിബിനെ വിഷം കൊടുത്തു കൊന്നതയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്...
എന്നാലും റഫീക്ക് അഹമ്മദും രമേശ്നാരായണും ശങ്കര്‍ മഹാദേവനും എല്ലാം ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ മികച്ചു നില്ക്കുന്നു.. നായക വേഷം നരേന് നന്നായി അവതരിപ്പിച്ചെങ്കിലും വീര പുരുഷന്റെ ശബ്ദ ഗംഭീര്യമോ പ്രസംഗ പാടവമോ പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു..
ചരിത്രത്തിനു പുറമേ പതിവ് സിനിമാ ചേരുവകളായ നായകനും നായികയും പ്രണയവും വില്ലനും പാട്ടുകളും എല്ലാം ഒത്തുചേര്‍ന്നു സിനിമ അവസാനിച്ചപ്പോള്‍ എന്തിനൊക്കെയോ വേണ്ടി പോരാടി ജയിലില്‍ പോയി ജീവിതം തുലച്ച് അകാലത്തില്‍ പൊലിഞ്ഞ ഒരു ദുരന്ത കഥാപാത്രത്തോട്തോന്നുന്ന സഹതാപമാണ് സിനിമ അവശേഷിപ്പിക്കുന്നത്...........
പ്രിധ്വി ചെയ്തിരുന്നെങ്കിലും കഥാപാത്രത്തിന്റെ അവസ്ഥ മറ്റൊന്നവില്ലായിരുന്നു. ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര നിസാര കാര്യമല്ല.ചുരുക്കം നടന്മാരെ ആ ശ്രമത്തില്‍ വിജയിച്ചിട്ടുള്ളൂ
Shaju
Post a Comment