മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, April 26, 2011

"അമ്മത്തൊട്ടിൽ" ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 02

M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള  “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡ് ആയ ആർദ്രവീണയെ വൻ‌വിജയമാക്കിയ ഏവർക്കും അതിരറ്റ നന്ദി..


രണ്ടാം എപ്പിസോഡായ “അമ്മത്തൊട്ടിൽ” (താരാട്ട് പാട്ട്) ഇന്നു തുടങ്ങുന്നു.
കൂടുതൽ വിവരങ്ങൾക്കും താരാട്ടു പാട്ടിന്റെ ട്യൂണിനും ഇവിടം സന്ദർശിക്കുക.

No comments: