മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, March 15, 2011

സംഗീത-സിനിമാ ഡാറ്റാബേസിലേക്ക് ഒരു സേർച്ചിംഗ് കുതിച്ചു ചാട്ടം.

എം3യുടെ ടെക്നിക്കൽ വിഭാഗം ഒരോ ചെറു ടൂളുകളുമായി നിങ്ങൾക്കരികിലേക്കെത്തുകയാണ്. മലയാള സംഗീത സിനിമാ ചരിത്രത്തിലെ ഒരോ വാക്കും തിരയാനായി ഇത്തവണ മുന്നോട്ട് വയ്ക്കുന്നത് എം3 ഇൻസ്റ്റന്റ് എന്ന സേർച്ച് പ്രോഡ്ക്റ്റാണ്.

കുഞ്ഞൻ റേഡിയോയുടെ ആപ്ലിക്കേഷൻ ഇന്റർഫേസ് ഉണ്ടാക്കിയ അരവിന്ദ് തന്നെയാണ് ഇത്തവണയും കൗതുകം സൃഷ്ടിക്കുന്നത്.ഏത് വാക്കുകളും ഉടനടി ഡാറ്റാബേസിൽ തിരയാനുള്ള ഗൂഗിളിന്റെ ഇൻസ്റ്റന്റ് എന്നെ ടെക്നിക്ക് തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.കൂടുതൽ അറിയാൻ  ഇവിടെ നോക്കുക.

ഇൻസ്റ്റന്റിന്റെ ഡയറക്റ്റ്  ലിങ്ക് ബുക്ക് മാർക്ക് ചെയ്യേണ്ടവർക്ക് :  http://www.m3db.com/ami/m3instant/index.html

എം3യുടെ വെബ്ബിൽ ഇന്നുമുതൽ ഇൻസ്റ്റന്റ് രംഗത്തെത്തുകയാണ്.എം3യുടെ ഹോം പേജിൽ നിന്നും മെനുബാറിൽ നിന്നും എം3 ഇൻസ്റ്റന്റിലേക്കെത്താം..താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക.

www.m3db.com ന്റെ  ഹോം പേജിലുള്ള “ Go for Instant Search " എന്ന ഐക്കൺ വഴി എം3 ഇൻസ്റ്റന്റിലേക്ക് പോകാം.

അല്ലങ്കിൽ സൈറ്റിന്റെ മുകളിൽ കാണുന്ന “ തേടുക” എന്ന മെനുവും ഇതിനായി ഉപയോഗിക്കാം.

മലയാളം ടൈപ്പിംഗ് ടൂളുകളില്ലാത്തവർക്ക് ഫൊണറ്റിക് കീബോർഡ് കൂടി ഇന്റഗ്രേറ്റ് ചെയ്ത് കൊണ്ടാണ് ഇത്തരമൊരു ടൂൾ അവതരിപ്പിക്കുന്നത്.ആവശ്യുമെങ്കിൽ മലയാളം കീബോർഡിനെ മിനിമൈസ് ചെയ്ത് ഇംഗ്ലീഷിലും വാക്കുകൾ തിരയാം.യുണീക്കോഡ് മലയാള അക്ഷരങ്ങൾ സംശയമുള്ളവർക്കും തുടക്കക്കാർക്കുമായി ഒരു  ടൈപ്പിംഗ് ട്യൂട്ടറും ആവശ്യക്കാർക്ക് മുകളിൽ ലഭ്യമാണ്. ആവശ്യമുള്ള അക്ഷരങ്ങളോ വാക്കോ എന്റർ ചെയ്ത് സ്പേസ് ബാർ അമർത്തിയാൽ നിങ്ങളുടെ സേർച്ച് റിസൾട്ടുകൾ മുന്നിലെത്തുന്ന രീതിയാണ് എം 3 ഇൻസ്റ്റന്റ് മുന്നോട്ട് വയ്ക്കുന്നത്.
സേർച്ച് എഞ്ചിനുകളിൽ മികച്ച സ്ഥാനം ഇതിനോടകം തന്നെ ലഭ്യമായ എം3യുടെ ഡാറ്റാബേസ് ലോകത്തിലെമ്പാടുമുള്ള മലയാളികൾക്ക് തിരയാൻ മറ്റൊരുപാധി കൂടിയാണ് എം3 ഇൻസ്റ്റന്റ്..!

ഒരു വാക്ക് മനസിൽ കാണുക..അതിനൊരു നൂറ് ഫലങ്ങൾ കണ്ടെത്തുക..!

ലോഗോ & പോസ്റ്റേർസ് : കുമാർ നീലകണ്ഠൻ

5 comments:

നിരക്ഷരൻ said...

ഇത് ഒന്നൊന്നര കുതിച്ച് ചാട്ടം തന്നെ.
മഹത്തരമായ ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ.

Manikandan said...

നന്ദി അരവിന്ദ്. വളരെ പ്രയോജനപ്രദമായ ഒരു സംവിധാനം.

ഏറനാടന്‍ said...

അഭൂതപൂര്‍വമായ വന്‍നേട്ടം തന്നെ! അഭിനന്ദനങ്ങള്‍ നേരുന്നു.

Danz said...

ഫൊണറ്റിക് കീബോർഡ് കൂടി ഇന്റഗ്രേറ്റ് ചെയ്ത വേറെ ഏത് സെർച്ച് എഞ്ചിൻ ആണ് ഉള്ളത്? ഉണ്ടോ? എനിക്കറിയില്ല. പക്ഷെ ഇതു പൊളപ്പൻ തന്നെ ബ്യൂട്ടിഫുൾ,വണ്ടർഫുൾ!!!!
അരവിന്ദ് ആശംസകൾ ഇനിയും ഇതുപോലെ പുതിയ പുതിയ സംവിധാനങ്ങൾ പ്രതീക്ഷിക്കുന്നു.

Lal Thomas said...

അടിപൊളി...പിന്നെ m3db.com സൈറ്റ് ഫോണ്ട് ഒന്ന് നന്നാകണം